വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റൊണാള്‍ഡോയ്ക്കിത് എന്തു പറ്റി? ഫ്രീ കിക്കുകളുടെ രാജകുമാരന് പിഴക്കുന്നു, കണക്കുകള്‍ ഇതാ...

ടുറിന്‍: ഫ്രീ കിക്കുകളെക്കുറിച്ച് ഓര്‍ത്തെടുക്കുമ്പോള്‍ മനസിലേക്കെത്തുന്ന ഫുട്‌ബോള്‍ താരങ്ങളില്‍ മുന്‍നിരയില്‍ത്തന്നെയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സ്ഥാനം. ഏത് സമ്മര്‍ദത്തിലും മഴവില്ലഴകോടെ റോണോയുടെ ഫ്രീ കിക്കുകള്‍ ഗോള്‍പോസ്റ്റിലേക്ക് പറന്നിറങ്ങിയതിന് എത്രയോ തവണ ഫുട്‌ബോള്‍ ലോകം സാക്ഷിയായിട്ടുണ്ട്. റയല്‍ മാഡ്രിഡിനെ ഹാട്രിക്ക് ചാമ്പ്യന്‍സ് ലീഗിലേക്ക് നയിച്ച റൊണാള്‍ഡോയെന്ന ഫുട്‌ബോള്‍ പ്രതിഭയ്ക്ക് യുവന്റസില്‍ ഇത് ആവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്നത് വസ്തുതയാണ്. പല തവണ റയലിനെ ഒറ്റയ്ക്ക് ചുമലിലേറ്റി വിജയത്തിലെത്തിച്ച റൊണാള്‍ഡോ യുവന്റസിനൊപ്പം പഴയ പ്രതാപത്തിനൊത്ത് ഉയരുന്നില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

സീരി എയില്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും ലോക ഫുട്‌ബോളിലെ വമ്പന്മാര്‍ ഏറ്റുമുട്ടുന്ന ചാമ്പ്യന്‍സ് ലീഗില്‍ അദ്ദേഹത്തിന് പിഴയ്ക്കുന്നു. തുടര്‍ച്ചയായ 38 ഫ്രീ കിക്കുകള്‍ യുവന്റസിനുവേണ്ടി എടുത്ത റൊണാള്‍ഡോയ്ക്ക് ഒരു തവണപോലും ലക്ഷ്യം കാണാന്‍ സാധിച്ചില്ലെന്നത് ആരാധകരെ ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ സ്‌പെയിനെതിരേ പോര്‍ച്ചുഗലിന് സമനില നേടിക്കെടുത്ത അവസാന മിനുട്ടിലെ ഫ്രീ കിക്ക് ഗോളിന് സാക്ഷിയായവര്‍ക്ക് റോണോയുടെ ഈ ഫോം ഔട്ടിനെ അംഗീകരിക്കാനാവുന്നില്ല. റോണോ എടുത്ത 38 കിക്കുകളില്‍ 24 തവണയും പന്ത് പ്രതിരോധകോട്ട മറികടന്നില്ല. 11 തവണ ഗോളി സേവ് ചെയ്തു.

സെക്യൂരിറ്റി ഗാര്‍ഡിനൊപ്പം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരത്തിന്റെ നൃത്തം വൈറല്‍സെക്യൂരിറ്റി ഗാര്‍ഡിനൊപ്പം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരത്തിന്റെ നൃത്തം വൈറല്‍

cr7

രണ്ട് തവണ ഒരു ലക്ഷ്യവുമില്ലാതെ പന്ത് പോയപ്പോള്‍ ഒരു ഷോട്ട് ക്രോസ് ബാറില്‍ തട്ടി പുറത്തുപോയി. 2017 ഡിസംബര്‍ 16നാണ് റൊണാള്‍ഡോ അവസാനമായി ഫ്രീ കിക്ക് ഗോള്‍ നേടിയത്. ഇതിന് ശേഷം തന്റെ പ്രതിഭയ്‌ക്കൊത്തുയരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. സീരി എയുടെ ഈ സീസണില്‍ 21 മത്സരത്തില്‍ നിന്ന് 21 ഗോളാണ് റൊണാള്‍ഡോ നേടിയത്.ഇതില്‍ അവസാന 11 മത്സരത്തില്‍ നിന്നാണ് 16 ഗോള്‍ നേടിയത്. മെസ്സി ഒരു വശത്ത് മികച്ച പ്രകടനം തുടരുമ്പോള്‍ പിഴവുകള്‍ നികത്തി റോണോ തിരിച്ചുവരണമേയെന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന.

Story first published: Thursday, February 27, 2020, 17:44 [IST]
Other articles published on Feb 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X