വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യ തകര്‍ത്തു; എയര്‍ഫോഴ്‌സിന് സച്ചിന്റെ സല്യൂട്ട്, ഒപ്പം മറ്റു കളിക്കാരും

എയര്‍ഫോഴ്‌സിനെ അഭിനന്ദിച്ച് കായികലോകം | Oneindia Malayalam

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യന്‍ സൈന്യം നല്‍കിയ തിരിച്ചടിയെ അഭിനന്ദിച്ച് കായിക ലോകവും. സച്ചിന്‍ ടെണ്ടുല്‍ക്കറും സൈന നേവാളും ഉള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ കായിക താരങ്ങള്‍ തങ്ങളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെ സൈന്യത്തെ അഭിനന്ദിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇന്ത്യന്‍ സൈന്യം പാക് അതിര്‍ത്തി കടന്ന് തിരിച്ചടി നടത്തിയത്.

sachin

ഞങ്ങളുടെ നന്മ ഒരു ബലഹീനതയാണെന്ന് ഒരിക്കലും കരുതരുതെന്ന് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. എയര്‍ ഫോഴ്‌സിന് സല്യൂട്ടും ക്രിക്കറ്റ് ഇതിഹാസം നല്‍കിയിട്ടുണ്ട്. നേരത്തെ പുല്‍വാമ ആക്രമണത്തെ ശക്തമായി അപലപിച്ച സച്ചിന്‍ ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ കളിക്കണമെന്ന അഭിപ്രായക്കാരനാണ്. ഇതേ തുടര്‍ന്ന് സച്ചിനെ രാജ്യദ്രോഹിയായി ചിലര്‍ മുദ്രകുത്തുകയും ചെയ്തു.

സുരേഷ് റെയ്‌നും രഹാനെയും

സുരേഷ് റെയ്‌നും രഹാനെയും

സച്ചിന്‍ മാത്രമല്ല, കായിക ലോകത്തുനിന്നും എയര്‍ഫോഴ്‌സിനെ അഭിനന്ദിച്ച് ഒട്ടേറെപേര്‍ രംഗത്തെത്തിയിട്ടുണ്ട്. സുരേഷ് റെയ്‌ന, അജിങ്ക്യ രഹാനെ, യുസ് വേന്ദ്ര ചാഹല്‍, വിരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നിവരും സൈന്യത്തെ അഭിനന്ദിച്ചു. ഭീകര്‍ക്കുള്ള ശരിയായ മറുപടിയാണ് ഇന്ത്യ നല്‍കിയതെന്ന് റെയ്‌ന പ്രതികരിച്ചു. ഭീകരവാദത്തിനെതിരായ കൃത്യമായ മറുപടിയാണിതെന്നാണ് രഹാനയുടെ കുറിപ്പ്. ഇന്ത്യന്‍ എയര്‍ഫോഴ്‌സിനെ കൈയ്യടി നല്‍കിയാണ് ചാഹല്‍ അഭിനന്ദിച്ചത്.

സെവാഗും ഗംഭീറും

സെവാഗും ഗംഭീറും

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ കളിയാക്കിക്കൊണ്ടുകൂടിയാണ് സെവാഗ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. 'ദി ബോയ്‌സ് ഹാവ് പ്ലേയ്ഡ് വെരി വെല്‍' എന്ന വാക്ക് സെവാഗ് ഇന്ത്യന്‍ എയര്‍ഫോഴിസിനെ പുകഴ്ത്താന്‍ ഉപയോഗിച്ചു. മിക്ക മത്സരങ്ങള്‍ക്കുശേഷവും പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ പറയുന്ന സ്ഥിരം വാചകമാണിത്. ട്വിറ്ററില്‍ ജയ് ഹിന്ദ് എന്നെഴുതിയാണ് ഗംഭീറിന്റെ പ്രതികരണം. നേരത്തെ പാക്കിസ്ഥാനെതിരെ യുദ്ധം ചെയ്യണമെന്ന് ആവശ്യപ്പെട്ട താരമാണ് ഗംഭീര്‍.

സൈനയും സാക്ഷി മാലിക്കും

സൈനയും സാക്ഷി മാലിക്കും

സൈന നേവാളും സാക്ഷി മാലിക്കും എയര്‍ഫോഴ്‌സിന്റെ സൈനിക നടപടിയെ അഭിനന്ദിച്ചു. സൈന എയര്‍ഫോഴ്‌സിന് സല്യൂട്ട് നല്‍കിയപ്പോള്‍ സൈനയുടെ പിതാവും ഭീകരവാദികളെ തകര്‍ത്തതിനെ അനുകൂലിച്ചു. ഭീകരകേന്ദ്രത്തെ ആക്രമിച്ചതിന് അഭിനന്ദനമെന്നാണ് കെ ശ്രീകാന്ത് കുറിച്ചത്. മനോഹരമായ ഒരു പ്രഭാതമെന്നാണ് എയര്‍ഫോഴ്‌സ് നടപടിയെക്കുറിച്ചുള്ള വാര്‍ത്തയോട് സാക്ഷി മാലിക് പ്രതികരിച്ചത്. യോഗേശ്വര്‍ ദത്ത്, മാനിക ബത്ര തുടങ്ങിയവരും എയര്‍ഫോഴ്‌സിനെ അഭിനന്ദിച്ചു.

എയര്‍ഫോഴ്‌സിന്റെ സൈനിക നടപടി

എയര്‍ഫോഴ്‌സിന്റെ സൈനിക നടപടി

പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ജെയ്ഷ് ഇ മുഹമ്മദിന്റെ തീവ്രവാദി ക്യാമ്പുകള്‍ മിറാഷ് വിമാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യ തകര്‍ക്കുകയായിരുന്നു. 12 വിമനങ്ങളാണ് എയര്‍ഫോഴ്‌സ് ഇതിനായി ഉപയോഗിച്ചത്. നേരത്തെ മിന്നലാക്രമണത്തിലൂടെയാണ് ഇന്ത്യ മറുപടി നല്‍കിയതെങ്കില്‍ ഇക്കുറി യുദ്ധസമാനമായ ആക്രമണമാണ് നടത്തിയത്. പുല്‍വാമയില്‍ 40 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയതിന് അതേനാണയത്തില്‍ തിരിച്ചടിക്കാന്‍ ഇതിലൂടെ ഇന്ത്യയ്ക്ക് സാധിച്ചു.

Story first published: Tuesday, February 26, 2019, 17:23 [IST]
Other articles published on Feb 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X