Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെവാഗിന്റെ നാണം മാറ്റാന്‍ ചെയ്തതിനെക്കുറിച്ച് വെളിപ്പെടുത്തലുമായി സച്ചിന്‍

ദില്ലി: ഒരുകാലത്ത് ലോക ക്രിക്കറ്റിലെ ഏറ്റവും സ്‌ഫോടനാത്മകവും വിനാശകാരികളുമായ ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു വിരേന്ദര്‍ സെവാഗിന്റെയും സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും. ഒരുഭാഗത്ത് സെവാഗ് വെടിക്കെട്ടിന് തീകൊളുത്തുമ്പോള്‍ മറുഭാഗത്ത് സച്ചിന്റെ ക്ലാസ് ബാറ്റിങ്ങും ക്രിക്കറ്റ് പ്രേമികള്‍ക്ക് വിരുന്നൊരുക്കും.

sachintendulkar

ഓപ്പണിങ്ങില്‍ മിന്നിത്തിളങ്ങിയെങ്കിലും തുടക്കത്തില്‍ സെവാഗ് വലിയ നാണക്കാരനായിരുന്നെന്നാണ് സച്ചിന്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. സെവാഗ് ടീമിലെത്തിയ നാളുകളില്‍ ആരോടും അധികം സംസാരിക്കാത്ത നാണക്കാരനായിരുന്നെന്ന് സച്ചിന്‍ ഒരു ടെലിവിഷന്‍ പരിപാടിയില്‍ പറഞ്ഞു. തങ്ങള്‍ക്കൊപ്പം കളിക്കേണ്ടയാള്‍ ഇങ്ങനെ നാണക്കാരനായാല്‍ ശരിയാകില്ലെന്നു കരുതി സെവാഗിനെ ഭക്ഷണത്തിനായി ക്ഷണിച്ചു.

എന്താണ് കഴിക്കാന്‍ ഇഷ്ടമെന്ന് സെവാഗനോട് ചോദിച്ചപ്പോള്‍ പാജി എന്നായിരുന്നു ഉത്തരം. ഞാന്‍ സസ്യാഹാരിയാണെന്നും പറഞ്ഞു. അതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് ചിക്കന്‍ കഴിച്ചാല്‍ തടിവയ്ക്കുമെന്ന് വീട്ടുകാര്‍ പറഞ്ഞതായാണ് സെവാഗിന്റെ മറുപടിയെന്നും സച്ചിന്‍ ഓര്‍ത്തെടുക്കുന്നു. ഈ കൂടിക്കാഴ്ചയോടെ സെവാഗിന്റെ നാണം മാറിയെന്നും സച്ചിന്‍ പറയുന്നു.

പരിപാടിയില്‍ സച്ചിനൊപ്പമുണ്ടായിരുന്ന സെവാഗും ആദ്യ ദിവസത്തെ കുറിച്ച് പറയുന്നു. സച്ചിന്റെ കടുത്ത ആരാധകനായിരുന്ന താന്‍ ആദ്യമായി ടീമില്‍വെച്ച് കണ്ടപ്പോള്‍ എനിക്ക് ഒരു ഷെയ്ക് ഹാന്റ് തന്ന് നടന്നുപോവുകയായിരുന്നു. ഒരു വാക്കുപോലും തന്നോട് സംസാരിച്ചതുമില്ല. പിന്നീട് താന്‍ സീനിയര്‍ ആയി പുതിയ താരങ്ങള്‍ ടീമിലെത്തിയപ്പോഴാണ് അതേക്കുറിച്ച് താന്‍ മനസിലാക്കുന്നത്. തനിക്ക് സച്ചിനെ അറിയുമെങ്കിലും അടുത്തറിയാതെ ആളുമായി സൗഹൃദം സ്ഥാപിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞെന്നും സെവാഗ് പറഞ്ഞു.

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടുകളിലൊന്നായാണ് സച്ചിനും സെവാഗും അറിയപ്പെടുന്നത്. 93 ഏകദിന മത്സരങ്ങളില്‍ ഇവര്‍ ഇന്ത്യയ്ക്കുവേണ്ടി ബാറ്റിങ് ഓപ്പണ്‍ ചെയ്തു. 3,919 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. 12 സെഞ്ച്വറി കൂട്ടുകെട്ടും 18 അര്‍ധസെഞ്ച്വറി കൂട്ടുകെട്ടും ഇവരുടെ പേരിലുണ്ട്.

Story first published: Sunday, June 10, 2018, 11:50 [IST]
Other articles published on Jun 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+