Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നീണ്ടനാളത്ത പ്രണയത്തിന് സാഫല്യം; സൈന നേവാളും കശ്യപും വിവാഹിതരാകുന്നു

ഹൈദരാബാദ്: ബോഡ്മിന്‍ണ്‍ കോര്‍ട്ടില്‍ മൊട്ടിട്ട പ്രണയത്തിന് ശുഭാന്ത്യമാകുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ ബാഡ്മിന്റണ്‍ താരങ്ങളിലൊരാളായ സൈന നേവാളും, ബാഡ്മിന്റണില്‍ ഒട്ടേറെ വിജയങ്ങള്‍ നേടിയ പി കശ്യപും വിവാഹിതരാകാന്‍ തീരുമാനിച്ചു. ഡിസംബര്‍ 16ന് ഹൈദരാബാദില്‍ വച്ച് ലളിതമായ ചടങ്ങുകളോടെ ആയിരിക്കും ഇരുവരുടെയും വിവാഹം.

ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങിനുശേഷം ഡിസംബര്‍ 21ന് വിരുന്ന് സത്കാരം നടത്തും. 2005ല്‍ പുല്ലേല ഗോപീചന്ദിന്റെ അക്കാദമിയില്‍ പരിശീലനത്തിനിടെ കണ്ടുമുട്ടിയ ഇരുവരും പത്തു വര്‍ഷത്തിലേറെയായി പ്രണയത്തിലാണ്. ഇവരെ ചേര്‍ത്ത് ഗോസിപ്പ് വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ പ്രണയത്തിലാണെന്ന കാര്യം നിഷേധിക്കാനോ അംഗീകരിക്കാനോ ഇരുവരും തയ്യാറായിരുന്നില്ല.

saina

ഇന്ത്യയ്ക്ക് വേണ്ടി 20 പ്രധാന കിരീടങ്ങള്‍ നേടിയിട്ടുണ്ട് സൈന. ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി. ലോകചാമ്പ്യന്‍ഷിപ്പുകളില്‍ വെള്ളി, വെങ്കല മെഡലുകളും നേടിയിട്ടുണ്ട്. 2014 കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവാണ് കശ്യപ്. മികച്ച ഫോമില്‍ കളിച്ച കശ്യപ് ലോക റാങ്കിങ്ങില്‍ ആറാമതെത്തിയിരുന്നു. പിന്നീട് പരിക്കുമൂലം കാലങ്ങളായി കോര്‍ട്ടില്‍ സജീവമല്ല.

Story first published: Wednesday, September 26, 2018, 10:00 [IST]
Other articles published on Sep 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+