വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആ ഭക്ഷണം കഴിച്ചാല്‍ ഷമി മറ്റൊരാളാകും; പന്തേറിന്റെ രഹസ്യം വെളിപ്പെടുത്തി രോഹിത്

Rohit Sharma Reveals The Secret Behind Mohammed Shami's Success | Oneindia Malayalam

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ കളിയില്‍ 203 റണ്‍സിന് ജയിച്ചതോടെ ഇന്ത്യ ആവേശത്തിലാണ്. കളിക്കാരുടെയെല്ലാം മികച്ച ഫോമും ഓള്‍റൗണ്ട് പ്രകടനവും ടീം മാനേജ്‌മെന്റിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. രോഹിത് ശര്‍മയെ ഓപ്പണറാക്കി വിജയിപ്പിച്ചതും അശ്വിന്റെ തിരിച്ചുവരവും മുഹമ്മദ് ഷമിയുടേയും രവീന്ദ്ര ജഡേജയുടേയും ഫോമുമെല്ലാം വരും മത്സരങ്ങളിലും ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കും.

രണ്ടാം ഇന്നിങ്‌സ് സ്‌പെഷലിസ്റ്റ്

രണ്ടാം ഇന്നിങ്‌സ് സ്‌പെഷലിസ്റ്റ്

രണ്ടാം ഇന്നിങ്‌സില്‍ അത്യുജ്വല ഫോമില്‍ പന്തെറിയുന്ന മുഹമ്മദ് ഷമി ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ വിജയത്തിന് നിര്‍ണായകമായി. വിശാഖപട്ടണത്ത് അഞ്ചാം ദിനം അഞ്ചുവിക്കറ്റ് വീഴ്ത്തിയ ഷമി ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാരെ വെള്ളംകുടിപ്പിച്ചു. വേഗവും കൃത്യതയും ഒത്തുചേര്‍ന്ന ഷമിയുടെ പന്തുകളില്‍ നാല് ബാറ്റ്‌സ്മാന്മാരാണ് ബൗള്‍ഡായത്. ഷമിയെ രണ്ടാം ഇന്നിങ്‌സ് സ്‌പെഷലിസ്റ്റ് എന്ന് വിളിക്കുന്നതും വെറുതെയല്ല.

പന്തേറിന്റെ രഹസ്യം

പന്തേറിന്റെ രഹസ്യം

ഇപ്പോഴിതാ, ഷമിയുടെ പന്തേറിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് രോഹിത് ശര്‍മ. ബിരിയാണി കഴിച്ച ഷമി വേറിട്ട ബൗളറാകുമെന്നാണ് രോഹിത്തിന്റെ കമന്റ്. മാത്രമല്ല, ചെറു സ്‌പെല്ലുകളില്‍ ബൗളര്‍മാരെ എറിയിക്കാനുള്ള തന്ത്രവും വിജയിച്ചു. അവസാന ദിവസം പേസ് ബൗളര്‍മാര്‍ക്ക് മേല്‍ക്കൈ ലഭിക്കുമെന്ന് മനസിലാക്കിയാണ് 2-3 ഓവറുകളുള്ള ചെറു സ്‌പെല്ലുകള്‍ എറിയിച്ചത്. ഇത് കടുത്ത ചൂടില്‍ ബൗളര്‍മാര്‍ക്ക് സഹായകരമാവുകയും ചെയ്തു.

രണ്ടാം ഇന്നിങ്‌സില്‍ ഷമി ഹീറോ ആണ് ഹീറോ; കണക്കുകള്‍ ഇതാ

ഷമി മാസ്റ്റര്‍ ക്ലാസ്

ഷമി മാസ്റ്റര്‍ ക്ലാസ്

പഴകിയ പന്തില്‍ നാലാമത്തേയും അഞ്ചാമത്തെയും ദിവസം എങ്ങിനെ പന്തെറിയണമെന്ന് ഷമിക്കറിയാമെന്ന് രോഹിത് ചൂണ്ടിക്കാട്ടി. പലവട്ടം ഷമി ഇത് തെളിയിച്ചിട്ടുള്ളതാണ്. പിച്ചിന്റെ സ്വഭാവം മാറുന്നതോടെ ഷമി ഫോമിലേക്കുയരും. പന്തിന്റെ ഗതിയും വേഗതയും നിയന്ത്രിച്ച് ഷമി മാസ്റ്റര്‍ക്ലാസ് ബൗളിങ്ങാണ് കാഴ്ചവെക്കുന്നതെന്ന് രോഹിത് പറഞ്ഞു. ശരിയായ സ്ഥലത്ത് പന്തെറിയുക പ്രധാനമാണ്. റിവേഴ്‌സ് സ്വിങ്ങും നന്നായി വഴങ്ങും. ഇത്തരം സാഹചര്യങ്ങളില്‍ ഷമിക്ക് കാര്യങ്ങള്‍ വ്യക്തമായറിയാമെന്നും രോഹിത് വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ആവേശ ജയം; ഷമിയും ജഡേജയും തകര്‍ത്തു

ഇന്ത്യ ഒന്നാം സ്ഥാനത്ത്

ഇന്ത്യ ഒന്നാം സ്ഥാനത്ത്

അഞ്ചാം ദിനം ഷമി 5 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 4 വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും ദക്ഷിണാഫ്രിക്കന്‍ പതനം എളുപ്പമാക്കി. രണ്ട് ഇന്നിങ്‌സുകളിലും സെഞ്ച്വറി നേടിയ രോഹിത് ശര്‍മയും ആദ്യ ഇന്നിങ്‌സില്‍ ഡബിള്‍ സെഞ്ച്വറി നേടിയ മായങ്ക് അഗര്‍വാളും ഇന്ത്യയുടെ വിജയത്തില്‍ പങ്കാളികളായി. ജയത്തോടെ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 160 പോയന്റുമായി ഇന്ത്യയാണ് മുന്നില്‍.

Story first published: Monday, October 7, 2019, 11:20 [IST]
Other articles published on Oct 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X