ബുംറയും സംഘവും ലോകോത്തരം തന്നെ, പക്ഷേ ഇതിഹാസങ്ങളുമായി താരതമ്യം വേണ്ടെന്ന് സച്ചിന്‍
സതാംപ്ടണ്‍: ഇന്ത്യന്‍ ലോകകപ്പ് ക്രിക്കറ്റ് ടീമിലെ ബൗളര്‍മാരെ പ്രശംസിച്ച് ഇതിഹാസതാരം സചിന്‍ ടെണ്ടുല്‍ക്കര്‍. ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ആക്രമണനിര ഈ കാലഘട്ടത്തിലെ ഏറ്റവും പൂര്‍ണതയുള്ള ബൗളിങ് സംഘമാണെന്ന് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ അഭിപ്രായം. എന്നാല്‍, മുന്‍ തലമുറയിലെ ബൗളര്‍മാര്‍മാരുമായി പുതിയ താരങ്ങളെ താരതമ്യം ചെയ്യാന്‍ താനില്ലെന്നും സചിന്‍ പറഞ്ഞു.
2003-ലെയും 2011-ലെയും ലോകകപ്പ് ഫൈനലില്‍ കളിച്ച ഇന്ത്യന്‍ ടീമുകളുടെ ബൗളിങ്ങുമായി ഇപ്പോഴത്തെ ടീമിനെ താരതമ്യം ചെയ്യാനാവില്ലെന്നാണ് സചിന്റെ നിലപാട്. ഇപ്പോഴത്തെ മറ്റു ടീമുകളുടെ ബൗളിങ്ങുമായി മാത്രമേ ഇന്നത്തെ ഇന്ത്യന്‍ ടീമിന്റെ ബൗളിങ്ങിനെ താരതമ്യം ചെയ്യാവൂ. വ്യത്യസ്ത കാലഘട്ടങ്ങളിലെ വ്യത്യസ്ത സാഹചര്യങ്ങളിലും ചട്ടങ്ങളിലും കളിച്ച ടീമുകളെ താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല-സചിന്‍ പറഞ്ഞു. 1992 മുതല്‍ 2011 വരെ ആറ് ലോകകപ്പുകളില്‍ കളിച്ച സചിന്‍ കപില്‍ദേവ്, ജവഗല്‍ ശ്രീനാഥ്, സഹീര്‍ ഖാന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ബൗളിങ്ങ് ആക്രമണം അടുത്തുനിന്ന് കണ്ടിട്ടുണ്ട്. അതിനാല്‍ത്തന്നെ വ്യത്യസ്ത തലമുറകളെ തമ്മില്‍ താരതമ്യം ചെയ്യരുതെന്നാണ് തന്റെ അഭിപ്രായമെന്ന് സചിന്‍ വ്യക്തമാക്കി.

''-ലെയും 2011-ലെയും ലോകകപ്പുകളിലെ ബൗളര്‍മാരുടെ സംഭാവനകള്‍ ഒന്നും മറക്കാനാവില്ല. 2003-ല്‍ ശ്രീനാഥ്, സഹീര്‍ ഖാന്‍, ആശിഷ് നെഹ്‌റ, ഹര്‍ഭജന്‍ സിങ് എന്നിവരുടെ ബൗളിങ് മികവാണ് ഇന്ത്യയെ ഫൈനലിലെത്തിച്ചത്. 2011-ല്‍ സഹീര്‍ ഖാന്‍, നെഹ്‌റ, ഹര്‍ഭജന്‍, മുനാഫ് പട്ടേല്‍, യുവരാജ് സിങ് എന്നിവരുടെ സംഭവാനയും അവിസ്മരണീയമാണ്.'' -ഈ രണ്ട് ലോകകപ്പ് ടീമുകളിലും അംഗമായിരുന്ന സചിന്‍ പറഞ്ഞു.
എന്നാല്‍, ലോകത്തിലെ നമ്പര്‍ വണ്‍ പേസറായ ജസ്പ്രീത് ബുംറയുളെ ബൗളിങ് അതിന്റെ പരമാവധി മൂര്‍ഛയിലാണുള്ളത്. ഇപ്പോഴത്തെ ഇന്ത്യന്‍ ബൗളര്‍മാരുടെ അവരുടെ മികവിന്റെ ഉന്നതിയിലാണിപ്പോള്‍. കളിയില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കാന്‍ കഴിവുള്ള ബൗളറാണ് ബുംറ. കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചാഹല്‍ എന്നീ സ്പിന്നര്‍മാരും മിഡില്‍ ഓവറുകളില്‍ വിക്കറ്റ് കൊയ്യാന്‍ മികവുള്ളവരാണ്. എന്തൊക്കെയായാലും ഈ കാലഘട്ടത്തിലെ മികച്ച ബൗളിങ് സംഘം തന്നെയാണ് ഇന്ത്യയുടേത്.'' -സചിന്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications