ഇന്‍സ്റ്റഗ്രാമില്‍ റോണോയാണ് താരം; വരുമാനം മെസ്സിയേക്കാള്‍ ഇരട്ടി
ടുറിന്‍: ഫുട്‌ബോള്‍ ലോകത്തെ രണ്ട് രാജാക്കന്മാരായാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും ലയണല്‍ മെസ്സിയെയും ആരാധകര്‍ വാഴ്ത്തുന്നത്. ഇരുവരുടെയും കണക്കുകള്‍ നികത്തി ആരാണ് കേമനെന്ന് കണ്ടുപിടിക്കാനുള്ള തിരക്കിലാണ് ഇവരുടെ ആരാധകര്‍. കളത്തിനകത്ത് ചിരവൈരികളായ മെസ്സിയുടെയും റൊണാള്‍ഡോയുടെയും ഇന്‍സ്റ്റഗ്രാം വരുമാനം പുറത്തുവന്നത് ആഘോഷമാക്കുകയാണ് ആരാധകര്‍. ഇന്‍സ്റ്റഗ്രാം വരുമാനത്തില്‍ മെസ്സിയേക്കാള്‍ ഇരട്ടിയിലധികമാണ് റൊണാള്‍ഡോ നേടുന്നത്. താരതമ്യേനെ സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ കുറച്ച് സമയം മാത്രമെ മെസ്സി ചിലവിടാറുള്ളു. അതേ സമയം റൊണാള്‍ഡോ തന്റെ ഓരോ ആഘോഷങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുമുണ്ട്.
ബുസ് ബിന്‍ഗോ നടത്തിയ പഠനത്തില്‍ യുവന്റസ് സ്റ്റാര്‍ സ്‌ട്രൈക്കര്‍ അവസാന വര്‍ഷത്തില്‍ 38.2 ദശലക്ഷം യൂറോയാണ് ഇന്‍സ്റ്റയിലൂടെ നേടിയത്. അതേ സമയം മെസ്സിക്ക് ലഭിച്ചത് വെറും 18.7 ദശലക്ഷം യൂറോ മാത്രമാണ്. റൊണാള്‍ഡോയുടെ ഓരോ പോസ്റ്റിനും മെസ്സിയേക്കാള്‍ ലൈക്കും കമന്റും ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അവസാന സീസണില്‍ 34 പോസ്റ്റുകളാണ് ഇന്‍സ്റ്റഗ്രാമില്‍ റൊണാള്‍ഡോ ചെയ്തത്. കരിയറില്‍ 700ാം ഗോള്‍ കഴിഞ്ഞ ദിവസം റൊണാള്‍ഡോ പൂര്‍ത്തിയാക്കിയിരുന്നു.

വിരമിച്ച ശേഷവും ഡേവിഡ് ബെക്കാമിന് മികച്ച ആരാധക പിന്തുണയാണ് ലഭിക്കുന്നത്. ഇന്‍സ്റ്റ്ഗ്രാമിലെ വരുമാന നേട്ടത്തില്‍ മൂന്നാമതുള്ള ഫുട്‌ബോള്‍ താരം ബെക്കാമാണ്. 8.6 ദശലക്ഷം യൂറോയാണ് ബെക്കാമിന്റെ വരുമാനം. അതേ സമയം ബ്രസീല്‍ സ്റ്റാര്‍ സ്‌െൈട്രക്കര്‍ നെയ്മര്‍ക്ക് 5.8 ദശലക്ഷം യൂറോ മാത്രമാണ് ലഭിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications