വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'ഞാന്‍ കളിക്കാനിറങ്ങിയത് ടീമിനുവേണ്ടി മാത്രമല്ല, രാജ്യത്തിനുവേണ്ടിയാണ്'; വിവാദങ്ങള്‍ക്കിടെ രോഹിത് ശര്‍മ

ഞാന്‍ കളിക്കുന്നത് രാജ്യത്തിനുവേണ്ടി | Oneindia Malayalam

മിയാമി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ ടീമില്‍ തര്‍ക്കമുണ്ടെന്ന വിവാദങ്ങള്‍ക്കിടെ ട്വിറ്റര്‍ പോസ്റ്റുമായി രോഹിത് ശര്‍മ. ടീമിനുവേണ്ടി മൈതാനത്തേക്ക് കളിക്കാനിറങ്ങുന്ന ചിത്രം പങ്കുവെച്ച രോഹിത് രണ്ട് വാചകങ്ങളും കുറിച്ചിട്ടു. ഞാന്‍ കളിക്കാനിറങ്ങിയത് ടീമിനുവേണ്ടി മാത്രമല്ല, രാജ്യത്തിനുവേണ്ടിയാണ് എന്നാണ് രോഹിത് ട്വിറ്ററില്‍ കുറിച്ചത്.

കോലിയുമായി തര്‍ക്കത്തിലാണെന്ന വിഷയത്തില്‍ രോഹിത് ഇതുവരെ പ്രതികരിച്ചിരുന്നില്ല. അതേസമയം, വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് വിരാട് കോലി നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇത്തരം വാര്‍ത്തകള്‍ കള്ളപ്രചരണമാണെന്നും ടീം തുടര്‍വിജയങ്ങള്‍ നേടുന്നത് ടീമിന്റെ ഒത്തൊരുമകൊണ്ടുകൂടിയാണെന്നും ക്യാപ്റ്റന്‍ അമേരിക്കയിലേക്ക് യാത്രതിരിക്കും മുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പരിശോധന നടത്താന്‍ ആര് അനുവാദം തന്നു, ബിസിസിഐക്കെതിരെ കേന്ദ്രം പരിശോധന നടത്താന്‍ ആര് അനുവാദം തന്നു, ബിസിസിഐക്കെതിരെ കേന്ദ്രം

രോഹിത്തിന്റെ പോസ്റ്റില്‍ സംശയം

രോഹിത്തിന്റെ പോസ്റ്റില്‍ സംശയം

കോലിയുമായി പ്രശ്‌നങ്ങളുണ്ടെന്ന വാര്‍ത്തകള്‍ക്കിടെ രോഹിത് ശര്‍മ താന്‍ രാജ്യത്തിനുവേണ്ടിയാണ് കളിക്കുന്നത് എന്നു പറഞ്ഞ് ട്വിറ്ററില്‍ ചിത്രം പോസ്റ്റ് ചെയ്തത് ആരാധകര്‍ക്കിടയില്‍ സംശയമുളവാക്കിയിട്ടുണ്ട്. വിരാട് കോലിയെ മാറ്റി രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കണമെന്ന ഒരുവിഭാഗത്തിന്റെ ആവശ്യത്തിന് സെലക്ടര്‍മാര്‍ തയ്യാറാകാത്തത് രോഹിത്തിന്റെ പോസ്റ്റുമായി ബന്ധമുണ്ടെന്നും ചിലര്‍ പറയുന്നു.

തര്‍ക്കത്തില്‍ ഇടപെട്ട് ബിസിസിഐ

തര്‍ക്കത്തില്‍ ഇടപെട്ട് ബിസിസിഐ

ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് മത്സരത്തില്‍ തോറ്റശേഷമാണ് കോലിയും രോഹിത്തും തമ്മില്‍ പ്രശ്‌നമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇവര്‍ക്കിടയിലെ ഭിന്നത പരിഹരിക്കാന്‍ ബിസിസിഐ നേരിട്ട് ഇടപെടുന്നതായും സൂചനയുണ്ടായിരുന്നു. ടീമില്‍ തര്‍ക്കമുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇന്ത്യ വെസ്റ്റിന്‍ഡീസ് പര്യടനത്തിനായി തിരിച്ചത്. പര്യടനത്തില്‍ കളിക്കാരെ നിരീക്ഷിക്കാന്‍ ബിസിസിഐ അംഗം എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യ വെസ്റ്റിന്‍ഡീസ് പരമ്പര

ഇന്ത്യ വെസ്റ്റിന്‍ഡീസ് പരമ്പര

ഓഗസ്ത് 3നാണ് ഇന്ത്യയുടെ വിന്‍ഡീസ് പരമ്പര ആരംഭിക്കുന്നത്. ലോകകപ്പിലെ തോല്‍വി മായ്ച്ചുകളയാന്‍ പരമ്പരയിലെ ജയം അനിവാര്യമാണ്. പരമ്പര തോല്‍ക്കുകയാണെങ്കില്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയേയും അത് കാര്യമായി ബാധിക്കും. തിങ്കളാഴ്ച രാത്രി ഇന്ത്യന്‍ ടീം അംഗങ്ങള്‍ പരമ്പരയ്ക്കായി അമേരിക്കയിലേക്ക് യാത്ര തിരിച്ചു. ഫ്‌ളോറിഡയില്‍വെച്ച് ഓഗസ്ത് 3, 4 ദിവസങ്ങളില്‍ വെസ്റ്റിന്‍ഡീസുമായി ടി20 മത്സരം കളിക്കും. ഇതിനുശേഷം വെസ്റ്റിന്‍ഡീസിലേക്ക് ടീം യാത്രയാകും.

Story first published: Thursday, August 1, 2019, 15:09 [IST]
Other articles published on Aug 1, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X