ഐപിഎല്‍ തോല്‍വിക്ക് വിമര്‍ശകരുടെ വായടപ്പിച്ച് ഹിറ്റ്മാന്‍; ഗാംഗുലിയുടെ റെക്കോര്‍ഡും മറികടന്നു
സതാംപ്ടണ്‍: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ തന്നെ ഇന്ത്യ ജയം സ്വന്തമാക്കിയപ്പോള്‍ മാന്‍ ഓഫ് ദി മാച്ച് ആയത് ഹിറ്റ്മാന്‍ രോഹിത് ശര്‍മ. നാലുവിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചാഹലിനും മുകളിലായി കടുത്ത പ്രതിസന്ധികള്‍ മറികടന്ന് സെഞ്ച്വറി നേടിയ രോഹിത് ശര്‍മയാണ് കളിയില്‍ ഏവരുടെയും പ്രശംസയ്ക്കിരയായത്.
ബാറ്റിങ്ങിന് അനുകൂലമല്ലാത്ത പിച്ചില്‍ തന്റെ സ്വതസിദ്ധമായ ശൈലി ഉപേക്ഷിച്ച് ക്ഷമയോടെ ബാറ്റ് ചെയ്ത രോഹിത് അര്‍ഹിച്ച സെഞ്ച്വറിയും അതിലൂടെ ഇന്ത്യന്‍ ടീമിന് മികച്ച ജയവും സമ്മാനിച്ചു. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ 10 പന്ത് ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. രോഹിത് ശര്‍മ 144 പന്തില്‍ 122 റണ്‍സുമായി പുറത്താവാതെ നിന്നു.

ഗാംഗുലിയുടെ റെക്കോര്‍ഡ് മറികടന്നു
മത്സരത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡ് മറികടക്കാനും രോഹിത്തിന് കഴിഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെഞ്ച്വറിയോടെ സെഞ്ച്വറികളുടെ എണ്ണം 23 ആക്കിയ രോഹിത് ഗാംഗുലിയുടെ 22 സെഞ്ച്വറികളെന്ന നേട്ടമാണ് മറികടന്നത്. ഇതോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികല്‍ നേടിയ ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ രോഹിത്. സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോലിയുമാണ് ഇപ്പോള്‍ രോഹിത്തിന് മുന്നിലുള്ളത്.

ഐപിഎല്ലിലെ വിമര്‍ശനത്തിന് മറുപടി
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടാന്‍ കഴിഞ്ഞത് രോഹിത്തിന്റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കും. ഇത്തവണ ഐപിഎല്ലില്‍ അത്ര മികച്ച കളി പുറത്തെടുക്കാന്‍ രോഹിത്തിന് കഴിഞ്ഞിരുന്നില്ല. സന്നാഹ മത്സരങ്ങളിലും രോഹിത് പരാജയപ്പെട്ടു. ഇതോടെ ഇന്ത്യന്‍ ഓപ്പണര്‍ക്ക് വലിയ രീതിയിലുള്ള വിമര്‍ശനമാണ് നേരിടേണ്ടിവന്നത്. എന്നാല്‍, ആദ്യ മത്സരത്തിലെ ബാറ്റിങ്ങിലൂടെ ഇതിന് മറുപടി നല്‍കാന്‍ രോഹിത്തിന് കഴിഞ്ഞു.

ലോകകപ്പിലെ രണ്ടാം സെഞ്ച്വറി
രോഹിത്തിന്റെ ലോകകപ്പിലെ രണ്ടാം സെഞ്ച്വറി കൂടിയാണിത്. 2011ലെ ലോകകപ്പില്‍ കളിക്കാന്‍ കഴിയാതിരുന്ന രോഹിത്ത് 2015ലെ ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടിയിരുന്നു. രോഹിത്തിന്റെ സെഞ്ച്വറി ഇന്ത്യയ്ക്ക് സെമിയിലേക്ക് ടിക്കറ്റ് നല്‍കുകയും ചെയ്തു. ഈ വര്‍ഷം ആദ്യം ഓസ്‌ട്രേലിയയ്‌ക്കെതിരെ സിഡ്‌നിയില്‍ 133 റണ്‍സ് അടിച്ച തുടങ്ങിയ രോഹിത് പിന്നീട് ന്യൂസിലന്‍ഡിനെതിരെയും മികച്ച പ്രകടനം ആവര്‍ത്തിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications