For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിനൊപ്പമുള്ള ഫോട്ടോയെന്ന് രോഹിത് ശര്‍മ; പക്ഷെ, അത് മറ്റൊരു ഇന്ത്യന്‍താരം

ഡല്‍ഹി: സ്വീഡിഷ് ഫുട്‌ബോള്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിനൊപ്പമുള്ള ഫോട്ടോയെന്ന രീതിയില്‍ രോഹിത് ശര്‍മ പങ്കുവെച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. രോഹിത് ശര്‍മയും രവീന്ദ്ര ജഡേജയും ചിത്രത്തിലുണ്ട്. ഇരുവര്‍ക്കുമൊപ്പം പുറംതിരിഞ്ഞുനില്‍ക്കുന്നയാള്‍ക്ക് സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിനോട് ഏറെ സാമ്യവും. ഒറ്റനോട്ടത്തില്‍ അത് സ്ലാട്ടന്‍ ആണെന്ന് തോന്നിക്കുമെങ്കിലും ഇന്ത്യന്‍ പേസര്‍ ഇശാന്ത് ശര്‍മയായിരുന്നു ചിത്രത്തിലുള്ളത്.

ഇന്ത്യ ബംഗ്ലാദേശ് ടി20 പരമ്പരയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് രോഹിത് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഡല്‍ഹിയിലെ കടുത്ത അന്തരീക്ഷ മലിനീകരണത്തിനിടെ നവംബര്‍ 3നാണ് പരമ്പര ആരംഭിക്കുക. വിരാട് കോലിക്ക് വിശ്രമം നല്‍കിയതിനാല്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് മത്സരം നടത്തുന്നതിനെതിരെ കടുത്ത വിമര്‍ശനവും ഉയര്‍ന്നുവരുന്നുണ്ട്.

rohit

ഡല്‍ഹിക്ക് പുറത്തേക്ക് മത്സരം മാറ്റണമെന്ന ആവശ്യം ശക്തമാണ്. മുന്‍ ഇന്ത്യന്‍ താരവും ഡല്‍ഹിയിലെ എംപിയുമായ ഗൗതം ഗംഭീര്‍ മത്സരം മാറ്റിവെക്കണമെന്ന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഒരു കായിക മത്സരവും ഇത്തരമൊരു അവസ്ഥയില്‍ നടത്തരുതെന്നാണ് ഗംഭീറിന്റെ നിര്‍ദ്ദേശം. എന്നാല്‍, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി മത്സരം ഡല്‍ഹിയില്‍ നിശ്ചിത ദിവസം തന്നെ നടത്തുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.


View this post on Instagram

We got zlatan amongst us. Great fun chatting 😁

A post shared by Rohit Sharma (@rohitsharma45) on

Story first published: Friday, November 1, 2019, 17:31 [IST]
Other articles published on Nov 1, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+