വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂന്നുമാസം കൊണ്ട് സൈന കളിയില്‍നിന്നും നേടിയത് ലക്ഷങ്ങള്‍; സിന്ധു അടുത്തെങ്ങുമില്ല

ദില്ലി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ നേടിയത് ലക്ഷങ്ങള്‍. പ്രതിഫലക്കാര്യത്തില്‍ വനിതാ താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് സൈന. മികച്ച ഫോമില്‍ കളിക്കുന്ന സൈന 36,825 അമേരിക്കന്‍ ഡോളര്‍(ഏകദേശം 25 ലക്ഷം രൂപ) മൂന്നുമാസം കൊണ്ട് സമ്പാദിച്ചു. ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സില്‍ ജയിച്ച സൈന, മലേഷ്യ മാസ്‌റ്റേഴ്‌സില്‍ സെമിയിലും ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടറിലുമെത്തിയിരുന്നു.

ഐപിഎല്‍: ആരാവും റണ്‍ മെഷീന്‍? ഉറപ്പിച്ചോ, ഓറഞ്ച് ക്യാപ്പ് ഇവരിലൊരാള്‍ക്ക്... രണ്ട് ഇന്ത്യക്കാര്‍ഐപിഎല്‍: ആരാവും റണ്‍ മെഷീന്‍? ഉറപ്പിച്ചോ, ഓറഞ്ച് ക്യാപ്പ് ഇവരിലൊരാള്‍ക്ക്... രണ്ട് ഇന്ത്യക്കാര്‍

ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ ചെന്‍ യുഫെയ് ആണ് വനിതകളില്‍ ഒന്നാം സ്ഥാനത്ത്. അവര്‍ ആദ്യപാദത്തില്‍ 86,325 ഡോളര്‍ സമ്പാദിച്ചു. ചൈനീസ് തായ് പേയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ് 36,100 ഡോളറുമായി മൂന്നാം സ്ഥാനത്തെത്തി. മറ്റൊരു ഇന്ത്യന്‍ താരമായ സിന്ധുവിന് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ഇന്ത്യന്‍ ഓപ്പണില്‍ ജയിച്ച് 24,500 ഡോളര്‍ നേടുകയാണെങ്കില്‍ സിന്ധുവിന് 350,000 ഡോളര്‍ സമ്പാദ്യമുണ്ടാകും.

sainanehwal

പുരുഷന്മാരില്‍ ജപ്പാന്റെ കെന്റോ മൊമോട്ടയാണ് ഒന്നാമത്. ജര്‍മന്‍ ഓപ്പണ്‍, ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ ജയിച്ച മൊമോട്ട 94,550 ഡോളര്‍ ആദ്യപാദത്തില്‍ നേട്ടമുണ്ടാക്കി. ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്‌സല്‍സെന്‍ 44,150 ഡോളറും നേടി. ചൈനയുടെ ഷി യുഖി(28,575), കൊറിയയയുടെ സണ്‍വാന്‍ ഹോ(27,250) എന്നിവര്‍ പിറകിലുണ്ട്.

Story first published: Saturday, March 30, 2019, 17:09 [IST]
Other articles published on Mar 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X