For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാറ്റുമായി ലാറയുടെ മകന്‍, ഇത് തന്റെ ചെറുപ്പമെന്ന് സച്ചിന്‍; ചിത്രങ്ങള്‍ വൈറല്‍

മുംബൈ:വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിലെ പ്രതിഭാശാലികളായി താരങ്ങളിലെ മുന്‍നിരയിലുള്ള താരമാണ് ബ്രയാന്‍ ലാറ. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ലാറയുടെ പേരിലാണ് ടെസ്റ്റ് ക്രിക്കറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡുമുള്ളത്. സച്ചിന്‍ ടെണ്ടുല്‍ക്കറോട് താരതമ്യപ്പെടുത്തി ക്രിക്കറ്റ് ലോകം സംസാരിച്ച പേരുകളിലൊന്നാണ് ലാറ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷവും ക്രിക്കറ്റില്‍ സജീവമായ ലാറയും ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും തമ്മിലുള്ള സൗഹൃദം ഏവര്‍ക്കും അറിയാവുന്നതാണ്. കാലമിത്ര കഴിഞ്ഞിട്ടും ആ സൗഹൃദത്തിന് കോട്ടം തട്ടിയിട്ടില്ലെന്ന് തെളിയിക്കുന്ന തരത്തിലുള്ള സംഭവമാണ് കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ അരങ്ങേറിയത്.

ലാറ തന്റെ മകന്റെ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ പങ്കുവെച്ചതും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ചിത്രത്തെ തന്റെ കുട്ടിക്കാലവുമായി താരതമ്യപ്പെടുത്തിയതുമാണ് ഇപ്പോള്‍ വൈറലാകുന്നത്. ലാറയുടെ മകന്‍ ബാറ്റുപിടിച്ചിരിക്കുന്ന ചിത്രവും തന്റെ ബാല്യകാലത്തിലെ ചിത്രവും ഒരുമിച്ചുവെച്ചാണ് സച്ചിന്‍ ഇസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇരുവരും ബാറ്റുപിടിച്ചിരിക്കുന്ന രീതിയില്‍ നല്ല സാമ്യതയുണ്ട്. ഇതിഹാസങ്ങളുടെ തമാശ ആരാധകരും ഏറ്റെടുത്തതോടെ ചിത്രങ്ങള്‍ അതിവേഗം പ്രചരിച്ചു.

sachinandlarason

ഏകദേശം എട്ട് ലക്ഷത്തിലധികം ആളുകളാണ് സച്ചിന്‍ പങ്കുവെച്ച ചിത്രത്തിന് ലൈക്ക് നല്‍കിയിരിക്കുന്നത്. ഇതേപോലെ ബാറ്റുപിടിക്കുന്ന ഒരു കുട്ടിയ എനിക്കറിയാം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ തരക്കേടില്ലാതെ അവന്‍ കളിച്ചിട്ടുണ്ടെന്ന കുറിപ്പോടെയാണ് സച്ചിന്‍ ചിത്രം പങ്കുവെച്ചത്. സച്ചിന്റെ പോസ്റ്റിന് ലാറ മികച്ച മറുപടി നല്‍കി ആരാധകരുടെ കൈയടി നേടി. സച്ചിന്‍, എനിക്കത് കാണാന്‍ സാധിക്കുമെങ്കിലും ചില ബൗളര്‍മാര്‍ക്കത് വാളായിട്ടാണ് തോന്നിയതെന്നാണ് ലാറ നല്‍കിയ മറുപടി.

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളില്‍നിന്നാണ് അവന്‍ ക്രിക്കറ്റ് പഠിക്കാന്‍ പോകുന്നത്. അത് അവന്റെ പിതാവും എന്റെ സുഹൃത്തുമാണെന്ന് സച്ചിന്‍ ലാറയ്ക്കും മറുപടി നല്‍കി. കഴിഞ്ഞ ദിവസമായിരുന്നു സച്ചിന്‍ അഞ്ജലി വിവാഹ ജീവിതം സുവര്‍ണ്ണജൂബിലി പിന്നിട്ടത്. നിരവധി താരങ്ങള്‍ ഇരുവര്‍ക്കും ആശംസയുമായെത്തിയിരുന്നു. നിലവില്‍ കുടുംബത്തോടൊപ്പം മുംബൈയിലാണ് സച്ചിനുള്ളത്.

ഏകദിന, ടെസ്റ്റ് മത്സരങ്ങളിലെ കൂടുതല്‍ റണ്‍സെന്ന റെക്കോഡിനുടമയാണ് സച്ചിന്‍.അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ച്വറി നേടിയ ഏക താരവും അദ്ദേഹമാണ്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷവും ഐപിഎല്ലിന്റെ മെന്ററായും കമന്റേറ്ററായുമൊക്കെ സച്ചിന്‍ സജീവമാണ്. ഈ അടുത്ത് റോഡ് സേഫ്റ്റി ക്രിക്കറ്റ് ലീഗില്‍ സച്ചിനും ലാറയും കളിച്ചിരുന്നു. കൊറോണ കാരണം ടൂര്‍ണമെന്റ് പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും സച്ചിനും ലാറയും സജീവമായി ഇടപെടാറുണ്ട്.

Story first published: Thursday, May 28, 2020, 17:50 [IST]
Other articles published on May 28, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+