വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതാ പ്രകൃതി സ്‌നേഹിയായ ഹിറ്റ്മാന്‍; കണ്ടാമൃഗ സംരക്ഷണത്തിന് ക്യാംപെയ്‌നുമായി രോഹിത്

മുംബൈ: വംശനാശത്തിന്റെ വക്കിലേക്ക് പോകുന്ന കണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി ക്യാംപെയ്ന്‍ ആരംഭിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉപനായകന്‍ രോഹിത് ശര്‍മ. ആനിമല്‍ പ്ലാനറ്റിനോട് കൈചേര്‍ത്താണ് രോഹിത് കണ്ടാമൃഗങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.സെപ്തംബര്‍ 22നാണ് ലോക കണ്ടാമൃഗ ദിനം.ഈ ദിനത്തില്‍ കണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി പ്രതിക്ഞ ചെയ്യാന്‍ രോഹിത് ആഹ്വാനം ചെയ്യുന്നു.'പ്രകൃതിയെയും ജീവജാലങ്ങളെയും സംരക്ഷിക്കേണ്ടത് നമ്മളുടെ ചുമതലയാണ്.

ഭാവി നമ്മുടെ കൈകളിലാണ്.നമ്മുടെ പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ കഴിയണം.ഈ ക്യാംപെയ്‌നിലൂടെ മറ്റുള്ളവരും ഇതിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷ.ഡബ്ലു ഡബ്ലു എഫും ആനിമല്‍ പ്ലാനറ്റിനുമൊപ്പം നമുക്കും കൈകോര്‍ക്കാം'-രോഹിത് പറഞ്ഞു. 3500 കണ്ടാമൃഗങ്ങള്‍ ലോകത്തില്‍ അവശേഷിക്കുന്നതായാണ് കണക്ക്.ഇതില്‍ 82 ശതമാനവും ഇന്ത്യയിലാണ്.

ആഷസ് ടെസ്റ്റ്; ആദ്യ ദിനം ഓസീസ് മികച്ച നിലയില്‍ആഷസ് ടെസ്റ്റ്; ആദ്യ ദിനം ഓസീസ് മികച്ച നിലയില്‍

rohitforrhinos

ആസാം,വെസ്റ്റ് ബംഗാള്‍,ബിഹാര്‍,ഉത്തര്‍ പ്രദേശ് എന്നിവടങ്ങിലാണ് കൂടുതലായും ഇന്ത്യയില്‍ കണ്ടാമൃഗങ്ങളുള്ളത്.ഇവയില്‍ പലതും വംശനാശ ഭീഷണി നേരിടുകയാണ്. കണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി രോഹിത് ശര്‍മ രംഗത്തെത്തിയതിന് ഡബ്ലുഡബ്ലുഎഫ് നന്ദി പറഞ്ഞു. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു രോഹിത് ശര്‍മ. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇടം നേടിയെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല.

Story first published: Thursday, September 5, 2019, 9:30 [IST]
Other articles published on Sep 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X