വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിക്കറ്റിലെ റോള്‍ മോഡല്‍ സച്ചിനല്ല, ആകാന്‍ ആഗ്രഹിച്ചത് അദ്ദേഹത്തെപ്പോലെയെന്ന് രോഹിത്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അഭിവാജ്യ ഘടകമാണ് രോഹിത് ശര്‍മ. ടീമിന്റെ വൈസ് ക്യാപ്റ്റന്‍കൂടിയായ രോഹിത് ഓപ്പണറായി വെട്ടിപ്പിടിച്ചിരിക്കുന്ന റെക്കോഡുകള്‍ക്ക് കണക്കില്ല. ഹിറ്റ്മാനെന്ന ഓമനപ്പേരിട്ട് ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്ന രോഹിത് തന്റെ ക്രിക്കറ്റിലെ റോള്‍ മോഡല്‍ ആരെന്നതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്ങിനോടാണ് ആരാധനയും പ്രേമവും തോന്നിയിട്ടുള്ളതെന്നാണ് രോഹിത് വെളിപ്പെടുത്തിയത്. ടീമില്‍ വന്ന സമയത്ത് ഏറ്റവും കൂടുതല്‍ സംസാരിക്കണമെന്ന് മനസില്‍ ആഗ്രഹിച്ചത് യുവരാജിനോടാണ്. മധ്യനിരയിലെ യുവരാജിന്റെ പ്രകടനം മനോഹരമായിരുന്നു. താന്‍ ടീമിലെത്തിയപ്പോള്‍ യുവരാജിനെപ്പോലെയാകണമെന്ന് ആഗ്രഹിച്ചു. ആവശ്യ ഘട്ടത്തില്‍ ബൗളും ചെയ്യുന്ന യുവരാജിന്റെ ഫീല്‍ഡിങ്ങിനെക്കുറിച്ച് പറയുകയേവേണ്ട.

ബാറ്റ്‌സ്മാന് ഒരവസരവും നല്‍കാത്ത ഫീല്‍ഡറാണ് യുവരാജെന്നുംരോഹിത് അഭിപ്രായപ്പെട്ടു. 2019 ജൂണ്‍ 10നാണ് യുവരാജ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ഇന്ത്യ 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും മുത്തമിട്ടപ്പോള്‍ യുവരാജ് സിങ്ങിന്റെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. 2011ലെ ലോകകപ്പില്‍ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം യുവരാജിനായിരുന്നു. ഇത്തരത്തില്‍ ഇന്ത്യയുടെ വിശ്വകിരീടത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച യുവരാജിന് വിരമിക്കല്‍ മത്സരംപോലും ബിസിസി ഐ നല്‍കിയിരുന്നില്ല. ഇതിനെ രോഹിത് വിമര്‍ശിച്ചിരുന്നു. രോഹിത് വിരമിക്കല്‍ മത്സരം അര്‍ഹിച്ചിരുന്നുവെന്നാണ് രോഹിത് പ്രതികരിച്ചത്. ഇരുവരും തമ്മില്‍ അടുത്ത ബന്ധമായിരുന്നു കാത്തുസൂക്ഷിച്ചത്. ഐപിഎല്‍ കരിയറിലെ തന്റെ അവസാന ഇന്നിങ്‌സ് യുവരാജ് കളിച്ചത് രോഹിത് ശര്‍മ ക്യാപ്റ്റനായുള്ള മുംബൈ ഇന്ത്യന്‍സിനുവേണ്ടിയാണ്.

rohitsharma

38കാരനായ യുവരാജ് ഇന്ത്യക്കുവേണ്ടി 40 ടെസ്റ്റില്‍ നിന്ന് 1900 റണ്‍സും 304 ഏകദിനത്തില്‍ നിന്നും 8701 റണ്‍സും 58ടി20യില്‍ നിന്ന് 1177 റണ്‍സും നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ 132 മത്സരത്തില്‍ നിന്ന് 2750 റണ്‍സാണ് യുവിയുടെ സമ്പാദ്യം. കിങ്്‌സ് ഇലവന്‍ പഞ്ചാബ്, പൂനെ വാരിയേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്നിവര്‍ക്കുവേണ്ടിയും യുവി ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്. 2011ലെ ലോകകപ്പിന് ശേഷം കാന്‍സര്‍ ബാധയെത്തുടര്‍ന്ന് യുവിയുടെ കരിയറില്‍ വലിയ ഇടവേളവന്നു. എന്നാല്‍ ശക്തമായി തിരിച്ചെത്തിയ യുവരാജ് തന്റെ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കിയെങ്കിലും ഫോം തുടരാന്‍ സാധിച്ചില്ല. പഴയ ബാറ്റിങ് വെടിക്കെട്ട് പുറത്തെടുക്കാന്‍ സാധിക്കാതെ വന്നതോടെ യുവി തഴയപ്പെട്ടു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായാണ് യുവിയെ ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത്. കൊറോണ വൈറസ് ലോകമാകെ വ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത്തവണത്തെ ഐപിഎല്ലിന്റെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. മാര്‍ച്ച് 29ന് തുടങ്ങേണ്ട ഐപിഎല്‍ ഏപ്രില്‍15ലേക്ക് മാറ്റിവെച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഈ സമയത്തും ഐപിഎല്‍ തുടങ്ങാനാവില്ല. മാറ്റങ്ങളോടെ ഐപിഎല്‍ നടത്താനുള്ള തീവ്ര ശ്രമത്തിലാണ് ബിസിസിഐ.

Story first published: Wednesday, April 8, 2020, 11:22 [IST]
Other articles published on Apr 8, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X