For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'കഴിക്കാന്‍ ബുദ്ധിമുട്ടുള്ള ഗുളികപോലെയായിരുന്നു അത് '; 2019ലെ ലോകകപ്പ് തോല്‍വിയെക്കുറിച്ച് രോഹിത്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് മറക്കാനാവാത്ത അധ്യായമാണ് 2019ലെ ഏകദിന ലോകകപ്പ്. രോഹിത് ശര്‍മ നിറഞ്ഞാടിയ ലോകകപ്പില്‍ സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്താവുകയായിരുന്നു. ബൗളിങ്ങും ബാറ്റിങ്ങും എല്ലാം സംതുലിതമായ മികച്ച ടീമുണ്ടായിട്ടും ഇന്ത്യക്ക് ലോകകപ്പ് കിരീടത്തിലേക്കെത്താനായില്ല. ഇപ്പോഴിതാ 2019ലെ ലോകകപ്പ് സെമിയിലെ തോല്‍വി എങ്ങനെ ബാധിച്ചുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രോഹിത് ശര്‍മ.

'കഴിക്കാന്‍ ബുദ്ധിമുട്ടുള്ള ഗുളികപോലെയായിരുന്നു അത്. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം നടത്തിയിരുന്നതിനാല്‍ തോല്‍വി ഉള്‍ക്കൊള്ളുക ടീമിന് ആകെ വളരെ പ്രയാസമായിരുന്നു. എല്ലാവരും തന്നെ ലോകകപ്പില്‍ മികച്ച ഫോമിലായിരുന്നു. മാനസികമായും മികച്ച നിലയിലായിരുന്നതില്‍ എല്ലാവരും നന്നായി ആസ്വദിച്ചിരുന്നു.

rohit

എല്ലാം നന്നായി പോകുന്നതിനിടെയാണ് ഒരു മോശം ദിവസം കാരണം ടൂര്‍ണമെന്റില്‍ നിന്ന് ഞങ്ങള്‍ പുറത്താവുന്നത്. അതിനെക്കുറിച്ച് ഓര്‍ക്കുക വളരെ പ്രയാസമാണ്. എന്നാല്‍ ഇത്രയും മികച്ച ടീമുണ്ടായിട്ടും എന്തുകൊണ്ട് കിരീടത്തിലേക്ക് എത്താന്‍ സാധിച്ചില്ലെന്നത് ഇപ്പോഴും മനസിലാകുന്നില്ല'-രോഹിത് ശര്‍മ പറഞ്ഞു. ലോകകപ്പിലൂടെനീളം മികച്ച പ്രകടനമാണ് രോഹിത് കാഴ്ചവെച്ചത്. ഇംഗ്ലണ്ടിലെ മൈതാനത്ത് സ്ഥിരതയോടെ ബാറ്റുവീശിയ രോഹിത് 9 മത്സരത്തില്‍ നിന്ന് 81 ശരാശരിയില്‍ അടിച്ചെടുത്തത് 648 റണ്‍സാണ്.

ഇതില്‍ അഞ്ച് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഓപ്പണറായി രോഹിത് അടിച്ചെടുത്തു. ഒരു ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി നേടുന്ന ഏക താരമാണ് രോഹിത്. ഇന്ത്യ അനായാസമായി സെമിയില്‍ പ്രവേശിച്ചത് രോഹിതിന്റെ ബാറ്റിങ് കരുത്തിലായിരുന്നു. എന്നാല്‍ സെമിയില്‍ രോഹിതിനും തിളങ്ങാന്‍ സാധിക്കാതെ വന്നതോടെ ഇന്ത്യ സെമിയില്‍ പുറത്തായി. ലോകകപ്പ് നേട്ടം ഇപ്പോഴും വലിയ സ്വപ്‌നമായി അവശേഷിക്കുകയാണെന്ന് രോഹിത് പറഞ്ഞു. 'ജീവിതം മുന്നോട്ട് പോവുകയാണ്. നമ്മളും മുന്നോട്ട് പോകണം.

അതിന് ശേഷവും നിരവധി മത്സരങ്ങള്‍ കളിച്ചെങ്കിലും ടി20യിലോ ഏകദിനത്തോടെ ലോകകപ്പ് നേടുകയെന്നത് സ്വപ്‌നമാണ്'-രോഹിത് കൂട്ടിച്ചേര്‍ത്തു. 2021ല്‍ രണ്ട് ടി20 ലോകകപ്പാണ് നടക്കാനുള്ളത്. ഇതില്‍ ഇന്ത്യ കിരീടം അണിയുമെന്ന പ്രതീക്ഷയിലാണ് രോഹിത്. മധ്യനിരയില്‍ എം എസ് ധോണിയെന്ന താരത്തിന്റെ അഭാവം മുന്നോട്ട് ഇന്ത്യയെ വേട്ടയാടിയേക്കും. ഫിനിഷറെന്ന നിലയില്‍ ധോണിക്ക് പകരം വെക്കാന്‍ കെല്‍പ്പുള്ള മറ്റൊരു താരം ലോക ക്രിക്കറ്റില്‍ത്തന്നെ ഇല്ലെന്ന് പറയാം. നിലവില്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനാണ് രോഹിത് ശര്‍മ. നാല് തവണ മുംബൈയെ കിരീടം ചൂടിച്ച രോഹിത് ഈ സീസണിലും മികച്ച ഫോമിലാണ്.

Story first published: Sunday, September 27, 2020, 16:51 [IST]
Other articles published on Sep 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+