For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദ്യമായി വാങ്ങിയ മാരുതി 800 കണ്ടെത്താന്‍ സഹായിക്കാമോ? ആരാധകരോട് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മുംബൈ: താന്‍ ആദ്യമായി വാങ്ങിയ മാരുതി 800 കാര്‍ കണ്ടെത്താന്‍ ആരാധകരോട് സഹായം അഭ്യര്‍ത്ഥിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 'ഇന്‍ ദി സ്‌പോര്‍ട്ട്‌ലൈറ്റ്' എന്ന അഭിമുഖത്തിലാണ് സച്ചിന്‍ തന്റെ പഴയ കാര്‍ കണ്ടെത്താന്‍ സഹായിക്കാമോ എന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ചത്. 'എന്റെ ആദ്യ കാര്‍ ഒരു മാരുതി 800ആണ്. ദൗര്‍ഭാഗ്യവശാല്‍ അതിപ്പോള്‍ എന്റെ കൈവശമില്ല. അതിന് തിരികെ ലഭിച്ചാല്‍ കൊള്ളാമെന്ന് ആഗ്രഹിക്കുന്നുണ്ട്. അതിനാല്‍ എന്നെ ശ്രവിക്കുന്ന ആരെങ്കിലും വാഹനത്തെക്കുറിച്ച് വിവരം ലഭിച്ചാല്‍ ബന്ധപ്പെടുമല്ലോ' - സച്ചിന്‍ പറഞ്ഞു.

ആദ്യമായി വാങ്ങിയ കാറെന്ന വൈകാരികതയാണ് സച്ചിനെ പഴയ കാര്‍ കണ്ടെത്താനുള്ള ശ്രമത്തിലേക്ക് എത്തിച്ചത്. എന്റെ വീടിന്റെ സമീപത്തായി വലിയൊരു ഡ്രൈവ് ഇന്‍ മൂവി ഹാളുണ്ടായിരുന്നു. അവിടെ ആളുകള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയും സിനിമ കാണുകയും ചെയ്യുമായിരുന്നു. ഞാനും എന്റെ സഹോദരനും ആ കാറുകള്‍ കാണുന്നതിനായി മണിക്കൂറുകളോളം വീടിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കാറുണ്ടായിരുന്നെന്നും സച്ചിന്‍ പറഞ്ഞു. ബിഎംഡബ്ല്യു ബ്രാന്‍ഡ് അംബാസഡറായ സച്ചിന്റെ കൈയില്‍ വലിയൊരു കാര്‍ ശേഖരം തന്നെയുണ്ട്. ബ്രാന്‍ഡ് കാറുകളായ ബെന്‍സ്, ഫെരാരി, ബിഎംഡബ്ല്യു, ജാഗോര്‍ എന്നിവയുടെ വിവിധ വാഹനങ്ങളും സച്ചിന്‍ സ്വന്തമാക്കിയിട്ടുണ്ട്. 1989ല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിച്ച് തുടങ്ങിയതിന് ശേഷമാണ് സച്ചിന്‍ മാരുതി800 കാര്‍ വാങ്ങിയത്. സച്ചിന്റെ പ്രിയ കാറുകളൊന്നായിരുന്നു അത്. എന്നാല്‍ പിന്നീട് അത് ഒഴിവാക്കുകയായിരുന്നു.

sachin

മുംബൈ താരമായി ആദ്യം ഡ്രസിങ് റൂമിലെത്തിയ അനുഭവവും സച്ചിന്‍ പങ്കുവെച്ചു. 'ഡ്രസിങ് റൂമിന്റെ മുന്നില്‍ ബോള്‍ ബോയിയായി ഞാന്‍ നില്‍ക്കുകയായിരുന്നു. താരങ്ങള്‍ എങ്ങനെയായിരുന്നു മത്സരത്തിനായി ഒരുങ്ങുന്നതെന്ന് ഞാന്‍ നിരീക്ഷിച്ചു. ശേഷം എന്റെ ഹീറോ സുനില്‍ ഗവാസ്‌കര്‍ എന്നെ ഡ്രസിങ് റൂമിലേക്ക് ക്ഷണിച്ചു. റൂമിന്റെ അവലതുവശത്തെ അവസാന സീറ്റില്‍ അദ്ദേഹം ഇരുന്നിരുന്നത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ രഞ്ജി ട്രോഫി കളിക്കാന്‍ എത്തിയപ്പോള്‍ ആദ്യം ഇരുന്നതും ഇതേ സീറ്റിലാണ്. എന്റെ ഹീറോയുടെ അതേ സ്ഥാനത്ത് ഇരിക്കുന്നത് യാദൃശ്ചികമായിരുന്നെങ്കിലും അത് മനോഹരമായ അനുഭവമായിരുന്നുവെന്നും സച്ചിന്‍ പറഞ്ഞു. 16ാം വയസില്‍ ഇന്ത്യന്‍ ടീമിലെത്തിയ സച്ചിന്‍ ക്രിക്കറ്റിന്റെ എല്ലാ ബഹുമതികളും സ്വന്തമാക്കിയാണ് ക്രിക്കറ്റ് കളം വിട്ടത്. 200 ടെസ്റ്റില്‍ നിന്ന് 15921 റണ്‍സും 463 ഏകദിനങ്ങളില്‍ നിന്ന് 18426 റണ്‍സും 1 ടി20യില്‍ നിന്ന് 10 റണ്‍സും സച്ചിന്‍ നേടി. ഏകദിനത്തില്‍ 49 സെഞ്ച്വറിയും ടെസ്റ്റില്‍ 51 സെഞ്ച്വറിയും സച്ചിന്‍ നേടി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്, സെഞ്ച്വറി എന്ന റെക്കോഡ് തിരുത്തപ്പെടാതെ സച്ചിന്റെ പേരില്‍ത്തന്നെയാണ്.

Story first published: Thursday, August 20, 2020, 15:10 [IST]
Other articles published on Aug 20, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+