വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗത്ത് ഏഷ്യന്‍ ഗെയിംസ്; സാക്ഷിക്കും രവീന്ദറിനും ഗുസ്തിയില്‍ സ്വര്‍ണം

കാഠ്മണ്ഠു: ഇന്ത്യന്‍ ഗുസ്തി താരങ്ങളായ സാക്ഷി മാലിക്ക്, രവീന്ദര്‍ എന്നിവര്‍ കാഠ്മണ്ഠുവില്‍ നടക്കുന്ന പതിമൂന്നാമത് സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടി. ഗുസ്തി മൂന്നാം ദിനം ഇന്ത്യ നാല് സ്വര്‍ണമെഡലുകളാണ് സ്വന്തമാക്കിയത്. 62 കിലോഗ്രാം വിഭാഗത്തില്‍ എതിരാളിയെ 10-0 എന്ന നിലയിലാണ് സാക്ഷി തറപറ്റിച്ചത്. 61 കിലോഗ്രാം വിഭാഗത്തില്‍ രവീന്ദര്‍ പാക്കിസ്ഥാന്‍ താരമായ ബിലാലിനേയും പരാജയപ്പെടുത്തി.

ഇന്ത്യന്‍ ഗുസ്തി താരങ്ങളായ പവന്‍ കുമാര്‍ 86 കിലോഗ്രാം വിഭാഗത്തിലും അന്‍ഷു 59 കിലോഗ്രാം വിഭാഗത്തിലും ഇന്ത്യയ്ക്കായി സ്വര്‍ണം നേടുകയുണ്ടായി. പാക്കിസ്ഥാന്‍ താരത്തിനെതിരെ 4-1 എന്ന നിലയിലായിരുന്നു പവന്‍ കുമാറിന്റെ നേട്ടം. വനിതാ വിഭാഗത്തില്‍ അന്‍ഷു ശ്രീലങ്കന്‍ എതിരാളിയെ 15 സെക്കന്റുകൊണ്ട് കീഴ്‌പ്പെടുത്തി. പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നുള്ള കളിക്കാര്‍ ഇന്ത്യയ്ക്ക് ഭീഷണിയായില്ല.

ഇന്ത്യ vs വിന്‍ഡീസ്: തുണയായത് ആ ഉപദേശം, അത് കോലിയുടേതല്ല... വെളിപ്പെടുത്തി ദുബെഇന്ത്യ vs വിന്‍ഡീസ്: തുണയായത് ആ ഉപദേശം, അത് കോലിയുടേതല്ല... വെളിപ്പെടുത്തി ദുബെ

Sakshi Malik and Ravinder win wrestling gold in south asian games

ഗുസ്തിയില്‍ 12 വിഭാഗത്തിലും ഇന്ത്യ സ്വര്‍ണം നേടി. നേരത്തെ 74 കിഗോല്രാം വിഭാഗത്തില്‍ ഗൗരവ് ബലിയന്‍, 68 കിലോഗ്രാം വിഭാഗത്തില്‍ അനിത ഷെറോണ്‍ എന്നിവരും ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയിരുന്നു. ഇന്ത്യ ഗെയിംസില്‍ ആകെ 110 സ്വര്‍ണവും 69 വെള്ളിയും 35 വെങ്കലവും ഉള്‍പ്പെടെ 214 മെഡലുകള്‍ നേടിയിട്ടുണ്ട്.

Story first published: Monday, December 9, 2019, 11:30 [IST]
Other articles published on Dec 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X