Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയ്‌ക്കെതിരായ തോല്‍വി; ആരാധകന്റെ തെറിവിളികേട്ട് ഭാര്യ കരഞ്ഞെന്ന് പാക് ക്യാപ്റ്റന്‍

ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ തോല്‍വി പാക്കിസ്ഥാന്‍ ടീമിനെ കുറച്ചൊന്നുമല്ല നിരാശയിലാഴ്ത്തിയത്. തോല്‍വിക്ക് പിന്നാലെ മുന്‍താരങ്ങളുടെ വിമര്‍ശനവും ആരാധകരുടെ തെറിവിളിയുമെല്ലാം ടീമിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് ആണ് വിമര്‍ശനങ്ങള്‍ ഏറെ ഏറ്റുവാങ്ങിയത്. പാക് ടീമിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ട്രോളുകളുമുണ്ടായി.

sarfarazahmed

ഇതിനിടെയാണ് പാക്കിസ്ഥാന്‍ ക്യാപ്റ്റനെ കുടുംബത്തിന് മുന്നില്‍ പരസ്യമായ അധിക്ഷേപമുണ്ടായത്. ഒരു മാളില്‍ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം സന്ദര്‍ശനം നടത്തുന്നതിനിടെ തടിച്ച പന്നിയെന്നാണ് സര്‍ഫ്രാസിനെ ആരാധകരന്‍ വിളിച്ചത്. ഇതിന്റെ വീഡിയോ ഇയാള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ആരാധകന്‍ പിന്നീട് മാപ്പു പറഞ്ഞിരുന്നു.

ആരാധകര്‍ പറഞ്ഞതിനോട് കാര്യമായി പ്രതികരിക്കാനില്ലെന്നാണ് സര്‍ഫ്രാസ് പറയുന്നത്. കളിയില്‍ ജയിക്കുകയും തോല്‍ക്കുകയും ചെയ്യുന്നത് ഇതാദ്യമായല്ല. ഇവര്‍ എന്താണ് പറയുന്നത് എന്നത് നമ്മുടെ കൈയ്യിലുള്ള കാര്യമല്ല. ആരാധകരുടെ തെറിവിളികള്‍ കളിക്കാരെ മാനസികമായി ഏറെ ബാധിക്കുന്നുണ്ട്. ആരാധകന്‍ തന്നെ തെറിവിളിക്കുന്ന വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് ഭാര്യ കരയുന്നതായി കണ്ടെന്നും സര്‍ഫ്രാസ് പറഞ്ഞു.

Story first published: Wednesday, June 26, 2019, 17:05 [IST]
Other articles published on Jun 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+