ഇന്നല്ലെങ്കില്‍ നാളെ... അര്‍ജുന്‍ തിരിച്ചുവരും!! ഉറപ്പിച്ച് സച്ചിന്‍, മകന് നല്‍കിയ ഉപദേശം
മുംബൈ: ലോകം കണ്ട എക്കാത്തെയും വലിയ ബാറ്റ്‌സ്മാനും ഇന്ത്യയുടെ ഇതിഹാസ താരവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറിന് മകന്‍ അര്‍ജുനില്‍ വലിയ പ്രതീക്ഷയാണുള്ളത്. അച്ഛന്റെ വഴിയെ അര്‍ജുനും ക്രിക്കറ്റിലേക്കു വന്നെങ്കിലും സച്ചിന്റെ പെരുമയ്‌ക്കൊത്ത പ്രകടനം ഇതുവരെ നടത്താന്‍ കഴിഞ്ഞിട്ടില്ല. പുതിയ സീസണിലെ മുംബൈ ടി20 ലീഗില്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ് 19കാരനായ അര്‍ജുന്‍.
തൊട്ടുമുമ്പ് ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനായി രണ്ടു ടെസ്റ്റ് മല്‍സരങ്ങളില്‍ താരം കളിച്ചിരുന്നു. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ 14 റണ്‍സും മൂന്നു വിക്കറ്റും മാത്രമേ അര്‍ജുന് നേടാനായുള്ളൂ. എങ്കിലും മകന്‍ ഇന്നല്ലെങ്കില്‍ നാളെ വലിയൊരു താരമായി മാറുമെന്ന ശുഭപ്രതീക്ഷയില്‍ തന്നെയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍.

ഇന്നില്ലെങ്കില്‍ നാളെയുണ്ട്...
ഇന്ന് അര്‍ജുന് തിളങ്ങാനായില്ലെങ്കില്‍ എല്ലായ്‌പ്പോഴും ഒരു നാളെയുണ്ടെന്നും അവന്‍ ശക്തമായി തിരിച്ചുവരുമെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി. വരുന്ന മുംബൈ ടി20 ലീഗ് അര്‍ജുന് നല്ലൊരു അവസരമാണ് ഇത് തീര്‍ച്ചയായും ഉപയോഗിക്കണമെന്നും സച്ചിന്‍ പറഞ്ഞു.
സ്‌പോര്‍ട്‌സില്‍ ഒരു കാര്യത്തിലും ഉറപ്പ് നല്‍കാനാവില്ല. അതിനാല്‍ ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി മുതലെടുക്കുകയാണ് വേണ്ടതെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ മകനെ ഉപദേശിക്കുന്നു.

തീര്‍ച്ചയായും ശ്രദ്ധിക്കും
മുംബൈ ടി20 ലീഗ് ഒരു ക്രിക്കറ്ററെന്ന നിലയില്‍ അര്‍ജുന് നല്ലൊരു പ്ലാറ്റ്‌ഫോമാണ്. ഇവിടെ നിന്റെ പകടനം എല്ലാവരും ശ്രദ്ധിക്കുക തന്നെ ചെയ്യും. മികച്ച പ്രകടനം നടത്തിയാല്‍ ലോകത്തിന്റെ നെറുകയിലേക്കുയരാന്‍ നിനക്കാവുമെന്നും സച്ചിന്‍ മകനോടു പറയുന്നു.
അച്ഛനെപ്പോലെ ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും കൂടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന താരമാണ് അര്‍ജുന്‍. ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ കൂടിയായ 19കാരന്‍ മികച്ച ഓള്‍റൗണ്ടറായി മാറാനാണ് കഠിനാധ്വാനം ചെയ്യുന്നത്.

നിരാശനാവേണ്ടതില്ല
മുംബൈ ടി20 ലീഗില്‍ അത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും നിരാശനാവേണ്ടതില്ലെന്നു സച്ചിന്‍ അര്‍ജുനെ ഉപദേശിക്കുന്നു. ഇന്നു കഴിഞ്ഞില്ലെങ്കില്‍ നാളെയെക്കുറിച്ച് ചിന്തിക്കൂ. നാളെ ശക്തമായി തിരിച്ചുവരാനാണ് ശ്രമിക്കേണ്ടത്.
ക്രിക്കറ്റിനോടുള്ള പാഷനും ഇഷ്ടവും എത്ര കാലം അവന്‍ കാത്തുക്ഷിക്കുന്നുവെന്നതാണ് തന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനമെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications