വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൈദരാബാദിലെ പോലീസ് വിധിയില്‍ പ്രതികരിച്ച് സൈനയും ഹര്‍ഭജനും; ചോദ്യവുമായി ജ്വാല

ഹൈദരാബാദ്: വെറ്റിറനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അതേസ്ഥലത്തുവെച്ച് വെടിവെച്ചുകൊന്നതില്‍ പ്രതികരിച്ച് കായികലോകവും. ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്, ബാഡ്മിന്റണ്‍ താരം സൈന നേവാള്‍, ജ്വാല ഗുട്ട, മുന്‍ ഇന്ത്യന്‍ ഷൂട്ടറും കേന്ദ്രമന്ത്രിയുമായിരുന്ന രാജ്യവര്‍ധന്‍ സിങ് റാഥോഡ് തുടങ്ങിയവര്‍ പോലീസ് നടപടിയില്‍ പ്രതികരണവുമായെത്തി.

തെലങ്കാന പോലീസിന് അഭിനന്ദമറിയിച്ചാണ് ഹര്‍ഭജന്റെ ട്വീറ്റ്. എന്താണ് ചെയ്യേണ്ടതെന്ന് പോലാസ് കാണിച്ചതന്നു. ഭാവിയില്‍ ഒരാളും ഇത്തരമൊരു കുറ്റകൃത്യം ചെയ്യരുതെന്നും ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി. പോലീസിന്റെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് ജനങ്ങള്‍ നടത്തുന്ന ആഘോഷപ്രകടനവും ഹര്‍ഭജന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. പോലീസിനെ തോളിലേറ്റിയാണ് പ്രദേശവാസികളായ ജനങ്ങള്‍ ആഘോഷം നടത്തിയത്.

എവര്‍ട്ടന്‍ കോച്ച് മാര്‍ക്കോ സില്‍വയെ പുറത്താക്കി; പഴയ പരിശീലകന്‍ തിരികെയെത്തിയേക്കുംഎവര്‍ട്ടന്‍ കോച്ച് മാര്‍ക്കോ സില്‍വയെ പുറത്താക്കി; പഴയ പരിശീലകന്‍ തിരികെയെത്തിയേക്കും

Saina Nehwal, Harbhajan Singh on Hyderabad accused shot dead

മഹത്തായ ജോലിയാണ് പോലീസ് ചെയ്തതെന്ന് സൈന കുറിച്ചു. ഞങ്ങള്‍ സല്യൂട്ട് ചെയ്യുന്നു എന്നും താരം ട്വിറ്ററിലൂടെ പറഞ്ഞു. ഹൈദരാബാദ് പോലീസിനെ രാജ്യവര്‍ധന്‍സിങ് റാഥോഡും അഭിനന്ദിച്ചു. കുറ്റവാളികള്‍ക്കെതിരെ ഈ രീതിയിലാണ് പ്രതികരിക്കേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം, പോലീസ് നടപടിയെക്കുറിച്ച് ചോദ്യവുമായാണ് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയെത്തിയത്. ഇതോടെ ഭാവിയില്‍ ബലാത്സംഗം ഇല്ലാതാകുമോ എന്ന് ജ്വാല ചോദിക്കുന്നു. എല്ലാ ബലാത്സംഗക്കാര്‍ക്കും ഈ ഒരു വിധി ലഭിക്കുമോ എന്നും ജ്വാല ചോദിക്കുന്നുണ്ട്.

നോബോള്‍ ഫീല്‍ഡ് അമ്പയര്‍ വിളിക്കില്ല; ഇന്ത്യന്‍ വിന്‍ഡീസ് മത്സരത്തില്‍ വമ്പന്‍ മാറ്റവുമായി ഐസിസിനോബോള്‍ ഫീല്‍ഡ് അമ്പയര്‍ വിളിക്കില്ല; ഇന്ത്യന്‍ വിന്‍ഡീസ് മത്സരത്തില്‍ വമ്പന്‍ മാറ്റവുമായി ഐസിസി

harbjan

വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് പ്രതികളെ ഡോക്ടര്‍ കൊല്ലപ്പെട്ട അതേ ഹൈവയ്ക്കരികില്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. പ്രതികള്‍ രക്ഷപ്പെടാനായി പോലീസ് തോക്ക് ഉപയോഗിച്ചെന്നും സ്വയം രക്ഷയ്ക്കായി തിരിച്ചുവെടിവെക്കുകയായിരുന്നെന്നുമാണ് പോലീസിന്റെ ഭാഷ്യം. സംഭവത്തെ അനുകൂലിച്ച് ഒട്ടേറെപേര്‍ രംഗത്തെത്തിയപ്പോള്‍ പോലീസ് നടപടിക്കെതിരെയും ചിലര്‍ പ്രതികരണവുമായി എത്തിയിട്ടുണ്ട്.

sainanehwal
Story first published: Friday, December 6, 2019, 14:35 [IST]
Other articles published on Dec 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X