സെമിയില്‍ ആരൊക്കെ കളിക്കണം?; ജഡേജ വേണോ, ഷമിയോ?; സച്ചിന് വ്യക്തമായ ഉത്തരമുണ്ട്
മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടാനൊരുങ്ങുമ്പോള്‍ അന്തിമ ഇലവനെ തെരഞ്ഞെടുക്കുക ക്യാപ്റ്റനും ടീം മാനേജ്മന്റിനും തലവേദനയാകും. ബൗളര്‍മാരുടെ കാര്യത്തിലും ബാറ്റ്‌സ്മാന്മാരുടെ കാര്യത്തിലും ആരൊക്കെ ടീമിലുണ്ടാകണമെന്നും ആരൊക്കെ പുറത്തിരിക്കണമെന്നുമൊക്കെയുള്ള ചര്‍ച്ചയിലാണ് ഇപ്പോള്‍ ടീം ഇന്ത്യ.
രവീന്ദ്ര ജഡേജയും, ദിനേഷ് കാര്‍ത്തിക്കും ഉള്‍പ്പെടെയുള്ളവര്‍ ലോകകപ്പില്‍ അരങ്ങേറിക്കഴിഞ്ഞതിനാല്‍ വിജയസാധ്യതയുള്ള ടീമിനെ തെരഞ്ഞെടുത്തില്ലെങ്കില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നുവരിക. പിച്ചിന്റെ സാഹചര്യവും ഫോമും കണക്കിലെടുത്താകും ടീമിന്റെ തെരഞ്ഞെടുപ്പ്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ രണ്ട് മത്സരങ്ങളില്‍ ഇന്ത്യ കളിച്ചതിനാല്‍ ഇതനുസരിച്ചുള്ള ടീം ന്യൂസിലന്‍ഡിനെതിരെ കളിക്കാനിറങ്ങും.

ജഡേജയുടെ കാര്യത്തില്‍ ആശയക്കുഴപ്പം
ജഡേജയുടെ കാര്യത്തിലാണ് ടീം വലിയ ആശയക്കുഴപ്പത്തിലുള്ളത്. ശ്രീലങ്കയ്‌ക്കെതിരെ ഇത്തവണ ആദ്യമായി ലോകകപ്പില്‍ കളിക്കാനിറങ്ങിയ ജഡേജ മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. ഫീല്‍ഡിങ്ങിലും ബൗളിങ്ങിലും താരം ടീമിന് മുതല്‍ക്കൂട്ടാകുമെന്നതിനാല്‍ അന്തിമ ഇലവനില്‍ സ്ഥാനം പിടിച്ചേക്കും. അങ്ങിനെവന്നാല്‍ ആരെ പുറത്തിരുത്തുമെന്നതും കീറാമുട്ടിയാണ്.

സച്ചിന്റെ നിര്‍ദ്ദേശം
ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കുമെന്നാണ് ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അഭിപ്രായം. ദിനേഷ് കാര്‍ത്തിക്കിന് പകരമായി ജഡേജയെ കൊണ്ടുവരുന്നതില്‍ സച്ചിന് എതിര്‍പ്പില്ല. യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപും കളിക്കിറങ്ങുമ്പോള്‍ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ഹാര്‍ദിക് പാണ്ഡ്യയും പേസര്‍മാരാകും. അങ്ങിനെവന്നാല്‍ ജഡേജയില്‍നിന്നും ലഭിക്കുന്ന ആറാം ബൗളറുടെ സേവനം വിലപ്പെട്ടതാകുമെന്നാണ് സച്ചിന്റെ വിലയിരുത്തല്‍.

ഷമിമോ ഭുവനേശ്വര്‍ കുമാറോ
ഓല്‍ഡ് ട്രാഫോര്‍ഡില്‍ ഭുവനേശ്വറിനേക്കാള്‍ ഷമിക്കാണ് സച്ചിന്റെ പിന്തുണ. കാരണം, വെസ്റ്റിന്‍ഡീസിനെതിരെ ഇതേ മൈതാനത്ത് മികച്ച രീതിയില്‍ പന്തെറിഞ്ഞ് വിക്കറ്റുവീഴ്ത്തിയ പരിചയം ഷമിക്ക് ഉണ്ടെന്നതാണ്. നേരത്തെ ഭുവനേശ്വറിനായിരുന്നു സച്ചിന്‍ ഷമിയേക്കാള്‍ സാധ്യത കല്‍പ്പിച്ചിരുന്നത്. എന്നാല്‍, ലോകകപ്പിലെ മൂന്ന് മത്സരങ്ങള്‍കൊണ്ടുതന്നെ ഷമി ടീമില്‍ സ്ഥിരതനേടിയതോടെ സച്ചിന്‍ നിലപാട് തിരുത്തുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications