വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതെന്ത് ബോഡി? ഇവരും ക്രിക്കറ്റര്‍മാരോ- തടിയുടെ പേരില്‍ കളിയാക്കപ്പെട്ടവര്‍

അഞ്ചു താരങ്ങളെ അറിയാം

ഒരു കായിക താരത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഫിറ്റ്‌നസാണ്. ചുരുക്കം ചില കായിക ഇനങ്ങളിലൊഴികെ മറ്റെല്ലാത്തിലും ഫിറ്റ്‌നസിനു വലിയ പ്രാധാന്യം തന്നെയാണുള്ളത്. അക്കൂട്ടത്തില്‍ ക്രിക്കറ്റിനെയും ഉള്‍പ്പെടുത്താം. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ക്രിക്കറ്റില്‍ ഇപ്പോള്‍ ഫിറ്റ്‌നസിന്റെ പ്രാധാന്യം കൂടിക്കൊണ്ടിരിക്കുകയാണ്.

പ്രായം ഇവര്‍ക്കു സ്‌കോര്‍ പോലെ! ചെറുപ്പക്കാരികളെ കെട്ടിയ സൂപ്പര്‍ താരങ്ങള്‍പ്രായം ഇവര്‍ക്കു സ്‌കോര്‍ പോലെ! ചെറുപ്പക്കാരികളെ കെട്ടിയ സൂപ്പര്‍ താരങ്ങള്‍

സച്ചിന്‍ ഗോള്‍ഡന്‍ ഡെക്ക് ! ഞാന്‍ സ്റ്റാറുമായി- ഈഡന്‍ ഗാര്‍ഡന്‍സിനെ നിശബ്ദനാക്കിയ അക്തര്‍സച്ചിന്‍ ഗോള്‍ഡന്‍ ഡെക്ക് ! ഞാന്‍ സ്റ്റാറുമായി- ഈഡന്‍ ഗാര്‍ഡന്‍സിനെ നിശബ്ദനാക്കിയ അക്തര്‍

ദ്രാവിഡും രവീണയും തമ്മില്‍ പ്രണയമായിരുന്നോ? ഇതാണ് സത്യംദ്രാവിഡും രവീണയും തമ്മില്‍ പ്രണയമായിരുന്നോ? ഇതാണ് സത്യം

എന്നാല്‍ അത്ര ഫിറ്റല്ലാതെ, അമിതവണ്ണമുള്ള ചില പ്രമുഖ ക്രിക്കറ്റര്‍മാരെ നമുക്ക് കാണാന്‍ സാധിക്കും. പ്രകടനം കൊണ്ട് ഇവര്‍ ഈ ദൗര്‍ബല്യത്തെ മറികടന്നിട്ടുണ്ടെങ്കിലും ശരീരത്തിന്റെ പേരില്‍ ഈ താരങ്ങള്‍ പലപ്പോഴും പരിഹാസങ്ങള്‍ നേരിട്ടിട്ടുണ്ട്. പൊണ്ണത്തടിയന്‍മാരെന്നു വിളിക്കപ്പെട്ട അഞ്ചു ക്രിക്കറ്റര്‍മാരെ അറിയാം.

ഇന്‍സമാമുള്‍ ഹഖ്

ഇന്‍സമാമുള്‍ ഹഖ്

പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ ഇന്‍സാമുള്‍ ഹഖ് ഇക്കൂട്ടത്തില്‍പ്പെടുത്താവുന്നയാളാണ്. രാജ്യം കണ്ട എക്കാലത്തെയും മികച്ച ബാറ്റര്‍മാരുടെ നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. പക്ഷെ ഫിറ്റല്ലാത് ശരീരത്തിന്റെ പേരില്‍ ഇന്‍സി ഒരുപാട് തവണ പരിഹസിക്കപ്പെട്ടിട്ടുണ്ട്. 100 കിഗ്രാമിനു മുകളില്‍ ഭാരം ഇന്‍സിക്കുണ്ടായിരുന്നു.
അമിത വണ്ണം കാരണം വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടത്തില്‍ അദ്ദേഹം ശരിക്കും വിഷമിച്ചിരുന്നു. കരിയറില്‍ ഒരുപാട് തവണ ഇന്‍സി റണ്ണൗട്ടാവുകയും ചെയ്തിട്ടുണ്ട്. അമിതവണ്ണം ഫീല്‍ഡിങിലും അദ്ദേഹത്തിനു വില്ലനായി മാറിയിട്ടുണ്ടെന്നു കാണാം. മറ്റു താരങ്ങളെപ്പോലെ അതിവേഗം പന്തിനു പിറകെ ഓടാനോ, റണ്ണിങ് ക്യാച്ചുകളെടുക്കാനോ ഇന്‍സിക്കായിരുന്നില്ല.

അര്‍ജുന രണതുംഗ

അര്‍ജുന രണതുംഗ

അമിതവണ്ണത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയകള്‍ സജീവമല്ലായിരുന്ന കാലത്തു പരിഹസിക്കപ്പെട്ടിരുന്ന മറ്റൊരാള്‍ ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയാണ്. മികച്ച ക്യാപ്റ്റനും അതുപോലെ കഴിവുറ്റ ബാറ്ററുമായിരുന്നു അദ്ദേഹം.
കരിയറില്‍ പല തവണ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നേരിട്ടയാളാണ് രണതുംഗ. കരിയറിന്റെ തുടക്കകാലത്തു അദ്ദേഹത്തിനു അമിതഭാരമില്ലായിരുന്നു. എന്നാല്‍ കരിയര്‍ മുന്നോട്ടു പോകവെ രണതുംഗയുടെ ശരീരഭാരവും വര്‍ധിച്ചുകൊണ്ടിരുന്നു. വിരമിക്കുന്ന സമയമായപ്പോഴേക്കും അമിത വണ്ണത്തിലേക്കു അത് എത്തുകയും ചെയ്തു. 90 കിഗ്രാമിക്കു മുകളില്‍ രണതുംഗയ്ക്കു ഭാരമുണ്ടായിരുന്നുവെന്നാണ് വിവരം. എന്നാല്‍ ലങ്കയെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റനെന്ന നിലയില്‍ രാജ്യത്തെ ഐക്കണ്‍ താരങ്ങളുടെ നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കു അത്ര ഫിറ്റായിട്ടുള്ള ശരീരമല്ലയുള്ളത്. എന്നാല്‍ ക്യാപ്റ്റന്‍സി കൊണ്ടും തകര്‍പ്പന്‍ ബാറ്റിങ് കൊണ്ടും ആരാധകര്‍ക്കിടയില്‍ പ്രിയങ്കരനാണ് ഹിറ്റ്മാന്‍. മൂന്നു ഫോര്‍മാറ്റുകളിലും ദേശീയ ടീമിന്റെ നായകനായത് ഈ വര്‍ഷമാണെങ്കിലും ഐപിഎല്ലില്‍ ഏറെക്കാലമായി മുംബൈ ഇന്ത്യന്‍സിന്റെ നായകനാണ്. അഞ്ചു തവണ മുംബൈയെ ചാംപ്യന്‍മാരാക്കി റെക്കോര്‍ഡിടുകയും ചെയ്തു.
രോഹിത്തിന് അമിത വണ്ണമുണ്ടെന്നു പറയാന്‍ സാധിക്കില്ലെങ്കിലും ഒരു ക്രിക്കറ്റര്‍ക്കു യോജിക്കാത്ത ശരീരമാണ് താരത്തിന്റേത്.

4

പക്ഷെ അദ്ദേഹത്തിനു കളിക്കളത്തില്‍ ഒരിക്കലും അതൊരു പ്രശ്‌നമായിട്ടില്ല. മികച്ച ഡൈവിങ് ക്യാച്ചുകളെടുക്കാറുള്ള ഹിറ്റ്മാന് വിക്കറ്റുകള്‍ക്കിടയിലൂടെ അതിവേഗം ഓടാനും സാധിക്കും. എങ്കിലും ഇടയ്ക്കു ടീം തോല്‍ക്കുകയോ ബാറ്റിങില്‍ ഫ്‌ളോപ്പാവുകയോ ചെയ്യുമ്പോള്‍ വിമര്‍ശകര്‍ രോഹിത്തിന്റെ തടി ആയുധമാക്കിയാണ് സോഷ്യല്‍ മീഡിയകളിലൂടെ പരിഹസിക്കാറുള്ളത്.

ഷെയ്ന്‍ വോണ്‍

ഷെയ്ന്‍ വോണ്‍

ഈ വര്‍ഷം തീര്‍ത്തും അപ്രതീക്ഷിതമായി ലോകത്തോടു വിട പറഞ്ഞ ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണും അമിതവണ്ണത്തിന്റെ പേരില്‍ കളിയാക്കപ്പെട്ടിട്ടുണ്ട്. ഓസീസ് ടീമിനായി കളിച്ചിരുന്ന കാലത്തു തടിച്ച ശരീരപ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. എന്നാല്‍ വിരമിച്ച ശേഷം ഫിറ്റ്‌നസില്‍ കൂടുതല്‍ ശ്രദ്ധിച്ച വോണ്‍ പിന്നീട് ഞെട്ടിക്കുന്ന ലുക്കിലാണ് പലപ്പോഴും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
2003ല്‍ അമ്മ നല്‍കിയ ഡയറ്റ് ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്ക് നേരിട്ടിട്ടുള്ള താരം കൂടിയാണ് വോണ്‍. നിരോധിത മരുന്നിന്റെ സാന്നിധ്യം ഈ ഗുളികയിലുണ്ടായിരുന്നതിനാലാണ് അദ്ദേഹത്തിനു ഒരു വര്‍ഷം ക്രിക്കറ്റിനു പുറത്തിരിക്കേണ്ടി വന്നത്. ഈ വര്‍ഷത്തെ ഐസിസിയുടെ ഏകദിന ലോകകപ്പും ഇതോടെ വോണിനു നഷ്ടമായിരുന്നു.

റിഷഭ് പന്ത്

റിഷഭ് പന്ത്

നിലവിലെ ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനാണ് ശരീരഭാരത്തിന്റെ പേരില്‍ ട്രോള്‍ ചെയ്യപ്പെടാറുള്ള അഞ്ചാമത്തെ താരം. രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവരുടെ അഭാവത്തില്‍ സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചുകൊണ്ടിരിക്കുകയാണ് റിഷഭ്. ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പിന്‍ഗാമിയായിട്ടാണ് താരം ദേശീയ ടീമിലേക്കു വരുന്നത്. കരിയറിന്റെ തുടക്കകാലത്തു ചില പിഴവുകളുടെ പേരില്‍ റിഷഭ് പരിഹാസങ്ങളും വിമര്‍ശനങ്ങളുമെല്ലാം നേരിട്ടിരുന്നു.
എന്നാല്‍ ഇപ്പോള്‍ കുറവുകളെല്ലാം പരിഹരിച്ച് കരിയറില്‍ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് താരം.
വളരെ പെട്ടെന്നു തടിക്കുകയും മെലിയുകയും ചെയ്യുന്ന ശരീരപ്രകൃതമാണ് റിഷഭിന്റേത്. ഒരു പരമ്പരയില്‍ നല്ല ഫിറ്റായി കാണപ്പെട്ടാല്‍ തൊട്ടടുത്ത പരമ്പരയില്‍ തടി കൂടി മറ്റൊരു ലുക്കിലായിരിക്കും താരം. കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന നയിത്തവെ അമിതവണ്ണത്തിലായിരുന്നു റിഷഭ് കാണപ്പെട്ടത്.

Story first published: Friday, June 10, 2022, 18:43 [IST]
Other articles published on Jun 10, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X