Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരള ബ്ലാസ്‌റ്റേഴ്‌സിനെ കൈവിട്ട സച്ചിനെ കുറിച്ച് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ്

കൊച്ചി: ഐഎസ്എല്‍ ടീംകേരള ബ്ലാസ്‌റ്റേഴ്‌സില്‍ തന്റെ ഓഹരികളെല്ലാം ഒഴിവാക്കിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. സച്ചിനെപോലെ ഒരു താരത്തിന്റെ സാന്നിധ്യം ടീമിന് അങ്ങേയറ്റം പ്രശസ്തിയും ശ്രദ്ധയും നേടിക്കൊടുത്തു. ഇതിനുശേഷമാണ് സച്ചിന്റെ വിടവാങ്ങല്‍. തന്റെ കൈയ്യിലുണ്ടായിരുന്ന 20 ശതമാനം ഓഹരികളും സച്ചിന്‍ കൈമാറിയതോടെ ടീമുമായുള്ള ബന്ധം അവസാനിക്കുകയും ചെയ്തു.

എന്നാല്‍, സച്ചിനെ കുറ്റപ്പെടുത്താന്‍ പരിശീലകന്‍ ഡേവിഡ് ജെയിംസ് ഒരുക്കമല്ല. സച്ചിന്‍ ടീമിന് നല്‍കിയ സംഭാവന വിലമതിക്കാനാകാത്തതാണെന്ന് ജെയിംസ് പറഞ്ഞു. ദൈവത്തെപ്പോലുള്ള സ്വഭാവമുള്ള വ്യക്തിയാണ് സച്ചിന്‍. സച്ചിന്റെ അസാന്നിധ്യം ടീമിനെ ബാധിക്കുമെങ്കിലും പുതിയ അധ്യായത്തിന് തുടക്കമിടാനുള്ള സമയംകൂടിയാണിതിതെന്ന് ജെയിംസ് പറയുന്നു.

sachin

ഇന്ത്യയില്‍ ക്രിക്കറ്റ് ആരാധകരാണ് ഏറെയും. ഇവിടുത്തെ ക്രിക്കറ്റ് ആരാധകരെ കണ്ട് താന്‍ അമ്പരന്ന് പോയിരുന്നു. എന്നാല്‍, കേരളത്തില്‍ ഫുട്‌ബോളിനും വലിയൊരു ആരാധകക്കൂട്ടമുണ്ട്. ആദ്യ സീസണില്‍ തന്നെ ടീമിലെത്തിച്ച സച്ചിനോട് തനിക്ക് നന്ദിയുണ്ട്. ലണ്ടനില്‍വെച്ചായിരുന്നു ആദ്യ കൂടിക്കാഴ്ച. കളിക്കാരനും പരിശീലകനുമായി ടീമിലേക്ക് ക്ഷണിച്ചത് സച്ചിനാണെന്നും ജെയിസ് പറഞ്ഞു.

ഫുട്‌ബോളിനോട് ഏറെ ആരാധനയുള്ളവരാണ് ഇവിടുത്തുകാര്‍. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റിനായി ഒരുക്കുമ്പോള്‍ ആരാധകരാണ് പ്രതിഷേധിച്ച് ആ നീക്കം ഒഴിവാക്കിയതെന്നും ജെയിംസ് ചൂണ്ടിക്കാട്ടി. സച്ചിന്റെ കൈയ്യിലുണ്ടായിരുന്ന ഓഹരികള്‍ മറ്റു പാര്‍ട്ണര്‍മാര്‍ക്ക് കൈമാറിയാണ് ടീം വിട്ടത്. ഓഹരി കൈമാറിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സിനായി തന്റെ ഹൃദയം തുടിക്കുമെന്നാണ് സച്ചിന്റെ പ്രതികരണം.

Story first published: Thursday, September 20, 2018, 17:55 [IST]
Other articles published on Sep 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+