റൊണാള്‍ഡോയ്ക്ക് എന്തുമാകാമോ? കോച്ചിനെ അസഭ്യം പറഞ്ഞിട്ടും നടപടിയില്ല, സഹതാരങ്ങള്‍ കലിപ്പില്‍
ടുറിന്‍: സീരി എയിലെ എസി മിലാന്‍- യുവന്റസ് മത്സരത്തിനിടെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സബ്‌സ്റ്റിട്യൂട്ട് ചെയ്ത മൗറീസ്യോ സാറിയെ അസഭ്യം പറയുകയും തുടര്‍ന്ന് റൊണാള്‍ഡോ മൈതാനത്ത് നിന്ന് ഡ്രസിങ് റൂമിലേക്ക് കയറിപ്പോവുകയും ചെയ്തു. സീസണില്‍ രണ്ടാം തവണയും തന്നെ പിന്‍വലിച്ചതിലുള്ള കടുത്ത അതൃപ്തിയാണ് റൊണാള്‍ഡോ പ്രകടിപ്പിച്ചത്. എന്നാല്‍ റൊണാള്‍ഡോയ്ക്ക് പകരം പൗലോ ഡിബാലയെ ഇറക്കാനുള്ള കോച്ചിന്റെ തീരുമാനം ശരിവെച്ചുകൊണ്ട് ഡിബാല യുവന്റസിന്റെ വിജയ ഗോളും നേടി.
സൂപ്പര്‍ സ്‌ട്രൈക്കര്‍ റൊണാള്‍ഡോയുടെ മോശം പെരുമാറ്റം വലിയ ചര്‍ച്ചയായെങ്കിലും അദ്ദേഹത്തിനെതിരേ നടപടി സ്വീകരിക്കേണ്ടന്ന നിലപാടിലാണ് യുവന്റസ് മാനേജ്‌മെന്റ്. ഇതിനെതിരേ സഹതാരങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്നും അദ്ദേഹം ഡ്രസിങ് റൂമിലെങ്കിലും വെച്ച് കോച്ചിനോട് മാപ്പുപറയണമെന്നും സഹതാരങ്ങള്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകളുള്ളത്. വേശ്യയുടെ മകന്‍ എന്ന് സാറിയെ റൊണാള്‍ഡോ വിളിച്ചതായാണ് വിവരം.സാറിയും - റൊണാള്‍ഡോയും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണെന്നാണ് സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

ഗെസറ്റെ ഡെല്ലോ സ്‌പോര്‍ട്ട്, ഫുട്‌ബോള്‍ ഇറ്റാലിയ, കൊറീറി ഡെല്ലോ സ്‌പോര്‍ട്ട് തുടങ്ങിയ മാധ്യമങ്ങളെല്ലാം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിനായി യുവന്റസ് മാനേജ്‌മെന്റ് ഇടപെട്ട് കഴിഞ്ഞു. ഇനിയും ഉടക്ക് തുടര്‍ന്നാല്‍ റൊണാള്‍ഡോ ടീം വിടാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് യുവന്റസ് മാനേജ്‌മെന്റിന്റെ ഇടപെടല്‍. ദേശീയ മത്സരങ്ങള്‍ക്കുവേണ്ടി റൊണാള്‍ഡോ നിലവില്‍ പോര്‍ച്ചുഗല്ലിലാണുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications