ചരിത്ര തീരുമാനം; തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി രൂപ
ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതു ചരിത്രമെഴുതി തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ (ടിഎന്‍സിഎ).ടിഎന്‍സിഎ പ്രസിഡന്റായി രൂപ ഗുരുനാഥനെ തിരഞ്ഞെടുത്താണ് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ മാതൃകയാവുന്നത്.ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് ഒരു വനിതയെത്തുന്നത്.
മുന്‍ ഐസിസി ചെയര്‍മാനും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉടമയുമായ ശ്രിനീവാസന്റെ മകളാണ് രൂപ.ചെപ്പോക്കില്‍ നടന്ന അസോസിയേഷന്‍ വാര്‍ഷിക യോഗത്തില്‍ എതിരില്ലാതെയാണ് രൂപയെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് സ്ഥാനത്തേക്ക് രൂപ മാത്രമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

അതേ സമയം ഐപിഎല്‍ വാതുവെയ്പ് കേസില്‍ ആജീവനാന്ത വിലക്ക് നേരിടുന്ന ഗുരുനാഥ് മെയ്യപ്പന്റെ ഭാര്യയാണ് രൂപ.ഇത്തരമൊരാളെ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്ത് നിയോഗിക്കുന്നതിനെതിരേ പ്രതിഷേധം ഉയരുന്നുണ്ട്.ചെന്നൈ സൂപ്പര്‍ കിങ്‌സിന് രണ്ട് വര്‍ഷം വിലക്ക് നല്‍കിയത് ഗുരുനാഥുമായി ബന്ധപ്പെട്ട കേസിലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications