Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റോമലു ലുക്കാക്കു യുണൈറ്റഡ് വിടും; പുതിയ തട്ടകം ഇന്റര്‍ മിലാന്‍

ലണ്ടന്‍: ബെല്‍ജിയം സ്‌ട്രൈക്കര്‍ റോമലു ലുക്കാക്കു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടും. ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍മിലാനിലേക്ക് ചേക്കേറാന്‍ ലുക്കാക്കു സമ്മതം അറിയിച്ചതായുള്ള റിപ്പോര്‍ട്ട് ദി സണ്ണാണ് പുറത്തുവിട്ടത്.അവസാന സീസണില്‍ യുണൈറ്റഡില്‍ നിറം മങ്ങിയ ലുക്കാക്കുവിനെ ഒഴിവാക്കുമെന്ന തരത്തില്‍ നേരത്തെ മുതല്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ മികച്ച സ്‌ട്രൈക്കര്‍മാരുടെ അഭാവമുള്ള യുണൈറ്റഡില്‍ ലുക്കാക്കുവിനെ നിലനിര്‍ത്താന്‍ ക്ലബ്ബ് ശ്രമിച്ചെങ്കിലും തുടരാന്‍ താല്‍പ്പര്യമില്ലെന്ന നിലപാടിലാണ് ലുക്കാക്കു.

75 ദശലക്ഷം യൂറോയാണ് യുണൈറ്റഡ് ലുക്കാക്കുവിന് നല്‍കുന്ന പ്രതിഫലം.എന്നാല്‍ ഇന്ററില്‍ നിന്നുള്ള വാഗ്ദാന പ്രകാരം 180000 യൂറോ ഒരു ആഴ്ചയില്‍ താരത്തിന് പ്രതിഫലമായി ലഭിക്കും. പഴയ പ്രതാപമില്ലാത്ത ഇന്റര്‍മിലാന്‍ ഇത്തവണ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. അതിന്റെ ഭാഗമായി ചെല്‍സിയെ പ്രീമിയര്‍ ലീഗ് ജേതാക്കളാക്കിയ അന്റോണിയോ കോന്റെയെയാണ് ഇന്റര്‍ ഇത്തവണ പരിശീലകസ്ഥാനത്തെത്തിച്ചിരിക്കുന്നത്.

romelulukaku

അവസാന സീസണില്‍ പരിക്ക് ലുക്കാക്കുവിനെ വേട്ടയാടിയിരുന്നു. സീസണിന്റെ പാതി വഴിയില്‍ ജോസ് മൗറീഞ്ഞോ ക്ലബ്ബ് വിട്ടതോടെ ലുക്കാക്കുവിന്റെ പ്രകടനം വളരെ മോശമായി. 2017ല്‍ എവര്‍ട്ടനില്‍ നിന്ന് യുണൈറ്റഡിലെത്തിയ ലുക്കാക്കു 66 മത്സരത്തില്‍ നിന്ന് 28 ഗോളാണ് നേടിയത്. ബെല്‍ജിയത്തിന് വേണ്ടി 81 മത്സരത്തില്‍ നിന്ന് 48 ഗോളും താരം അക്കൗണ്ടിലാക്കിയിട്ടുണ്ട്.

Story first published: Thursday, June 20, 2019, 18:16 [IST]
Other articles published on Jun 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+