സഹതാരങ്ങള്‍ ഇംഗ്ലണ്ടില്‍ ചുറ്റിയടിക്കുന്നു, രോഹിത് ശര്‍മ നാട്ടിലെത്തി; സ്വയം കാറോടിച്ച് വീട്ടിലേക്ക്
മുംബൈ: ലോകകപ്പില്‍ സെമിയില്‍ തോറ്റ ഇന്ത്യന്‍ താരങ്ങള്‍ കുടുംബാംഗങ്ങള്‍ക്കാെപ്പം ഇംഗ്ലണ്ടില്‍ ചുറ്റിയടിക്കുമ്പോള്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ നാട്ടില്‍ തിരിച്ചെത്തി. കഴിഞ്ഞദിവസം രാത്രി മുംബൈ വിമാനത്താവളത്തിലെത്തിയ രോഹിത് സ്വയം കാറോടിച്ചാണ് ഭാര്യയ്‌ക്കൊപ്പം വീട്ടിലേക്ക് മടങ്ങിയത്. ലോകകപ്പില്‍ ഗംഭീര പ്രകടനം നടത്തിയിട്ടും ടീമിനെ സെമിയിലെത്തിക്കാന്‍ കഴിയാത്തതില്‍ രോഹിത് ദു:ഖിതനായിരുന്നു.
മാഞ്ചസ്റ്ററില്‍ ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ രോഹിത് ഒരു റണ്‍സ് മാത്രമായിരുന്നു നേടിയത്. രോഹിത്തിന് പിന്നാലെയെത്തിയവര്‍ വിക്കറ്റ് വലിച്ചെറിഞ്ഞതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലേക്ക് വീഴുകയും തോല്‍വി ചോദിച്ചുവാങ്ങുകയും ചെയ്തു. ലോകകപ്പില്‍ 5 സെഞ്ച്വറി നേടി റെക്കോര്‍ഡിട്ടാണ് രോഹിത് മടങ്ങിയത്. മാത്രമല്ല, ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരവും രോഹിത്താണ്.

ടീം ഫൈനലിലെത്തുമെന്ന് കരുതപ്പെട്ടിരുന്നതിനാല്‍ ഫൈനലിനുശേഷള്ള വിമാനത്തിനാണ് നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ സെമി ഫൈനല്‍ തോല്‍വിക്കുശേഷം ടീം അംഗങ്ങള്‍ ഇംഗ്ലണ്ടില്‍ കുടങ്ങി. രോഹിത്തും കുടുംബവും മാത്രമാണ് ഇപ്പോള്‍ നാട്ടിലെത്തിയത്. മറ്റു കളിക്കാര്‍ രണ്ടുദിവസത്തിനുശേഷം മടങ്ങും. ടീം അംഗങ്ങള്‍ ഗ്രൂപ്പുകളായി അവരവരുടെ നാട്ടിലേക്ക് മടങ്ങാനാണ് ബിസിസിഐ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications