വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫട്‌നാവിസിന് പിന്തുണ; 'മകന്റെ' ട്വീറ്റിനെതിരെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പരാതി

മുംബൈ: ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസിന് പിന്തുണ പ്രഖ്യാപിച്ച മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിനെതിരെ പരാതിയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അര്‍ജുന്റെ പേരിലുള്ള അക്കൗണ്ട് വ്യാജമാണെന്നും മകന് ട്വിറ്ററില്‍ അക്കൗണ്ടില്ലെന്നും സച്ചിന്‍ വ്യക്തമാക്കി. മകന്‍ അര്‍ജുനും മകള്‍ സാറയ്ക്കും ട്വിറ്ററില്‍ അക്കൗണ്ടില്ലെന്ന് സച്ചിന്‍ ട്വീറ്റ് ചെയ്തു.

അര്‍ജുന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍നിന്നും 'ഐ ആം വിത്ത് ദേവേന്ദ്ര' എന്ന ഹാഷ് ടാഗ് പുറത്തുവന്നിരുന്നു. മഹാരാഷ്ട്രയിലെ സമകാലിക രാഷ്ട്രീയ നാടകത്തിനിടയില്‍ സച്ചിന്റെ മകന്റെ പിന്തുണ ഫട്‌നാവിസിനാണെന്ന തരത്തില്‍ പ്രചരണവുമുണ്ടായി. ഇതോടെയാണ് സച്ചിന്‍ പരാതിയുമായെത്തിയത്. സച്ചിന്റെ പരാതിയെ തുടര്‍ന്ന് ട്വിറ്റര്‍ അധികൃതര്‍ അക്കൗണ്ട് നീക്കം ചെയ്തിട്ടുണ്ട്.

sachin-tendulkar

ISL: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് - മുംബൈ സിറ്റി എഫ്‌സി മത്സരം സമനിലയില്‍ISL: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് - മുംബൈ സിറ്റി എഫ്‌സി മത്സരം സമനിലയില്‍

അര്‍ജുന്റെ ഒഫീഷ്യല്‍ അക്കൗണ്ടാണ് ഇതെന്ന് പ്രൊഫൈലില്‍ പറയുന്നു. കൂടാതെ ദൈവത്തിന്റെ മകനാണെന്നും ഇടംകൈയ്യന്‍ ബൗളറാണെന്നും പറയുന്നുണ്ട്. ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സച്ചിന്‍ ചൂണ്ടിക്കാട്ടി. സച്ചിന്റെ പരാതിക്ക് പിന്നാലെ ട്വിറ്റര്‍ വിഷയത്തില്‍ ഇടപെട്ടതോടെ വിവാദം അവസാനിക്കുമെന്നാണ് പ്രതീക്ഷ. 2018ല്‍ സച്ചിന്റെ മകളെ ഫോണിലൂടെ ശല്യം ചെയ്തതിന്റെ പേരില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

Story first published: Thursday, November 28, 2019, 8:40 [IST]
Other articles published on Nov 28, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X