Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പിറന്നാള്‍ ദിനത്തില്‍ സച്ചിനെ പരിഹസിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ; ആരാധകര്‍ വെറുതെയിരിക്കുമോ?

സച്ചിന്റെ പിറന്നാൾ ദിനത്തിൽ ഇന്ത്യൻ ആരാധകരും ഓസീസ് ആരാധകരും തമ്മിൽ സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടൽ

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ 45ാം പിറന്നാള്‍ ആഘോഷിക്കവെ സച്ചിനെ പരിഹസിക്കുന്ന രീതിയില്‍ ട്വീറ്റ് ചെയ്ത് ക്രിക്കറ്റ് ഓസ്‌ട്രേലിയ. മുന്‍ ഓസീസ് താരം ഡാമിയന്‍ ഫ് ളെമിങ്ങിന് പിറന്നാള്‍ ആശംസിച്ച് പോസ്റ്റ് ചെയ്ത ട്വീറ്റ് ആണ് വിവാദത്തിനിടയാക്കിയത്.

സച്ചിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്യുന്ന വീഡിയോ ആണ് ഫ്‌ളമിങ്ങിന്റെ ആശംസയ്‌ക്കൊപ്പം ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒപ്പം ചേര്‍ത്തത്. സച്ചിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്യുന്ന വീഡിയോ ആണ് ഫ്‌ളമിങ്ങിന്റെ ആശംസയ്‌ക്കൊപ്പം ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒപ്പം ചേര്‍ത്തത്. സച്ചിന്റെ പിറന്നാള്‍ ദിവസം തന്നെ ജന്മദിനം ആഘോഷിക്കുന്ന ഫ് ളമിങ്ങിന് മറ്റൊരു തരത്തില്‍ ആശംസ അറിയിക്കാമെന്നിരിക്കെ സച്ചിനെ ചെറുതാക്കി കാട്ടാനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ശ്രമിച്ചതെന്ന് ആരാധകര്‍ ആരോപിക്കുന്നു.

sachin

എത്ര വിലക്കുകിട്ടിയാലും ഓസ്‌ട്രേലിയ മാറില്ലെന്ന് ഇന്ത്യന്‍ ആരാധകര്‍ തിരിച്ചടിച്ചു. സച്ചിന് പകരം മറ്റൊരു ബാറ്റസ്മാന്‍ എന്തുകൊണ്ട് ഓസ്‌ട്രേലിയയുടെ മനസിലെത്തിയില്ലെന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. സച്ചിന്‍ ഓസ്‌ട്രേലിയയുടെ വിഖ്യാതരായ ബൗളര്‍മാരെ നിലംപരിശാക്കിയത് മറക്കരുതെന്നും ചിലര്‍ പറഞ്ഞു.

ഐപിഎല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് ഇപ്പോള്‍ സച്ചിന്‍. ഭാര്യ അഞ്ജലിയും സുഹൃത്തുക്കളും ചേര്‍ന്ന് പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 1989ല്‍ പതിനാറാം വയസില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയ സച്ചിന്‍ 2013ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചശേഷവും ആരാധകരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

Story first published: Tuesday, April 24, 2018, 17:43 [IST]
Other articles published on Apr 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+