Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അന്ന് ജഡേജയുടെ മുഖത്തടിക്കാന്‍ തോന്നിയെന്ന് രോഹിത് ശര്‍മ; എന്തിനായിരുന്നു?

മുംബൈ: ക്രിക്കറ്റ് ലോകത്ത് ഹിറ്റ്മാന്‍ എന്നാണ് രോഹിത് ശര്‍മയുടെ വിളിപ്പേര്. ഈ പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ സഹതാരം രവീന്ദ്ര ജഡേജയുടെ മുഖത്തിട്ട് ഒന്ന് കൊടുക്കാന്‍ മോഹം തോന്നിയ സമയമുണ്ടെന്നാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ വ്യക്തമാക്കുന്നത്. സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനിടെയായിരുന്നു ആ സംഭവം. ആഫ്രിക്കന്‍ രാജ്യത്ത് ജംഗിള്‍ സഫാരിക്ക് പോയപ്പോള്‍ ജഡേജ എല്ലാവരുടെയും ജീവന്‍ അപകടത്തിലാക്കുന്ന ഒരു പ്രകടനം നടത്തിയ കാര്യമാണത്രേ ഇതിന് വഴിയൊരുക്കിയത്.

rohit-sharma

'സഫാരിക്കിടെ രസകരമായ പല കാര്യങ്ങളുമുണ്ടായി. പക്ഷെ ഇതിനിടെ നടന്ന ഒരു സംഭവം ഒരിക്കലും മറക്കില്ല. ചീറ്റപ്പുലി നടന്നുപോകുന്നത് കണ്ടപ്പോള്‍ രണ്ടോ മൂന്നോ പുലികള്‍ ഉണ്ടാകുമെന്നാണ് ധരിച്ചത്. ഞാനും, ഭാര്യ റിതിക, രഹാനെയുടെ ഭാര്യ രാധിക, ജഡേജ എന്നിവരാണ് കാടിന്റെ നടുവിലേക്ക് പോയത്. പക്ഷെ ഒരു ഇരയെ കിട്ടിയ പുലികളാണ് അവിടെ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് അവ ഞങ്ങളുടെ നേര്‍ക്ക് നോക്കി'.

ഇതിന് കാരണം ജഡേജയാണെന്നാണ് രോഹിത് പറയുന്നത്. അയാള്‍ എന്തൊക്കെയോ ശബ്ദം ഉണ്ടാക്കിക്കൊണ്ടിരുന്നു. അവയെ വിളിക്കാനും ശ്രമിച്ചു. എന്താണ് നീ ചെയ്യുന്നത് നമ്മള്‍ കാടിന്റെ നടുക്കാണെന്നൊക്കെ ഓര്‍മ്മിപ്പിച്ച് നോക്കി. ചീറ്റപ്പുലികള്‍ നമ്മളെയെങ്ങാന്‍ ലക്ഷ്യമിട്ടാല്‍ അവ നമ്മളെ ഭക്ഷണമാക്കും. അതെല്ലാം ജീവിതത്തിലെ നല്ല അനുഭവങ്ങള്‍ കൂടിയായിരുന്നു, രോഹിത് കൂട്ടിച്ചേര്‍ക്കുന്നു.

ജഡേജ ബഹളം വെച്ച സമയത്താണ് ദേഷ്യം കാരണം മുഖത്തിട്ട് ഇടിക്കാന്‍ തോന്നിയതെന്ന് രോഹിത് വ്യക്തമാക്കി. ആ സമയത്ത് ശാന്തതയാണ് നല്ലതെന്ന് കരുതിയാണ് വെറുതെവിട്ടത്. സൗത്ത് ആഫ്രിക്കയില്‍ 2-1ന് ടെസ്റ്റ് തോറ്റ ഇന്ത്യ ഏകദിനത്തിലും, ടി20യിലും വിജയം നേടിയിരുന്നു.

Story first published: Thursday, June 7, 2018, 9:58 [IST]
Other articles published on Jun 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+