Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തുടര്‍തോല്‍വികളില്‍ വലഞ്ഞ് കൊല്‍ക്കത്ത; ടീമിനും ക്യാപ്റ്റനുമെതിരെ ആഞ്ഞടിച്ച് റസ്സല്‍

ക്യാപ്റ്റന്റെ തീരുമാനങ്ങള്‍ പിഴയ്ക്കുന്നു

കൊല്‍ക്കത്ത: വ്യക്തിപരമായി മികച്ച പ്രകടനം നടത്തുമ്പോഴും ടീം തുടര്‍തോല്‍വികളിലേക്ക് പോകുന്നതില്‍ അരിശംപൂണ്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍. തുടര്‍ച്ചയായ ആറു മത്സരങ്ങളാണ് കൊല്‍ക്കത്ത തോറ്റത്. ഇതോടെ ടീമിന്റെ പ്ലേ ഓഫ് പ്രവേശനവും അനിശ്ചിതത്വത്തിലായി. 11 കളികളില്‍ നിന്നും 8 പോയന്റുമായി ടീം ഇപ്പോള്‍ ഏഴാം സ്ഥാനത്താണ്.

സീസണ്‍ തുടക്കം മികച്ചതായിരുന്നെങ്കിലും ടീം പിന്നീട് തോല്‍വികളിലേക്ക് പോവുകയായിരുന്നു. തുടക്കത്തില്‍ 4 മത്സരങ്ങള്‍ ജയിച്ച ടീമിന് മോശം ക്യാപ്റ്റന്‍സിയും തിരിച്ചടിയായി. ആന്ദ്രെ റസ്സല്‍ ത്രസിപ്പിക്കുന്ന ഇന്നിങ്‌സുകളാണ് ഓരോ മത്സരത്തിലും കാഴ്ചവെക്കുന്നത്. എന്നാല്‍, റസ്സലിന്റെ മികവുകൊണ്ടുമാത്രം ടീമിന് ജയിക്കാനാകുന്നില്ല. ക്യാപ്റ്റന്റെ പരാജയമാണ് താരം ചൂണ്ടിക്കാട്ടുന്നത്.

ക്യാപ്റ്റന്റെ തീരുമാനങ്ങള്‍ പിഴയ്ക്കുന്നു

ക്യാപ്റ്റന്റെ തീരുമാനങ്ങള്‍ പിഴയ്ക്കുന്നു

കൊല്‍ക്കത്തയുടേത് മികച്ച ടീമാണെന്ന് റസ്സല്‍ പറഞ്ഞു. എന്നാല്‍, മോശം തീരുമാനങ്ങള്‍ ടീമിന് തിരിച്ചടിയാണ്. ശരിയായ തീരുമാനങ്ങളില്ലാത്തതാണ് പരാജയത്തിന് കാരണ്. എപ്പോള്‍ ബൗളിങ്ങിലൂടെ സമ്മര്‍ദ്ദമുണ്ടാക്കണമെന്നും എപ്പോള്‍ ബൗളര്‍മാരെ മാറ്റണമെന്നുമൊക്കെയുള്ള കാര്യങ്ങളില്‍ ശരിയായ തീരുമാനമെടുക്കാന്‍ കഴിയുന്നില്ലെന്നും റസ്സല്‍ ചൂണ്ടിക്കാട്ടി.

രാജസ്ഥാനോട് തോറ്റത് നിരാശപ്പെടുത്തി

രാജസ്ഥാനോട് തോറ്റത് നിരാശപ്പെടുത്തി

ഞങ്ങള്‍ ബൗള്‍ ചെയ്യുന്നത് ശരിയായ സമയത്തുമല്ല. ചെറിയ തീരുമാനങ്ങളെടുക്കുന്നതിലെ പിഴവാണ് പരാജയത്തിലേക്ക് നയിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ തോറ്റത് വളരെ നിരാശനാക്കുന്നതാണ്. രാജസ്ഥാനെ പോലൊരു ടീമിനെ ചെറിയ സ്‌കോറില്‍ ഒതുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുംബൈ പോലുള്ള വലിയ ടീമുകള്‍ക്കെതിരെ ജയിക്കാന്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടിവരുമെന്നും റസ്സല്‍ വ്യക്തമാക്കി.

ടീം തിരിച്ചുവരും

ടീം തിരിച്ചുവരും

ബാറ്റിങ്ങില്‍ ടീമിന് പോരായ്മകളില്ല. എന്നാല്‍, ബൗളര്‍മാര്‍ക്ക് റണ്‍സ് നിയന്ത്രിക്കാനാകുന്നില്ല. സീസണിലെ ഏറ്റവും മോശം ഫീല്‍ഡിങ് കൊല്‍ക്കത്തയുടേതാണ്. ക്യാച്ചുകള്‍ ഡ്രോപ്പ് ചെയ്യുന്നത് പരാജയം ചോദിച്ചുവാങ്ങുന്നതിന് തുല്യമാണ്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും ജയിച്ച് തിരിച്ചുവരാനാണ് ശ്രമം. ഇതിനായി കഠിനമായ പരിശീലനം നടക്കുന്നുണ്ടെന്നും റസ്സല്‍ പറഞ്ഞു.

Story first published: Sunday, April 28, 2019, 11:20 [IST]
Other articles published on Apr 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+