For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അച്ചടക്ക ലംഘനം, സാക്ഷി മാലിക്കിന് കാരണം കാണിക്കല്‍ നോട്ടീസ്

ദില്ലി: അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി റിയോ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവ് — സാക്ഷി മാലിക്കിന് ദേശീയ ക്യാംപില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്ക്. അനുവാദം കൂടാതെ ദേശീയ ക്യാംപില്‍ നിന്നും അവധിയെടുത്തതിന് റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ താരത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

സാക്ഷി

ലഖ്‌നൗവിലെ സായി (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) കേന്ദ്രത്തില്‍ നടന്ന ദേശീയ ക്യാംപില്‍ സാക്ഷിയടക്കം 25 താരങ്ങളാണ് അനുമതി കൂടാതെ അവധിയെടുത്തത്. സാക്ഷിയെ കൂടാതെ സീമ ബിസ്‌ല, കിരണ്‍ എന്നിവരോടും ഫെഡറേഷന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. 62 കിലോ വിഭാഗത്തില്‍ സാക്ഷിയും 50 കിലോ വിഭാഗത്തില്‍ സീമയും 76 കിലോ വിഭാഗത്തില്‍ കിരണും ലോക ചാംപ്യന്‍ഷിപ്പിനായി യോഗ്യത നേടിയവരാണ്. ബുധനാഴ്ച്ചക്കക്കം ഫെഡറേഷന് ഇവര്‍ വിശദീകരണം നല്‍കണം.

അച്ചടക്കലംഘനം നടത്തിയ മറ്റുള്ളവരെ ദേശീയ ക്യാംപില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കാനാണ് ഫെഡറേഷന്റെ തീരുമാനം. ഒളിമ്പിക് ഇതര വിഭാഗത്തിലേക്ക് നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പ് ട്രയല്‍സില്‍ പങ്കെടുക്കുന്നതിലും ഈ താരങ്ങള്‍ക്ക് വിലക്കുണ്ട്.

ജൂലായ് 28 -ന് നടന്ന ട്രയല്‍സില്‍ യോഗ്യത നേടിയതിനാല്‍ ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് സാക്ഷിക്കും സീമയ്ക്കും കിരണിനും സാധിക്കും. ഇതേസമയം, താരങ്ങള്‍ നല്‍കുന്ന വിശദീകരണം തൃപ്തികരമാണെങ്കില്‍ മാത്രമേ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഇവര്‍ക്ക് അവസരമുള്ളൂവെന്ന് റസ്‌ലിങ് ഫെഡറേഷന്‍ അസിസ്റ്റന്‍ഡ് സെക്രട്ടറി വിനോദ് തോമര്‍ പറഞ്ഞു. സെപ്തംബര്‍ 14 മുതല്‍ 22 വരെ കസാക്കിസ്താനില്‍ വെച്ചാണ് ലോക ചാംപ്യന്‍ഷിപ്പ് നടക്കുക.

സാക്ഷി

ബെലാറസില്‍ നടന്ന മത്സരത്തിന് ശേഷം ഓഗസ്റ്റ് 16 -ന് ടീമംഗങ്ങള്‍ ലഖ്‌നൗ സായി കേന്ദ്രത്തില്‍ ഹാജരാകണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ 45 പേരില്‍ 13 താരങ്ങള്‍ മാത്രമാണ് അന്നേ ദിവസം ഹാജര്‍ രേഖപ്പെടുത്തിയത്. മുന്‍കൂര്‍ അനുമതി തേടി അവധിയെടുത്ത താരങ്ങളെ ഫെഡറേഷന്‍ വിലക്കിയിട്ടില്ല. ഇതേസമയം, രക്ഷാബന്ധന്‍ ചടങ്ങുകള്‍ പ്രമാണിച്ചാണ് ക്യാംപില്‍ നിന്നും സാക്ഷി അവധിയെടുത്തതെന്ന് സാക്ഷി മാലിക്കിന്റെ ഭര്‍ത്താവ് സത്യവാര്‍ത്ഥ് കാദിയാന്‍ പറഞ്ഞു.

Story first published: Monday, August 19, 2019, 19:10 [IST]
Other articles published on Aug 19, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+