Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധൈര്യത്തോടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുക; വനിതാ ക്രിക്കറ്റ് ടീമിന് ആശംസയുമായി സച്ചിന്‍

മുംബൈ: ഓസ്‌ട്രേലിയയില്‍ നടന്നുകൊണ്ടിരിക്കുന്ന വനിതാ ടി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനൊരുങ്ങുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ആശംസയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ധൈര്യത്തോടെ മുന്നോട്ട് പോയി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനാണ് സച്ചിന്‍ പറഞ്ഞത്. സമ്മര്‍ദത്തോടെ കളിക്കരുതെന്ന സന്ദേശം മാത്രമാണ് നല്‍കാനള്ളത്. സമ്മര്‍ദം ഒഴിവാക്കിയാല്‍ എളുപ്പമാകും. പോസിറ്റീവായി മാത്രം സംസാരിക്കുന്ന ഒരു കമ്പിനിയിലാണ് നിങ്ങളുള്ളത്. പുറത്തുള്ളതിനെപ്പറ്റി ഒന്നും ചിന്തിക്കരുത്. അവരുടെ പ്രകടനങ്ങളെ ഞാന്‍ വീക്ഷിക്കാറുണ്ട്. നിരവധി യുവതാരങ്ങള്‍ക്കാണ് അവര്‍ പ്രചോദനമാകുന്നതെന്നും സച്ചിന്‍ പറഞ്ഞു.

ആദ്യമായാണ് ഇഇന്ത്യന്‍ വനിതാ ടിം ടി20 ലോകകപ്പ് ഫൈനല്‍ കളിക്കുന്നത്. മാര്‍ച്ച് 8ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ആതിഥേയരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. നാല് വട്ടം ടി20 ലോകകപ്പില്‍ മുത്തമിട്ട ടീമാണ് ഓസ്‌ട്രേലിയ.സെമി ഫൈനലില്‍ കരുത്തരായ ഇംഗ്ലണ്ടായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. മഴ കളിച്ച മത്സരത്തില്‍ ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് നേരിട്ട് ഫൈനല്‍ പ്രവേശനം ലഭിക്കുകയായിരുന്നു. മഴ കളി മുടക്കുന്ന നിര്‍ണായക മത്സരങ്ങള്‍ മറ്റൊരു ദിവസം നടത്താന്‍ അനുവദിക്കണമെന്ന തരത്തില്‍ ആവശ്യങ്ങള്‍ ശക്തമാകുന്നുണ്ട്. മുന്‍ ഇംഗ്ലണ്ട് പുരുഷ ടീം നായകന്‍ മൈക്കിള്‍ വോണ്‍ അടക്കമുള്ള പല പ്രമുഖരും മഴ നിയമത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.

sachin

ഗ്രൂപ്പ് എയില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യയുടെ പെണ്‍പട കുതിച്ചത്. ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരെയാണ് ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യ പരാജയപ്പെടുത്തിയത്. സ്പിന്‍ നിരയാണ് ഇന്ത്യയുടെ ശക്തി. നിലവിലെ ടി20 ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമതുള്ള യുവതാരം ഷഫാലി വര്‍മയുടെ ബാറ്റിങ്ങിലാണ് ഇത്തവണത്തെ ഇന്ത്യയുടെ കുതിപ്പ്. മറുവശത്ത് ഓള്‍റൗണ്ടര്‍മാരില്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന ഓസീസ് ടീം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഫൈനലില്‍ പ്രവേശിച്ചത്. മഴ നിയമപ്രകാരമായിരുന്നു ഓസ്‌ട്രേലിയയുടെ ജയം.ഫൈനല്‍ മത്സരത്തില്‍ നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മഴ ഭീഷണിയില്ല. സെമി ഫൈനല്‍ മഴ മുടക്കുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു.

Story first published: Friday, March 6, 2020, 16:55 [IST]
Other articles published on Mar 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+