ദില്ലി: ഇന്ത്യന്‍ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ അച്ഛനായപ്പോള്‍ രസകരമായ ആശംസയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍. ഇന്ത്യന്‍ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനായ രഹാനെ ആശംസയറിച്ച സച്ചിന് ഇനി നൈറ്റ് വാച്ച്മാന്റെ ജോലികൂടിയായെന്ന് കുറിച്ചു. ആദ്യ കുട്ടിയുടെ പിറവി അതിരുകളില്ലാത്ത ആനന്ദമാണ്. നൈറ്റ് വാച്ച്മാന്റെ പുതിയ റോള്‍ ആസ്വദിക്കൂവെന്ന് സച്ചിന് ട്വിറ്ററില്‍ പറഞ്ഞു.
കഴിഞ്ഞദിവസമാണ് രഹാനെയുടെ ഭാര്യ രാധിക ധോപാവ്കര്‍ പെണ്‍കുഞ്ഞിന് നല്‍കിയത്. വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടക്കുന്ന ആദ്യ ടെസ്റ്റില്‍ കളിച്ചു കൊണ്ടിരിക്കെയായിരുന്നു രഹാനയെത്തേടി സന്തോഷവാര്‍ത്തയെത്തിയത്. ഇതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്ഭജന് സിങ് ഉള്‍പ്പെടെയുള്ളവര്‍ ട്വിറ്ററിലൂടെ രഹാനെയെ അഭിനന്ദിച്ചു രംഗത്തെത്തിയിരുന്നു.
പാക്കിസ്ഥാനെ സ്വന്തം നാട്ടില്‍ നാണംകെടുത്തി ശ്രീലങ്കയുടെ രണ്ടാംനിര; ടി20യില്‍ പരമ്പര, ചരിത്രനേട്ടം
ടൗണിലെ പുതിയ ഡാഡിക്ക് അഭിനന്ദനങ്ങള്‍. അമ്മയും കുഞ്ഞു രാജകുമാരിയും സുഖമായിരിക്കുന്നുവെന്നു വിശ്വസിക്കുന്നു. ജീവിതത്തിലെ ഏറ്റവും രസകമായ ഭാഗം തുടങ്ങിക്കഴിഞ്ഞു അജുവെന്നും ഭാജി ട്വീറ്റ് ചെയ്തു. ജൂലൈയിലാണ് താന്‍ പിതാവാകാന്‍ പോവുന്ന സന്തോഷ വാര്‍ത്ത രഹാനെയും ഭാര്യയും പുറത്തുവിട്ടത്. ഇന്‍സ്റ്റാഗ്രാമിലൂടെ ഭാര്യ നിറവയറോടെ നില്ക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു. 2014ലാണ് മുംബൈയില്‍ വച്ച് രഹാനെ രാധികയെ മിന്നുചാര്‍ത്തിയത്. രഹാനെയുടെ ബാല്യകാലം മുതലുള്ള കൂട്ടുകാരി കൂടിയാണ് രാധിക.