ക്രിക്കറ്റില്ലാതെ എന്ത് ഒളിംപിക്‌സ്? ഉണ്ടെങ്കില്‍ അടിമുടി മാറും, ഉള്‍പ്പെടുത്തണമെന്ന് സച്ചിന്‍
മുംബൈ: ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിംപിക്‌സില്‍ വിരാട് കോലിക്കു കീഴില്‍ ടീം ഇന്ത്യ ബാറ്റ് വീശുന്നത് അധികം വൈകാതെ തന്നെ കാണാനായേക്കും. ക്രിക്കറ്റിനെ ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.
വ്യത്യസ്ത കായിക ഇനങ്ങളുള്ള ഒളിംപിക്‌സില്‍ ക്രിക്കറ്റ് കൂടിയുണ്ടെങ്കില്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കാനാവുമെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അഭിപ്രായപ്പെട്ടു.

ക്രിക്കറ്റിനെ ആഗോളവല്‍ക്കരിക്കണം
ഒരു ക്രിക്കറ്ററെന്ന നിലയില്‍ ഗെയിമിനെ ആഗോളവല്‍ക്കരിക്കണമെന്നാണ് തന്റെ ആവശ്യമെന്ന് സച്ചിന്‍ പറഞ്ഞു.
ഇന്ത്യയുടെ വനിതാ ജിംനാസ്റ്റിക്‌സ് സെന്‍സേഷനായ ദീപ കര്‍മാക്കറിനെക്കുറിച്ചുള്ള പുസ്തകമായ ദി സ്‌മോള്‍ വണ്ടറിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2016ലെ ഒളിംപിക്‌സിന് പോയിരുന്നു
2016ലെ റിയോ ഒളിംപിക്‌സിന് താനും പോയിരുന്നതായി സച്ചിന്‍ പറഞ്ഞു. അന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി പ്രസിഡന്റായ തോമസ് ബാക്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ക്രിക്കറ്റിനെ ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് അന്ന് അദ്ദേഹവുമായി സംസാരിച്ചിരുന്നതായും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വ്യക്തമാക്കി.

ടീമുകള്‍ക്കു സമയം നല്‍കണം
ക്രിക്കറ്റിനെ ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തിയാല്‍ തയ്യാറെടുപ്പ് നടത്തുന്നതിനു വേണ്ടി എല്ലാ ടീമുകള്‍ക്കും സമയം നല്‍കണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു. ക്രിക്കറ്റിനെ ഒളിംപിക്‌സിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം താന്‍ ഉന്നയിച്ചപ്പോള്‍ അനുകൂലമായ നിലപാടാണ് തോമസ് ബാക്കിനുമുണ്ടായിരുന്നത്. ക്രിക്കറ്റിനെ ഏതു തരത്തിലാണ് ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തുകയെന്ന സംശയമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ചിലപ്പോള്‍ അഞ്ചോവര്‍ വീതമുള്ള മല്‍സരമായിരിക്കും ഒളിംപിക്‌സിലുണ്ടാവുകയെന്നും സച്ചിന്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications