Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്റെ വിക്കറ്റ് വീഴ്ത്തി, ടീം ഉടമ സമ്മാനവും തന്നു; രസകരമായ സംഭവം പങ്കുവെച്ച് പ്രഗ്യാന്‍ ഓജ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാത്രമല്ല,ലോക ക്രിക്കറ്റിന്റെ തന്നെ വികാരമാണ് സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കര്‍. ലോകത്തെ വിസ്മയിപ്പിച്ച ക്രിക്കറ്റ് ദൈവമെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന സച്ചിന്റെ വിക്കറ്റെടുത്ത് സമ്മാനം വാങ്ങിയ രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ സ്പിന്‍ ബൗളര്‍ പ്രഗ്യാന്‍ ഓജ. ഐപിഎല്ലിനിടെയുണ്ടായ സംഭവമാണ് അദ്ദേഹം വിസ്ഡണ്‍ ഇന്ത്യക്കുവേണ്ടി നല്‍കിയ അഭിമുഖത്തിനിടെയാണ് ഈ അനുഭവം ആരാധകരുമായി പങ്കുവെച്ചത്.

2009ലെ ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനുവേണ്ടി കളിക്കുന്ന സമയം. മത്സരം മുംബൈയ്‌ക്കെതിരേ ഡര്‍ബനില്‍.മത്സരത്തിന് തലേദിവസം ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ ഉടമ അടുത്തെത്തുകയും തന്റെ ദക്ഷിണാഫ്രിക്കയിലെ ബൗളിങ് പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഹൈദരാബാദിനുവേണ്ടി രഞ്ജി ട്രോഫി കളിച്ചിട്ടുള്ള എന്നെ അദ്ദേഹത്തിന് ചെറുപ്പംമുതലെ അറിയാമായിരുന്നു. ഹൈദരാബാദിനെ പ്രാദേശിക ക്രിക്കറ്റ് ക്ലബ്ബിന്റെ ഉടമകൂടിയായിരുന്നു അദ്ദേഹം. സംസാരം അവസാനിപ്പിക്കുന്നത് അദ്ദേഹം എന്നോട് പറഞ്ഞു പ്രഗ്യാന്‍ ഇന്ന് താങ്കള്‍ സച്ചിന്റെ വിക്കറ്റെടുക്കുകയാണെങ്കിലും ഒരു പ്രത്യേക സമ്മാനം താങ്കള്‍ക്ക് ഞാന്‍ നല്‍കും.

pragyanojha

എനിക്ക് വാച്ചുകളോടുള്ള ഇഷ്ടം അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു സാര്‍ ഞാന്‍ സച്ചിന്റെ വിക്കറ്റ് എടുക്കുകയാണെങ്കില്‍ എനിക്കൊരു വാച്ച് സമ്മാനമായി നല്‍കണം. പിറ്റേന്ന് നടന്ന മത്സരത്തില്‍ സച്ചിന്‍ പാജിയുടെ വിക്കറ്റ് ഞാന്‍ വീഴ്ത്തുകയും എനിക്ക് വാച്ച് സമ്മാനമായി ലഭിക്കുകയും ചെയ്തു-പ്രഗ്യാന്‍ ഓജ പറഞ്ഞു .ഈ മത്സരത്തില്‍ നാല് ഓവറില്‍ വെറും 21 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് ഓജ വീഴ്ത്തിയത്. മത്സരത്തില്‍ 12 റണ്‍സിന് ഡെക്കാന്‍ വിജയിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഡെക്കാന്‍ 169 റണ്‍സാണ് അടിച്ചെടുത്തത്. ഈ സീസണിലെ ഗ്രൂപ്പ് ഘട്ടം അവസാനിച്ചപ്പോള്‍ 14ല്‍ 10 വിജയവുമായി പട്ടികയില്‍ തലപ്പത്തായിരുന്നു ഡെക്കാന്‍. ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ തകര്‍ത്ത് കിരീടവും നേടി.

ഈ വര്‍ഷം ഫെബ്രുവരി 21നാണ് ഓജ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2013ലാണ് അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചത്. പരിക്കും മോശം ഫോമും താരത്തിന് ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിക്കല്‍ പ്രഖ്യാപിച്ച വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരമാണ് ഓജയും അവസാനമായി കളിച്ചത്. മുംബൈയില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റ് വീഴ്ത്തി മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും താരം നേടിയിരുന്നു. എന്നാല്‍ പിന്നീട് ടീമില്‍ അവസരം ലഭിച്ചില്ല. ആകെ 24 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 113 വിക്കറ്റുകള്‍ ഓജ വീഴ്ത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പവും ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പവും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. 2010 ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തി പര്‍പ്പിള്‍ ക്യാപ്പ് പുരസ്‌കാരവും നേടിയിരുന്നു

Story first published: Sunday, June 28, 2020, 16:24 [IST]
Other articles published on Jun 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+