For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'ഈ ദിവസങ്ങള്‍ മടങ്ങിവരില്ല', മകളുമൊത്തുള്ള രസകരമായ വീഡിയോ പങ്കുവെച്ച് രോഹിത് ശര്‍മ

മുംബൈ: കായിക താരങ്ങളെ സംബന്ധിച്ച് ലോക്ഡൗണ്‍ ഒരു അനുഗ്രഹമാണ്. കാരണം കുടുംബത്തോടൊപ്പം ഇത്രയും നാള്‍ ഒരുമിച്ച് സമയം ചിലവിടാന്‍ സാധാരണ നിലയില്‍ ലഭിക്കാറില്ല. എന്നാല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ താരങ്ങളെല്ലാം കുടുംബത്തോടൊപ്പം ഇടവേള ആഘോഷിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കുടുംബത്തോടൊപ്പം മുംബൈയിലാണുള്ളത്. ഇടവേള സമയത്ത് തന്റെ മകള്‍ സമെയ്‌റയുമൊത്തുള്ള മനോഹരമായ നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. ഒരിക്കലും തിരിച്ചുവരാത്ത ദിവസങ്ങള്‍ എന്ന തലക്കെട്ടോടെയാണ് മകളുമൊത്ത് കളിക്കുന്ന വീഡിയോ രോഹിത് പങ്കുവെച്ചത്. രോഹിതിനൊപ്പം ചിരിച്ച് ഉല്ലസിച്ച് കളിക്കുന്ന മകളുടെ വീഡിയോ ഇതിനോടകം നിരവധി ആളുകള്‍ കണ്ടു കഴിഞ്ഞു. ഇന്ത്യന്‍ താരങ്ങളായ സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ് തുടങ്ങിയവരെല്ലാം വീഡിയോക്ക് കമന്റുമായെത്തി.

നേരത്തെ തന്നെ രോഹിതിന്റെ മകള്‍ ആരാധകര്‍ക്ക് സുപരിചിതയാണ്. ഐപിഎല്ലില്‍ മുംബൈയ്ക്കുവേണ്ടി രോഹിത് കളിക്കുമ്പോള്‍ മകളെയും കൊണ്ടാവും മിക്കതും രോഹിതിന്റെ ഭാര്യ റിതിക എത്താണ്. എന്നാല്‍ അന്നത്തെ കുഞ്ഞു മകള്‍ ഇന്ന് നടക്കാന്‍ തുടങ്ങിയിരിക്കുന്നു. മകളുടെ വളര്‍ച്ചയില്‍ സന്തോഷിക്കുന്ന മികച്ചൊരു അച്ഛന്റെ ഇന്നിങ്‌സ് രോഹിത് പുറത്തെടുക്കുന്നുവെന്ന തരത്തിലൊക്കെ കമന്റുകളെത്തുന്നുണ്ട്. സമീപകാലത്തായി ഇന്ത്യക്കുവേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്ന രോഹിതിനെ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് ബിസിസിഐ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നട്ടെല്ലാണ് രോഹിത് ശര്‍മ. ഏകദിനത്തില്‍ മൂന്ന് ഡബിള്‍ സെഞ്ച്വറി നേടിയ ഏകതാരമായ രോഹിതിന്റെ പേരിലാണ് ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത (264) സ്‌കോറെന്ന റെക്കോഡും. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയടക്കം മികച്ച പ്രകടനമാണ് രോഹിത് പുറത്തെടുത്തത്.

rohitsharma

ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി നേടുന്ന ഏക താരവും രോഹിതാണ്. 2019ലെ മികച്ച ഏകദിന താരത്തിനുള്ള ഐസിസിയുടെ പുരസ്‌ക്കാരവും രോഹിതിനായിരുന്നു. ടി20യില്‍ ആദ്യമായി നാല് സെഞ്ച്വറി നേടിയ താരവും രോഹിതാണ്. ടെസ്റ്റിലും ഓപ്പണറായി എത്തിയ രോഹിത് ടെസ്റ്റ് ഓപ്പണറായുള്ള അരങ്ങേറ്റ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടിയിരുന്നു. 32 ടെസ്റ്റില്‍ നിന്ന് 2141 റണ്‍സും 224 ഏകദിനത്തില്‍ നിന്ന് 9115 റണ്‍സുമാണ് 33കാരനായ രോഹിതിന്റെ സമ്പാദ്യം. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായ രോഹിത് നമാല് കിരീടം നായകനായി സ്വന്തമാക്കിയിട്ടുണ്ട്. ഒരു തവണ ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പവും അദ്ദേഹം ഐപിഎല്‍ കിരീടം ചൂടി. ഐപിഎല്ലില്‍ ധോണിയേക്കാള്‍ ഒരുപടി നായകമികവില്‍ മുന്നില്‍ രോഹിതാണ്. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ചിരിക്കുകയാണ്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യക്ക് പുറത്ത് യുഎഇയിലോ ശ്രീലങ്കയിലോ ഐപിഎല്‍ നടത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ.

വീഡിയോ

Story first published: Sunday, June 7, 2020, 13:51 [IST]
Other articles published on Jun 7, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+