വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സലാഹും മാനെയും കട്ട ഉടക്കില്‍;പരിഹാരം കാണാനാവാതെ ലിവര്‍പൂള്‍ കോച്ച്

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ വിജയക്കുതിപ്പ് തുടരുമ്പോഴും ടീമിനുള്ളില്‍ തമ്മിലടി. ടീമിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍മാരായ സാദിയോ മാനെയും മുഹമ്മദ് സലാഹും തമ്മിലുള്ള ഉടക്കാണ് ലിവര്‍പൂളിന് തലവേദന സൃഷ്ടിക്കുന്നത്. പ്രശ്‌ന പരിഹാരത്തിനായി ലിവര്‍പൂള്‍ കോച്ച് യര്‍ഗന്‍ ക്ലോപ് ശ്രമം നടത്തിയെങ്കിലും ഇരുവരും രണ്ട് തട്ടിലാണെന്നാണ് വിവരം. ഇരുവരും പരസ്പരം അസിസ്റ്റ് നല്‍കാന്‍ തയ്യാറാകാത്തത് ഇതിനോടകം വലിയ ചര്‍ച്ചാവിഷയമായിട്ടുണ്ട്.
അവസാന സീസണില്‍ ഗോള്‍ഡന്‍ ബൂട്ട് ഇരുവരും പങ്കിട്ടതിനാല്‍ ഇത്തവണ ഇരുവര്‍ക്കുമിടയില്‍ മത്സരബുദ്ധിയെത്തിയത് ടീമിന് തിരിച്ചടിയാകുന്നുണ്ട്. ബേണ്‍ലിക്കെതിരായ മത്സരത്തിലൂടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നം ഉടലെടുക്കുന്നത്.

മത്സരത്തില്‍ ഇടത് വശത്തിലൂടെ മുന്നേറിയെത്തിയ സലാഹ് വലത് വശത്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സാദിയോ മാനെയ്ക്ക് പാസ് നല്‍കിയിരുന്നെങ്കില്‍ അത് ഗോളാകുമായിരുന്നു. എന്നാല്‍ പാസ് നല്‍കാതെ രണ്ട് താരങ്ങളെ മറികടന്ന് ഒറ്റയ്ക്ക് ഗോളടിക്കാന്‍ സലാഹ് ശ്രമിച്ചതാണ് മാനെയെ പ്രകോപിച്ചത്. ഇതിന് പിന്നാലെ സലാഹുമായി കയര്‍ത്ത് ദേഷ്യത്തോടെ മാനെ കളം വിട്ടു. ഇതിന് ശേഷം ഇരുവരും പരസ്പരം ഗോളിന് അവസരം സൃഷ്ടിക്കുന്നില്ല. ഈ സീസണില്‍ ഒരു തവണ പോലും ഇരുവരും പരസ്പരം അസിസ്റ്റ് ചെയ്തില്ലെന്നതാണ് ശ്രദ്ധേയം.

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: മൂന്നാം ടെസ്റ്റിന് മര്‍ക്രാം ഇല്ല, പിന്‍മാറി... മടക്കം നിരാശയോടെഇന്ത്യ vs ദക്ഷിണാഫ്രിക്ക: മൂന്നാം ടെസ്റ്റിന് മര്‍ക്രാം ഇല്ല, പിന്‍മാറി... മടക്കം നിരാശയോടെ

mohamedsalahandsadiomane

അവസാന സീസണിലെ ലിവര്‍പൂളിന്റെ ചാമ്പ്യന്‍സ് ലീഗ് നേട്ടത്തില്‍ ഇരുവരുടെയും പങ്ക് വലുതായിരുന്നു. 2018-19 സീസണില്‍ സലാഹ് മാനെയ്ക്ക് 17 ഗോള്‍ അവസരം സൃഷ്ടിച്ച് നല്‍കിയപ്പോള്‍ മറുപടിയായി 20 ഗോള്‍ അവസരം മാനെയും സലാഹിന് നല്‍കി. ഈ കൂട്ടുകെട്ടിന് വിള്ളലേറ്റത് വരും മത്സരങ്ങളില്‍ ടീമിനെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്.

Story first published: Thursday, October 17, 2019, 16:12 [IST]
Other articles published on Oct 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X