Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അചരേക്കറാണ് ഗുരു; അധ്യാപക ദിനത്തില്‍ ഹൃദയനിര്‍ഭരമായ കുറിപ്പുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മുംബൈ: അധ്യാപകദിനത്തില്‍ പരിശീലകനും വഴികാട്ടിയുമായ രമാകാന്ത് അചരേക്കര്‍ക്ക് ഹൃദയനിര്‍ഭരമായ കുറിപ്പുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കുട്ടിക്കാലത്തുതന്നെ സച്ചിനിലെ പ്രതിഭയെ കണ്ടെത്തുകയും കഴിവുകള്‍ പുറത്തുകൊണ്ടുവരികയും ചെയ്ത പരിശീലകനാണ് അചരേക്കര്‍. അന്തരിച്ച ഗുരുവിന് പ്രണാമമര്‍പ്പിക്കുന്നതായി അധ്യാപക ദിനത്തില്‍ സച്ചിന്റെ കുറിപ്പ്.

അധ്യാപകര്‍ വിദ്യാഭ്യാസം കൊണ്ടുമാത്രമല്ല മൂല്യം കൊണ്ടും ഏറെ പ്രധാനപ്പെട്ടവരാണെന്ന് സച്ചിന്‍ പറയുന്നു. അചരേക്കര്‍ സര്‍ എനിക്ക് കളിയിലും ജീവിതത്തിലും നേരായ വഴിയാട്ടിയായിരുന്നു. അദ്ദേഹം എനിക്ക് പകര്‍ന്നുതന്നത് എല്ലായിപ്പോഴും വിലമതിക്കാനാകാത്തതാണ്. അദ്ദേഹം പഠിപ്പിച്ച പാഠങ്ങള്‍ ജീവിതത്തില്‍ ഇപ്പോഴും തനിക്ക് വഴികാട്ടിയാണെന്നും അചരേക്കര്‍ക്കൊപ്പമുള്ള കുട്ടിക്കാലത്തെ ഒരു ചിത്രം പോസ്റ്റ് ചെയ്ത് സച്ചിന്‍ പറഞ്ഞു.

sachin

അചരേക്കറുടെ പരിശീലനത്തെക്കുറിച്ച് സച്ചിന്‍ എല്ലായിപ്പോഴും വാചാലനാകാറുണ്ട്. ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ തന്നെ പഠിപ്പിച്ചത് അചരേക്കറാണെന്ന് സച്ചിന്‍ പറയുന്നു. അദ്ദേഹം കൂടെയുള്ളപ്പോള്‍ ക്രിക്കറ്റ് സ്വര്‍ഗമാണെന്ന് തോന്നും. അദ്ദേഹം തന്റെ ജീവിത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ വാക്കുകള്‍കൊണ്ട് വിവരിക്കാനാകുന്നല്ല. ഗുരു പണിത അടിത്തറയിലാണ് തന്റെ നില്‍പെന്നും സച്ചിന്‍ പറഞ്ഞിരുന്നു. ഈവര്‍ഷം ജനുവരിയില്‍ 87-ാം വയസിലാണ് അചരേക്കര്‍ വിടവാങ്ങിയത്.

Story first published: Thursday, September 5, 2019, 14:14 [IST]
Other articles published on Sep 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+