Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഡ്മിന്റണ്‍ കോര്‍ട്ടിലെ പ്രണയം; സൈനയും കശ്യപും വിവാഹിതരായി

ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേവാളും പി കശ്യപും വിവാഹിതരായി. ഹൈദരാബാദില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ചിത്രങ്ങള്‍ സൈനയും കശ്യപും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കവെക്കുകയും ചെയ്തു. വിവാഹത്തെക്കുറിച്ച് ഇരുവരും നേരത്തെതന്നെ അറിയിച്ചിരുന്നു.

ഗോപീചന്ദിന്റെ ബാഡ്മിന്റണ്‍ അക്കാദമിയിലെ പരിശീലന വേളയില്‍ തളിരിട്ട പ്രണയം പത്തുവര്‍ഷത്തോളംകാലം നീണ്ടുനിന്നശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത്. നടന്‍ ചിരഞ്ജീവി, തെലങ്കാന ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍, ഗോപീചന്ദ് തുടങ്ങിയവരെ വിവാഹത്തിനായി ക്ഷണിച്ചതായി കശ്യപ് സോഷ്യല്‍മീഡിയയിലൂടെ പറഞ്ഞിരുന്നു. ഹൈദരാബാദിലെ നൊവൊട്ടല്‍ ഹോട്ടലില്‍വെച്ചാണ് റിസപ്ഷന്‍.

sainanehwal

2005 മുതല്‍ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഗോപീചന്ദിന്റെ അക്കാദമിയില്‍ പരിശീലനത്തിനെത്തിയ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. ഒക്ടോബറിലാണ് പ്രണയത്തെക്കുറിച്ചും വിവാഹിതരാകാന്‍ തീരുമാനിച്ചതിനെക്കുറിച്ചും സൈന വെളിപ്പെടുത്തിയത്. ഡിസംബര്‍ 20 മുതല്‍ പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് ആരംഭിക്കുന്നതിനാലാണ് വിവാഹം നേരത്തെയാക്കിയതെന്നും സൈന പറഞ്ഞിരുന്നു.

ഇന്ത്യയ്ക്കായി ഒട്ടേറെ കിരീടങ്ങള്‍ നേടിയ സൈന ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വനിതാ ബാഡ്മിന്റണ്‍ താരങ്ങളിലൊരാളാണ്. ഒളിമ്പിക്‌സ് വെങ്കലമെഡല്‍ ജേത്രിയായ താരം 2018ലെ കോമണ്‍വെല്‍ത്ത് സ്വര്‍ണമെഡലും നേടിയിട്ടുണ്ട്. മുന്‍ ലോക ആറാം നമ്പറായ കശ്യപും 2014ലെ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിരുന്നു.

Story first published: Saturday, December 15, 2018, 8:21 [IST]
Other articles published on Dec 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+