വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തകരില്ലെന്ന് കരുതിയ സച്ചിന്റെ ആ റെക്കോര്‍ഡ് ഈ ലോകകപ്പില്‍ തകര്‍ന്നേക്കും; മറികടക്കാന്‍ നാലുപേര്‍

ലണ്ടന്‍: ഇംഗ്ലണ്ട് ലോകകപ്പ് രണ്ടാംപകുതിയിലേക്ക് കടക്കവെ നേരത്തെ പ്രവചിച്ചിരുന്ന രീതിയില്‍ ബാറ്റ്‌സ്മാന്മാരുടെ ലോകകപ്പ് ആയി മാറുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചില പിച്ചുകളില്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് ആധിപത്യം ലഭിക്കുമ്പോള്‍ ചില പിച്ചുകളില്‍ ബൗളര്‍മാര്‍ക്കാണ് മേല്‍ക്കൈ. ബാറ്റിങ്ങിനായി ഒരുക്കപ്പെട്ട ഫ്‌ളാറ്റ് പിച്ചുകളില്‍ ഒട്ടേറെ റെക്കോര്‍ഡുകള്‍ തകര്‍ന്നുവീഴുമെന്നാണ് പ്രതീക്ഷ.

ജിംനാസ്റ്റിക്‌സില്‍ അഭിമാനമായി പ്രണതി; ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലംജിംനാസ്റ്റിക്‌സില്‍ അഭിമാനമായി പ്രണതി; ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം

ബാറ്റ്‌സ്മാന്മാരുടെ വിളയാട്ടത്തില്‍ ഇതിനകം തന്നെ രണ്ട് ലോക റെക്കോര്‍ഡുകള്‍ ഈ ലോകകപ്പില്‍ കാണാന്‍ സാധിച്ചു. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ബൗളറായി മാറി. തൊട്ടുപിന്നാലെ ഓസ്‌ട്രേലിയ ബംഗ്ലാദേശ് മത്സരത്തില്‍ ആകെ 714 റണ്‍സ് അടിച്ചുകൂട്ടി ഏറ്റവും കൂടുതല്‍ റണ്‍സ് പിറന്ന ലോകകപ്പ് മത്സരമെന്ന ഖ്യാതിയും ലഭിക്കുകയുണ്ടായി.

സച്ചിന്റെ പേരിലുള്ള റെക്കോര്‍ഡ്

സച്ചിന്റെ പേരിലുള്ള റെക്കോര്‍ഡ്

പതിനാറ് വര്‍ഷമായി സച്ചിന്റെ പേരിലുള്ള ഒരു ബാറ്റിങ് റെക്കോര്‍ഡ് ആണ് ഇനി തകരാന്‍ പോകുന്നതെന്നാണ് സൂചന. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന ബഹുമതി ഇപ്പോള്‍ സച്ചിന്റെ പേരിലാണ്. 2003ല്‍ ഇന്ത്യ ഫൈനലിലെത്തിയ ലോകകപ്പില്‍ 673 റണ്‍സാണ് സച്ചിന്‍ സ്വന്തമാക്കിയത്. ഇത്തവണ നാലോളം ബാറ്റ്‌സ്മാന്മാര്‍ ഈ റെക്കോര്‍ഡ് മറികടക്കാനുള്ള ഒരുക്കത്തിലാണ്.

മറികടക്കാന്‍ ബാറ്റ്‌സ്മാന്മാര്‍

മറികടക്കാന്‍ ബാറ്റ്‌സ്മാന്മാര്‍

മൂന്നു ബാറ്റ്‌സ്മാന്മാര്‍ ഇതിനകം തന്നെ 400 റണ്‍സ് മറികടന്നിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ആറു കളികളില്‍നിന്നും 447 റണ്‍സും ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍ ഷാക്കിബ് അല്‍ ഹസ്സന്‍ ഇത്രയും കളികളില്‍ നിന്നും 435ഉം ഇംഗ്ലണ്ട് താരം ജോയ് റൂട്ട് 424 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് 396 റണ്‍സും ഇന്ത്യയുടെ രോഹിത് ശര്‍മ 319 റണ്‍സും നേടിയിട്ടുണ്ട്.

സാഹചര്യം അനുകൂലമാക്കി കളിക്കാര്‍

സാഹചര്യം അനുകൂലമാക്കി കളിക്കാര്‍

നിലവിലെ ഫോം തുടരുകയാണെങ്കില്‍ രണ്ടോ മൂന്നോ കളിക്കാര്‍ സച്ചിന്റെ റെക്കോര്‍ഡ് മറികടന്നാലും അത്ഭുതപ്പെടാനില്ല. ഇംഗ്ലണ്ടിലെ ബാറ്റിങ് പിച്ചുകള്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് തീര്‍ത്തും അനുകൂലമാണെന്ന് ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബുംറയും സാക്ഷ്യപ്പെടുത്തുന്നു. എല്ലാ ടീമുകള്‍ക്കും ലീഗ് മത്സരങ്ങള്‍ ഇനിയും ശേഷിക്കുന്നുണ്ടെന്നതും റെക്കോര്‍ഡ് മറികടക്കാനുള്ള സാധ്യത തുറന്നുവെക്കുന്നു. ലോകകപ്പില്‍ ഈ വര്‍ഷം മുതല്‍ മത്സരക്രം മാറ്റിയത് കളിക്കാര്‍ക്ക് കൂടുതല്‍ മത്സരങ്ങള്‍ ലഭിക്കാനും ഇടയാക്കിയിട്ടുണ്ട്.

Story first published: Saturday, June 22, 2019, 11:32 [IST]
Other articles published on Jun 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X