For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജന്മദിനത്തില്‍ അമ്മ നല്‍കിയ വിലമതിക്കാനാവാത്ത സമ്മാനം; ചിത്രം പങ്കുവെച്ച് സച്ചിന്‍

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 47ാം ജന്മദിനം ഏപ്രില്‍ 24ന് കടന്നുപോയിരിക്കുകയാണ്. ലോക് ഡൗണിനെത്തുടര്‍ന്ന് ആഘോഷം ഒന്നുമില്ലായിരുന്നെങ്കിലും സാമൂഹ്യ മാധ്യമങ്ങളിലൂടെ സച്ചിന് ആശംസാ പ്രവാഹമായിരുന്നു. ക്രിക്കറ്റിന് അകത്തും പുറത്തുമുള്ള നിരവധി ആളുകള്‍ സച്ചിന് ആശംസയറിയിച്ച് രംഗത്തെത്തി. തന്റെ ജന്മദിനത്തിന് ആശംസ അറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞ സച്ചിന്‍ ഈ ജന്മദിനത്തില്‍ അമ്മ നല്‍കിയ വിലമതിക്കാനാവാത്ത സമ്മാനത്തെക്കുറിച്ചും ആരാധകരുമായി പങ്കുവെച്ചു.

ട്വിറ്ററിലൂടെയാണ് സച്ചിന്‍ അമ്മ നല്‍കിയ സമ്മാനത്തെക്കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്.ജന്മദിനം അമ്മയുടെ അനുഗ്രഹത്തില്‍ നിന്ന് തുടങ്ങുന്നു. അമ്മ നല്‍കിയ ഗണപതിയുടെ വിഗ്രഹത്തിന്റെ ചിത്രവും പങ്കുവെക്കുന്നു. തീര്‍ച്ചയായും വിലമതിക്കാനാവാത്തതാണിത് എന്നാണ് സച്ചിന്റെ ട്വിറ്ററില്‍ കുറിച്ചത്. അമ്മയുടെ അനുഗ്രഹം വാങ്ങുന്നതും അമ്മ ഗണപതി വിഗ്രഹം സമ്മാനിക്കുന്നതുമായ ചിത്രവും സച്ചിന്‍ ഇതിനോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

sachin

സച്ചിന്റെ ജന്മദിനത്തില്‍ ഒട്ടുമിക്ക താരങ്ങളും ആശംസ നേര്‍ന്നു.ഇന്ത്യന്‍ ക്രിക്കറ്റിനെ 24 വര്‍ഷത്തോളം ചുമലിലേറ്റിയ സച്ചിന്‍ പ്രചോദനമാണെന്നാണ് താരങ്ങളെല്ലാം കുറിച്ചത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി, വീരേന്ദര്‍ സെവാഗ്, വിവിഎസ് ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ്, മുഹമ്മദ് കൈഫ്, മുന്‍ നായകനും ബിസിസി ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി, മുഹമ്മദ് കൈഫ് തുടങ്ങിയവരെല്ലാം സച്ചിന് ആശംസ നേര്‍ന്നു. ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി തനിക്കൊപ്പമുള്ള സച്ചിന്റെ ചിത്രം പങ്കുവെച്ചാണ് ആശംസ അറിയിച്ചത്. ഐപിഎല്ലില്‍ സച്ചിന്റെ ടീമായ മുംബൈ ഇന്ത്യന്‍സ് സച്ചിന്റെ മുന്‍ ജന്മദിനം മുംബൈ ഇന്ത്യന്‍സിനൊപ്പം ആഘോഷിച്ച ചിത്രം പങ്കുവെച്ചാണ് ആശംയ നേര്‍ന്നത്. വിരാട് കോലി ക്യാപ്റ്റനായുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും സച്ചിന് ആശംസ അറിയിച്ചു.

16ാം വയസില്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ശേഷം സച്ചിന്‍ നേടിയെടുത്ത റെക്കോഡുകളാണ് സച്ചിനെ ഇതിഹാസമാക്കി മാറ്റിയത്. ക്രിക്കറ്റിലെ ദൈവമെന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന സച്ചിനാണ് ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. കുട്ടിക്രിക്കറ്റിന്റെ വെടിക്കെട്ട് രൂപമായ ഐപിഎല്ലില്‍ യുവതാരങ്ങളോട് പൊരുതി സീസണിലെ കൂടുതല്‍ റണ്‍സ് നേടിയ താരത്തിന് ലഭിക്കുന്ന ഓറഞ്ച് ക്യാപും അദ്ദേഹം തലയില്‍ അണിഞ്ഞിട്ടുണ്ട്. 200 ടെസ്റ്റില്‍ നിന്ന് 51 സെഞ്ച്വറി ഉള്‍പ്പെടെ 15921 റണ്‍സും 463 ഏകദിനത്തില്‍ നിന്ന് 18426 റണ്‍സും സച്ചിന്‍ നേടിയെടുത്തിട്ടുണ്ട്. 49 ഏകദിന സെഞ്ച്വറിയാണ് സച്ചിന്റെ പേരിലുള്ളത്. 154 ഏകദിനവിക്കറ്റും 46 ടെസ്റ്റ് വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.

Story first published: Saturday, April 25, 2020, 17:10 [IST]
Other articles published on Apr 25, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+