Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ന്യൂസീലന്‍ഡ് പരമ്പര ഇന്ത്യക്ക് എളുപ്പമാകില്ല, ഓപ്പണര്‍മാര്‍ കരുതിക്കോളൂ; സച്ചിന്‍

മുംബൈ: ഓസ്‌ട്രേലിയയെ തറപറ്റിച്ച് ഏകദിന പരമ്പര നേടിയ ഇന്ത്യക്ക് മുന്നിലുള്ള വെല്ലുവിളി ന്യൂസീലന്‍ഡ് പര്യടനമാണ്. ജനുവരി 24ന് ആരംഭിക്കുന്ന ടി20 പരമ്പരയോടെയാവും ഇന്ത്യയുടെ കിവീസ് പര്യടനം ആരംഭിക്കുക. നാട്ടിലെ പുലികളായ ഇന്ത്യ വിദേശ മണ്ണില്‍ പോരാട്ടത്തിനിറങ്ങുമ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ന്യൂസീലന്‍ഡ് പര്യടനം ഇന്ത്യക്ക് എളുപ്പമാവില്ലെന്നും ഓപ്പണര്‍മാര്‍ കടുത്ത വെല്ലുവിളിയാവുമെന്നുമാണ് സച്ചിന്‍ അഭിപ്രായപ്പെട്ടത്.

രോഹിത് ശര്‍മയ്ക്ക് ന്യൂസീലന്‍ഡില്‍ കളിച്ച് പരിചയസമ്പത്തുണ്ട്. വിദേശ മൈതാനത്ത് അനുഭവസമ്പത്ത് നിര്‍ണ്ണായകമാണ്. രോഹിത് എല്ലാ ഫോര്‍മാറ്റിലും ഇന്ത്യക്കുവേണ്ടി ഓപ്പണ്‍ ചെയ്യുന്നു. ടെസ്റ്റില്‍ സാഹചര്യത്തിനനുസരിച്ച് ശൈലി മാറ്റിയില്ലെങ്കില്‍ തിളങ്ങാന്‍ പ്രയാസമാണ്. ന്യൂസീലന്‍ഡാണ് പിച്ചൊരുക്കുന്നത്. അത് മനസിലാക്കി കളിക്കാന്‍ ശ്രമിക്കണം-സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു.

sachin

ടെസ്റ്റില്‍ രോഹിതിനൊപ്പം മായങ്ക് അഗര്‍വാള്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ ഏകദിനത്തില്‍ കെ എല്‍ രാഹുല്‍ലാവും എത്തുക. പരിക്കേറ്റ ശിഖര്‍ ധവാന് പരമ്പര നഷ്ടമാകും. യുവ താരം പൃഥ്വി ഷാ ഇന്ത്യ എ ടീമിനൊപ്പം മികച്ച പ്രകടനം കാഴ്ചവെക്കുന്നതില്‍ താരത്തെയും ടീമിലേക്ക് പരിഗണിച്ചേക്കുമെന്നാണ് വിവരം. അഞ്ച് ടി20യും മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുമാണ് ഇന്ത്യ ന്യൂസീലന്‍ഡിനെതിരേ കളിക്കുന്നത്.

Story first published: Wednesday, January 22, 2020, 9:00 [IST]
Other articles published on Jan 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+