വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോലിക്ക് എന്തുമാവാം, കൗറിന് ആയിക്കൂടേ? കുംബ്ലെയെ തെറിപ്പിച്ചത് കോലിയുടെ എസ്എംഎസുകള്‍!!

വനിതാ ക്യാപ്റ്റന്റെ ആവശ്യം പരിഗണിക്കണമെന്ന് ഭരണസമിതി അംഗമായ എഡുല്‍ജി

By Manu

ദില്ലി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം കോച്ച് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിസിസിഐക്കെതിരേ സുപ്രീം കോടതി നിയമിച്ച ഇടക്കാല ഭരണസമിതി അംഗമായ ഡയാന എഡുല്‍ജി രംഗത്ത്. രമേഷ് പവാര്‍ തന്നെ വനിതാ ടീമിന്റെ കോച്ചായി തുടരാനാണ് താല്‍പ്പര്യമെന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബിസിസിഐ പവാറിന്റെ കാലാവധി കഴിഞ്ഞ ശേഷം പുതിയ കോച്ചിനായി അപേക്ഷ ക്ഷണിക്കുകയായിരുന്നു.

അനുഷ്‌ക, കോലിയുടെ ഭാഗ്യനക്ഷത്രം... വിവാഹശേഷം തകര്‍ത്ത റെക്കോര്‍ഡുകള്‍ തെളിവ്!! അവിശ്വസനീയംഅനുഷ്‌ക, കോലിയുടെ ഭാഗ്യനക്ഷത്രം... വിവാഹശേഷം തകര്‍ത്ത റെക്കോര്‍ഡുകള്‍ തെളിവ്!! അവിശ്വസനീയം

ന്യൂസിലാന്‍ഡിനെ നാണംകെടുത്തി പാണ്ഡെയുടെ ഇന്ത്യ... സമ്പൂര്‍ണ ജയം, ഏകദിന പരമ്പര തൂത്തുവാരി ന്യൂസിലാന്‍ഡിനെ നാണംകെടുത്തി പാണ്ഡെയുടെ ഇന്ത്യ... സമ്പൂര്‍ണ ജയം, ഏകദിന പരമ്പര തൂത്തുവാരി

ഇതേ തുടര്‍ന്നാണ് ബിസിസിഐയെ കടുത്ത ഭാഷയില്‍ എഡുല്‍ജി വിമര്‍ശിച്ചത്. നേരത്തേ പുരുഷ ടീമിന്റെ കോച്ചായിരുന്ന അനില്‍ കുംബ്ലെയെ പുറത്താക്കിയതിനു പിന്നില്‍ ക്യാപ്റ്റന്‍ വിരാട് കോലി ആയിരുന്നെന്നും കോലിക്ക് ഇത്രയും സ്വാധീനമുണ്ടെങ്കില്‍ ഹര്‍മന്‍പ്രീതിന് എന്തുകൊണ്ട് ലഭിക്കുന്നില്ലെന്നും ഭരണസമിതി തലവന്‍ വിനോദ് റായ്ക്ക് അയച്ച സന്ദേശത്തില്‍ എഡുല്‍ജി ചോദിക്കുന്നു.

ബിസിസിഐ നിയമങ്ങള്‍ ലഭിച്ചു

ബിസിസിഐ നിയമങ്ങള്‍ ലഭിച്ചു

നിയങ്ങള്‍ ലംഘിച്ചാണ് കുംബ്ലൈ നീക്കി പകരം രവി ശാസ്ത്രിയെ ഇന്ത്യന്‍ പുരുഷ ടീമിന്റെ കോച്ചായി നിയമിച്ചതെന്നു എഡുല്‍ജി ആരോപിക്കുന്നു. ഇന്ത്യന്‍ ടീമുമായുള്ള കരാര്‍ തീരാന്‍ ഒരു വര്‍ഷം ശേഷിക്കെയാണ് ബിസിസിഐ ആവശ്യപ്പെട്ടതിനെ തുടര്‍ന്നു കുംബ്ലെ രാജിവയ്ക്കുന്നത്.
കുംബ്ലെയുടെ പരിശീലന രീതികളുമായി ഒത്തുപോവാന്‍ ബുദ്ധിമുട്ടാണെന്ന് ക്യാപ്റ്റന്‍ കോലി തീര്‍ത്തു പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ബിസിസിഐ കുംബ്ലെയുടെ രാജി ചോദിച്ചു വാങ്ങിയത്. ഇതാണ് വനിതാ ടീമിന്റെ വിഷയത്തില്‍ എഡുല്‍ഡി വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്.

