വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൈന നേവാള്‍ കശ്യപ് വിവാഹ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഹൈദരാബാദ്: ഡിസംബറില്‍ വിവാഹിതരാകാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നേവാളിന്റെയും പി കശ്യപിന്റെയും വിവാഹ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഡിസംബര്‍ 16ന് ഞായറാഴ്ചയാണ് ഇരുവരുടെയും വിവാഹം. വിവാഹ ക്ഷണക്കത്തിന്റെ രണ്ട് മാതൃകകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ഹൈദരാബാദിലെ നൊവൊട്ടല്‍ ഹോട്ടലില്‍വെച്ചാണ് റിസപ്ഷന്‍.

2005 മുതല്‍ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഗോപീചന്ദിന്റെ അക്കാദമിയില്‍ പരിശീലനത്തിനെത്തിയ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. ഒക്ടോബറിലാണ് പ്രണയത്തെക്കുറിച്ചും വിവാഹിതരാകാന്‍ തീരുമാനിച്ചതിനെക്കുറിച്ചും സൈന വെളിപ്പെടുത്തിയത്. ഡിസംബര്‍ 20 മുതല്‍ പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് ആരംഭിക്കുന്നതിനാലാണ് വിവാഹം നേരത്തെയാക്കിയതെന്നും സൈന പറഞ്ഞിരുന്നു.

kashyap

ഇന്ത്യയ്ക്കായി ഒട്ടേറെ കിരീടങ്ങള്‍ നേടിയ സൈന ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വനിതാ ബാഡ്മിന്റണ്‍ താരങ്ങളിലൊരാളാണ്. ഒളിമ്പിക്‌സ് വെങ്കലമെഡല്‍ ജേത്രിയായ താരം 2018ലെ കോമണ്‍വെല്‍ത്ത് സ്വര്‍ണമെഡലും നേടിയിട്ടുണ്ട്. മുന്‍ ലോക ആറാം നമ്പറായ കശ്യപും 2014ലെ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിരുന്നു.

Story first published: Friday, November 30, 2018, 10:07 [IST]
Other articles published on Nov 30, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X