വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിറന്നാള്‍ ആശംസയുമായെത്തിയ വിനോദ് കാംബ്ലിയെ ട്രോളി സച്ചിന്‍

മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കറും വിനോദ് കാംബ്ലിയും തമ്മിലുള്ള സൗഹൃദം ക്രിക്കറ്റ് ലോകം അസൂയയോയെ വീക്ഷിച്ച കാലമുണ്ടായിരുന്നു. ഒരേ പരിശീലകന് കീഴില്‍ ക്രിക്കറ്റ് പഠിച്ച്, ഒരേ സ്‌കൂളിനുവേണ്ടി ഒരുമിച്ച് ബാറ്റിങ്ങിനിറങ്ങി, പിന്നീട് ഇന്ത്യയ്ക്കുവേണ്ടിയും ഒരുമിച്ച് കളിക്കാനിറങ്ങിയ സച്ചിനും കാംബ്ലിയും ഒരു തലമുറയുടെ ആവേശമായിരുന്നു.

ലോകകപ്പ്: സെമി ഫൈനലില്‍ ആരൊക്കെ? ഉറപ്പിക്കാം ഇവര്‍ നാലു പേര്‍... ഗാംഗുലിയുടെ പ്രവചനം ലോകകപ്പ്: സെമി ഫൈനലില്‍ ആരൊക്കെ? ഉറപ്പിക്കാം ഇവര്‍ നാലു പേര്‍... ഗാംഗുലിയുടെ പ്രവചനം

എന്നാല്‍, ഇടയ്ക്കുവെച്ച് സച്ചിനും കാംബ്ലിയും വേര്‍പിരിഞ്ഞതോടെ ഇരുവരുടെയും സൗഹൃദക്കാഴ്ചകളും ഇല്ലാതായി. സച്ചിന്‍ കാംബ്ലിയെ പൂര്‍ണായും അവഗണിക്കുകയായിരുന്നു. ക്രിക്കറ്റില്‍നിന്നും വിരമിക്കുന്ന വേളയില്‍ സച്ചിന്‍ നടത്തിയ ദീര്‍ഘ സംഭാഷണത്തില്‍പോലും കാംബ്ലിയുടെ പേര് പരാമര്‍ശിച്ചിരുന്നില്ല. ഇടയ്ക്ക് കാംബ്ലി ആശുപത്രിയിലായപ്പോഴും സച്ചിന്‍ തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപണമുണ്ടായിരുന്നു.


കാംബ്ലിയുടെ പിറന്നാള്‍ ആശംസ

എന്നാലിപ്പോള്‍ സച്ചിന് 46-ാം പിറന്നാള്‍ ആശംസയുമായെത്തിയ കാംബ്ലിക്ക് തമാശരൂപേണെ സച്ചിന്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഒരു പഴയ ബോളിവുഡ് ഗാനം ആലപിച്ച് ഒടുവിലായി ഹാപ്പി ബര്‍ത്ത് ഡേ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്ന് പറഞ്ഞവസാനിപ്പിക്കുകയായിരുന്നു കാംബ്ലി. സുഹൃത്തിനോടുള്ള എല്ലാ സ്‌നേഹവും വരച്ചിടുന്നതായിരുന്നു കാംബ്ലിയുടെ ആശംസ.

സച്ചിന്റെ ട്രോള്‍

ഗാനം മികച്ചതായിരുന്നെന്നായിരുന്നു സച്ചിന്റെ പ്രതികരണം. ആശംസകള്‍ക്ക് നന്ദി. താങ്കളുടെ താടി നരച്ചിരിക്കുമ്പോള്‍ എങ്ങിനയാണ് പുരികം മാത്രം കറുത്തിരിക്കുന്നത് എന്നാണ് താന്‍ ആശ്ചര്യപ്പെടുന്നതെന്നും സച്ചിന്‍ കാംബ്ലിയോട് ചോദിക്കുന്നുണ്ട്. ഫ്രീക്കന്‍ സ്റ്റൈലില്‍ ചെറിയ നരച്ച താടിയുമായെത്തിയ കാംബ്ലിയുടെ പുതിയ ലുക്കിനെ ട്രോളുകയായിരുന്നു സച്ചിന്‍.

കാംബ്ലി സച്ചിന്‍ കൂട്ടുകെട്ട്

കാംബ്ലി സച്ചിന്‍ കൂട്ടുകെട്ട്

കാംബ്ലിയുടെ ആശംസയും സച്ചിന്റെ മറുപടിയും ആരാധകരും ഏറ്റെടുത്തിട്ടുണ്ട്. ഇരുവരും വീണ്ടും സൗഹൃദത്തിലാകുന്നതിനെ ആരാധകര്‍ കൈയ്യടിയോടെ സ്വീകരിച്ചു. രണ്ടുപേരുടെയും പഴയ ചിത്രങ്ങളും ആരാധകര്‍ ട്വീറ്റില്‍ പങ്കുവെച്ചിട്ടുണ്ട്. 1988ല്‍ ശാരദാശ്രം വിദ്യാമന്ദിറിനുവേണ്ടി ഹാരീസ് ഷീല്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റിലായിരുന്നു കാംബ്ലിയും സച്ചിനും റെക്കോര്‍ഡ് കൂട്ടുകെട്ട് പടുത്തുയത്തിയത്. സച്ചിന്‍ 326 റണ്‍സും കാംബ്ലി 349 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ 664 റണ്‍സിന്റെ കൂട്ടുകെട്ടുമായാണ് ഇവര്‍ ചരിത്രത്തിലേക്ക് നടന്നുകയറിയത്.

Story first published: Friday, April 26, 2019, 10:53 [IST]
Other articles published on Apr 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X