നിരന്തരം സന്ദേശങ്ങള്‍ അയച്ചു

നിരന്തരം സന്ദേശങ്ങള്‍ അയച്ചു

ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റിക്കു ക്യാപ്റ്റന്‍ കോലി കുംബ്ലെയെക്കുറിച്ച് നിരന്തരം സന്ദേശങ്ങള്‍ അയച്ചിരുന്നതായും ഇതാണ് പിന്നീട് കുംബ്ലെയുടെ രാജിയിലേക്കു നയിച്ചതെന്നും എഡുല്‍ജി വിനോദ് റായ്ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരുള്‍പ്പെട്ട ഉപദേശക സമിതിക്കായിരുന്നു കോച്ചിനെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. കുംബ്ലെയുമായുള്ള അഭിപ്രായവ്യതാസം പരിഹരിക്കാന്‍ ഇവര്‍ കോലിയുമായി അന്നു ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്നും എഡുല്‍ജി വിശദീകരിക്കുന്നു.

കുബ്ലെയ്ക്കായിരുന്നു പിന്തുണ

കുബ്ലെയ്ക്കായിരുന്നു പിന്തുണ

ഇന്ത്യന്‍ കോച്ച് സ്ഥാനത്തേക്കു കുംബ്ലെയെ തന്നെയാണ് തങ്ങള്‍ പിന്തുണയ്ക്കുന്നത് എന്നാണ് അന്നു ഉപദേശക സമിതി ബിസിസിഐ അറിയിച്ചത്. എന്നാല്‍ കോലി തന്റെ നിലപാടില്‍ നിന്നും പിന്നോട്ടു പോയില്ല. കുംബ്ലെ വേണ്ടെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് പുതിയ കോച്ച് സ്ഥാനത്തേക്കു അപേക്ഷിക്കാനുള്ള തിയ്യതി നീട്ടിയ ബിസിസിഐ ശാസ്ത്രിക്കു കൂടി അപേക്ഷിക്കാന്‍ അവസരമൊരുക്കുകയും തുടര്‍ന്ന് അദ്ദേഹത്തെ തന്നെ 2019ലെ ലോകകപ്പ് വരെ നിയമിക്കുകയായിരുന്നു. നിയമങ്ങളെല്ലാം ലംഘിച്ചാണ് ശാസ്ത്രി ഇന്ത്യയുടെ കോച്ചായതെന്നും എഡുല്‍ജി ആരോപിക്കുന്നു.

വനിതാ ടീം ചെയ്തതില്‍ തെറ്റില്ല

വനിതാ ടീം ചെയ്തതില്‍ തെറ്റില്ല

കോച്ച് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വനിതാ ടീമിലെ താരങ്ങള്‍ തങ്ങളുടെ നിലപാട് ഇമിയെലിലൂടെ അറിയിക്കുന്നതില്‍ ഒരു തെറ്റുമുള്ളതായി തോന്നുന്നില്ല. കോലിയെപ്പോലെ അവര്‍ക്കും തങ്ങളുടെ അഭിപ്രായം തുറന്നു പറയാനുള്ള സ്വാതന്ത്ര്യമുണ്ട്.
കോച്ച് സ്ഥാനത്തേക്കു അപേക്ഷിക്കാന്‍ ബിസിസിഐ അനുവദിച്ച തിയ്യതിയും കഴിഞ്ഞ് അപേക്ഷ നല്‍കിയ വ്യക്തിയാണ് ശാസ്ത്രി.
കളിക്കാരനെന്ന നിലയില്‍ ഇതിഹാസമായി കണക്കാക്കപ്പെട്ടിരുന്ന കുംബ്ലെയ്ക്കു പെട്ടെന്നാണ് ഒരു വില്ലന്റെ പരിവേഷം വന്നത്. എന്നാല്‍ അദ്ദേഹം പരാതികളോ ആരോപണങ്ങളോ ഒന്നുമുന്നയിക്കാതെയാണ് പിന്‍മാറിയത്. ഇതിനെ താന്‍ ബഹുമാനിക്കുന്നതായും എഡുല്‍ജി കുറിച്ചു.

അഡ്‌ഹോക്ക് കമ്മിറ്റിയെ നിയമിച്ചു

അഡ്‌ഹോക്ക് കമ്മിറ്റിയെ നിയമിച്ചു

ഇന്ത്യന്‍ വനിതാ ടീമിന്റെ കോച്ചിനെ തിരഞ്ഞെടുക്കാന്‍ ബിസിസിഐ കഴിഞ്ഞ ദിവസം ഒരു അഡ്‌ഹോക്ക് കമ്മിറ്റിയെ നിയമിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് റായ് ചര്‍ച്ച നടത്തിയിട്ടില്ലെന്നു എഡുല്‍ജി പറഞ്ഞു. കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവരാണ് അഡ്‌ഹോക്ക് കമ്മിറ്റിയിലുള്ളത്.
ഇവര്‍ക്കു പകരം സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന ഉപദേശക സമിതിക്കു തന്നെ വനിതാ ടീമിന്റെ കോച്ചിനെ കണ്ടെത്താന്‍ കൂടുതല്‍ സമയം അനുവദിക്കുകയാണ് വേണ്ടിയിരുന്നതെന്നും എഡുല്‍ജി ചൂണ്ടിക്കാട്ടി.

Story first published: Wednesday, December 12, 2018, 17:04 [IST]
Other articles published on Dec 12, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X