Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ് ദൈവത്തിന് ഇന്ന് ജന്മദിനം, സാമൂഹ്യ മാധ്യമങ്ങളില്‍ ആശംസാപ്രവാഹം

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 47ന്റെ നിറവില്‍. ക്രിക്കറ്റിനെ പുതിയ മാനങ്ങളിലേക്ക് നയിച്ച സച്ചിന്‍ എന്ന ഇതിഹാസ താരത്തിന്റെ ജന്മദിനം കൊണ്ടാടുകയാണ് ക്രിക്കറ്റ് പ്രേമികള്‍.ലോക്ക് ഡൗണിനെത്തുടര്‍ന്ന് വീട്ടിലായതിനാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധി ആളുകളാണ് സച്ചിന് ജന്മദിനാശംസകള്‍ നേര്‍ന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനും മുന്‍ താരവുമായിരുന്ന രവി ശാസ്ത്രി സച്ചിന് ജന്മദിനാശംസകള്‍ നേര്‍ന്നു.

രവിശാസ്ത്രിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് അദ്ദേഹം ആശംസ അറിയിച്ചത്. ബിസിസിഐ സച്ചിന്റെ 41ാം ടെസ്റ്റ് സെഞ്ച്വറിയുടെ വീഡിയോ ഉള്‍പ്പെടെയാണ് അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നത്. 2008ല്‍ ഇംഗ്ലണ്ടിനെതിരായി സച്ചിന്‍ നേടിയ സെഞ്ച്വറി അദ്ദേഹം മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഈ വീഡിയോയാണ് ബിസിസിഐ ജന്മദിനാശംസക്കൊപ്പം ഉള്‍പ്പെടുത്തിയത്. ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്്മാന്‍ വൃദ്ധിമാന്‍ സാഹയും സച്ചിന് ട്വിറ്ററിലൂടെ ആശംസ നേര്‍ന്നു. ഇതിഹാസത്തിന് ജന്മദിനാശംസകള്‍ എന്ന കുറിപ്പോടെയാണ് സാഹ ആശംസ അറിയിച്ചത്.മുന്‍ ഇന്ത്യന്‍ ഓപ്പണറും സച്ചിന് ജന്മദിനാശംസ നേര്‍ന്നു.

sachin

ഹാപ്പി ബര്‍ത്ത് ഡേ പാജി എന്നാണ് ഗംഭീര്‍ ട്വീറ്റ് ചെയ്തത്. സച്ചിന്റെ ബാല്യകാല സുഹൃത്തും മുന്‍ ഇന്ത്യന്‍ താരവുമായിരുന്ന വിനോദ് കാംബ്ലി തന്റെ കുടുംബത്തോടൊപ്പമുള്ള വീഡിയോ പങ്കുവെച്ചാണ് സച്ചിന് ജന്മദിനാശംസ നേര്‍ന്നത്. വിരാട് കോലി, വീരേന്ദര്‍ സെവാഗ്, വിവിഎസ് ലക്ഷ്മണ്‍, പ്രഖ്യാന്‍ ഓജ തുടങ്ങിയവരെല്ലാം സച്ചിന് ആശംസ നേര്‍ന്നിട്ടുണ്ട്. ഐപിഎല്ലില്‍ സച്ചിന്റെ ടീമായ മുംബൈ ഇന്ത്യന്‍സ് സച്ചിന്റെ കഴിഞ്ഞ ജന്മദിനം മുംബൈ ഇന്ത്യന്‍സിനൊപ്പം ആഘോഷിച്ചതിന്റെ ചിത്രം ഉള്‍പ്പെടെയാണ് പോസ്റ്റ് ചെയ്തത്. സച്ചിന്റെ വിശേഷണങ്ങളെല്ലാം ഉള്‍പ്പെടുത്തി വീഡിയോ ഉള്‍പ്പെടെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു സച്ചിന് ആശംസ നേര്‍ന്നത്. ക്രിക്കറ്റിനകത്തും പുറത്തുമുള്ള നിരവധി ആളുകള്‍ ഇതിനോടകം സച്ചിന് ആശംസ അറിയിച്ചിട്ടുണ്ട്.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരമായ സച്ചിന്‍ 200 ടെസ്റ്റില്‍ നിന്ന് 15921 റണ്‍സാണ് നേടിയത്.ഇതില്‍ 51 സെഞ്ച്വറിയും 68 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും സച്ചിനാണ്.53.79 റണ്‍സാണ് സച്ചിന്റെ ടെസ്റ്റ് ശരാശരി. ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സ് സച്ചിന്റെ പേരിലാണ്. 463 മത്സരത്തില്‍ നിന്നായി 44.83 ശരാശരിയില്‍ 18426 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഇതില്‍ 49 സെഞ്ച്വറിയും 96 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇന്ത്യക്കുവേണ്ടി ഒരു ടി20 മത്സരവും സച്ചിന്‍ കളിച്ചിട്ടുണ്ട്. 78 ഐപിഎല്ലില്‍ നിന്നായി 2334 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. മുംബൈ ഇന്ത്യന്‍സിനൊപ്പം ഒരു സെഞ്ച്വറിയും അദ്ദേഹം നേടി.

Story first published: Friday, April 24, 2020, 13:41 [IST]
Other articles published on Apr 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+