വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റൊണാള്‍ഡീഞ്ഞോ ജയില്‍ മോചിതനായി, ഇനി വീട്ടുതടങ്കലില്‍

റിയോ ഡി ജനെയ്‌റോ: മുന്‍ ബ്രസീല്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം റൊണാള്‍ഡീഞ്ഞോ ജയില്‍ മോചിതനായി. കള്ള പാസ്‌പോര്‍ട്ട് ഉപയോഗിച്ചതിനെത്തുടര്‍ന്ന് പരാഗ്വേയില്‍ വെച്ച് താരത്തെ അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയുമായിരുന്നു. 32 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് അദ്ദേഹത്തെ മോചിപ്പിക്കാനുള്ള വിധിയെത്തുന്നത്. ജയിലില്‍നിന്ന് വിട്ടയച്ചാലും അദ്ദേഹം വീട്ടുതടങ്കലില്‍ കഴിയണം. ജഡ്ജ് ഗുസ്റ്റാവോ അമറില്ലയാണ് റൊണാള്‍ഡീഞ്ഞോയും സഹോദരനും വീട്ടുതടങ്കല്‍ ശിക്ഷ വിധിച്ചത്. ഏകദേശം 1.6 മില്യണ്‍ യുഎസ് ഡോളര്‍ കെട്ടിവെച്ചാണ് ഇരുവരേയും ജയിലില്‍ നിന്ന് മോചിപ്പിച്ചത്. ഇരുവരേയും പരാഗ്വേയിലെ അസെന്‍ഷന്‍ ഹോട്ടലിലാവും തടങ്കലില്‍ പാര്‍പ്പിക്കുക. റൊണാള്‍ഡീഞ്ഞോയ്ക്കും സഹോദരനും ജാമ്യം അനുവദിക്കരുതെന്ന് പരാഗ്വേ സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും താരത്തിന് അനുകൂലമായി വിധി പ്രഖ്യാപിക്കുകയായിരുന്നു.

പരാഗ്വേയില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് ചതിയിലൂടെയാണെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. ഏജന്റ് നല്‍കിയ പാസ്‌പോര്‍ട്ട് വ്യാജമാണെന്ന് അറിയില്ലായിരുന്നുവെന്നാണ് അറസ്റ്റിനെക്കുറിച്ച് റൊണാള്‍ഡീഞ്ഞോ പ്രതികരിച്ചത്. ഒരു ചാരിറ്റി പരിപാടിക്കാണ് റൊണാള്‍ഡീഞ്ഞോയും സഹോദരനും പരാഗ്വേയിലെത്തിയത്. ഏകദേശം 2000ത്തോളം കുട്ടികളും മറ്റ് ആരാധകരും ചേര്‍ന്ന് വലിയ വരവേല്‍പ്പാണ് താരത്തിന് പരാഗ്വേയില്‍ നല്‍കിയത്. പിന്നീടാണ് അദ്ദേഹത്തിന്റെ സഹോദരന്‍ അറസ്റ്റ് ചെയ്യപ്പെടുകയും വ്യാജ പാസ്‌പോര്‍ട്ട് കണ്ടെത്തിയതിനെത്തുടര്‍ന്ന് റൊണാള്‍ഡീഞ്ഞോയെയും പിടികൂടിയത്. ആറ് മാസത്തേക്കാണ് ശിക്ഷാ കാലാവധി. ഒരു മാസം പിന്നിട്ടതിനാല്‍ ഇനിയുള്ള അഞ്ച് മാസം വീട്ടുതടങ്കലില്‍ കഴിയേണ്ടി വരും. നേരത്തെ ബ്രസീലിയന്‍ കോടതി റൊണാള്‍ഡീഞ്ഞോയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയതായിരുന്നു.

ronaldinho

ജയിലില്‍ കഴിയവെ സഹതടവുകാരോടൊപ്പം ഫുട്‌ബോള്‍ കളിച്ച റൊണാള്‍ഡീഞ്ഞോയുടെ വാര്‍ത്ത കഴിഞ്ഞിടെ പുറത്തുവന്നിരുന്നു. മത്സരത്തില്‍ ഏഴ് ഗോള്‍ താരം അടിച്ച് ടീമിനെ വിജയിപ്പിക്കുകയും ചെയ്തു. ലോകമെമ്പാടും വലിയ ആരാധക പിന്തുണയുള്ള ഫുട്‌ബോള്‍ താരമാണ് റൊണാള്‍ഡീഞ്ഞോ. കരിയില കിക്കിലൂടെ ആരാധക മനസില്‍ ചിരപ്രതിഷ്ട നേടിയ അദ്ദേഹം ബ്രസീലിന്റെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളാണ്. 40കാരനായ താരം 1999-2013 വരെ ബ്രസീല്‍ ടീമിനുവേണ്ടി കളിച്ചു. 97 മത്സരത്തില്‍ നിന്ന് 33 ഗോളും നേടി. ക്ലബ്ബ് കരിയറില്‍ പിഎസ്ജി, എസി മിലാന്‍, ഫ്‌ളമിന്‍ഗോ, ബാഴ്‌സലോണ ക്ലബ്ബുകള്‍ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. 2003-2008 വരെയാണ് അദ്ദേഹം ബാഴ്‌സലോണയ്‌ക്കൊപ്പം കളിച്ചത്. 2002ല്‍ ഫിഫാ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമിലെ നിര്‍ണ്ണായക സാന്നിധ്യമായിരുന്നു റൊണാള്‍ഡീഞ്ഞോ.

നേരത്തെ റൊണാള്‍ഡീഞ്ഞോ ജയില്‍ മോചിതനാക്കാന്‍ ലയണല്‍ മെസ്സി പണം മുടക്കാനൊരുങ്ങുന്ന തരത്തില്‍ വാര്‍ത്തകള്‍ ഉയര്‍ന്നിരുന്നു. ബാഴ്‌സലോണയില്‍ കളിക്കുമ്പോള്‍ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ശേഷവും ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ റൊണാള്‍ഡീഞ്ഞോ സജീവമാണ്. നിരവധി കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെ ബ്രസീലിലെ പാവപ്പെട്ടവര്‍ക്ക് വലിയ പിന്തുണയാണ് അദ്ദേഹം നല്‍കുന്നത്. രണ്ട് തവണ ഫിഫയുടെ മികച്ച താരത്തിനുള്ള അവാര്‍ഡും ഒരു ബാലന്‍ദ്യോറും റൊണാള്‍ഡീഞ്ഞോയ്ക്ക് ലഭിച്ചിട്ടുണ്ട്.

Story first published: Wednesday, April 8, 2020, 11:32 [IST]
Other articles published on Apr 8, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X