For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൈതാനത്ത് ധോണി കോലി പോരാട്ടം; സ്‌റ്റേഡിയത്തില്‍ സാക്ഷി അനുഷ്‌ക ഏറ്റുമുട്ടല്‍

IPL 2018: കോലിയുടെ തോല്‍വിയില്‍ പൊട്ടിക്കരഞ്ഞ് അനുഷ്ക | Oneindia Malayalam

മുംബൈ: ഐപിഎല്‍ ആരാധകര്‍ കാത്തിരുന്ന മത്സരമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ഏറ്റുമുട്ടല്‍. ധോണിയും വിരാട് കോലിയും ഇരു ടീമുകളുടെയും ക്യാപ്റ്റന്മാരാണെന്നതുകൊണ്ടുതന്നെ താരപോരാട്ടം വന്‍ മാധ്യമശ്രദ്ധ നേടുകയും ചെയ്തു. വമ്പന്‍ സ്‌കോര്‍ പിറന്ന മത്സരത്തിനൊടുവില്‍ ധോണിയുടെ ടീം വിജയിച്ചെങ്കിലും ഇരു ഭാഗത്തെ ആരാധകര്‍ക്കും അത് ത്രസിപ്പിക്കുന്ന വിരുന്നായി മാറി.

ധോണി, കോലി ഏറ്റുമുട്ടല്‍ പോലെ സ്‌റ്റേഡിയത്തില്‍ ഇരുവരുടെയും ഭാര്യമാരുടെ ആര്‍പ്പുവിളിയും പ്രേക്ഷകര്‍ക്ക് കൗതുകക്കാഴ്ചയായി. ധോണിയുടെ ഭാര്യ സാക്ഷിയും കോലിയുടെ ഭാര്യ അനുഷ്‌കയും സ്‌റ്റേഡിയത്തില്‍ തങ്ങളുടെ പങ്കാളികളെ പ്രോത്സാഹിച്ച് ഇടയ്ക്കിടെ വലിയ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു.

page

മത്സരത്തില്‍ ധോണി 34 പന്തില്‍ 70 റണ്‍സെടുത്തത് സാക്ഷിക്ക് ആഹ്ലാദിക്കാന്‍ കാരണവുമായി. ധോണിയുടെ ഓരോ ബൗണ്ടറിക്കും സാക്ഷി ആര്‍പ്പുവിളിക്കുന്നുണ്ടായിരുന്നു. അവസാന ഓവറില്‍ ജയിക്കാനായി 16 റണ്‍സ് വേണമെന്നിരിക്കെ ഒരു സിക്‌സ് കൂടി വേണമെന്ന സാക്ഷിയുടെ ആവശ്യവും വൈറലായി മാറി. സാക്ഷിയുടെ ആഗ്രഹമെന്നോണം ധോണി സിക്‌സര്‍ പറത്തി ടീമിനെ വിജയവഴിയിലേക്ക് നയിക്കുകയും ചെയ്തു.

അതേസമയം, കളിയുടെ ആകാംഷയും ആശങ്കയുമായി വിരാട് കോലിയേയും ടീമിനേയും പ്രോത്സാഹിപ്പിച്ചുകൊണ്ട് സ്റ്റേഡിയത്തിലുണ്ടായിരുന്ന അനുഷ്‌ക ശര്‍മ ഒടുവില്‍ നിരാശയോടെ തിരിച്ചുപോയി. തോല്‍വിയുടെ ദു:ഖം അനുഷ്‌കയുടെ മുഖത്ത് നിഴലിച്ചുകാണാമായിരുന്നു. ഇവര്‍ക്കൊപ്പം സുരേഷ് റെയ്‌നയുടെ ഭാര്യ പ്രിയങ്ക, ഇമ്രാന്‍ താഹിറിന്റെ ഭാര്യ സുമയ്യ ദില്‍ദര്‍ എന്നിവരും കളികാണാനെത്തിയിരുന്നു.

Story first published: Friday, April 27, 2018, 9:00 [IST]
Other articles published on Apr 27, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+