വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡല്‍ഹിയിലെ കലാപത്തില്‍ രൂക്ഷമായി പ്രതികരിച്ച് രോഹിത് ശര്‍മ; ഒപ്പം യുവരാജും സെവാഗും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പടര്‍ന്നുപിടിച്ച കലാപത്തില്‍ പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 24 പേര്‍ മരിച്ചതായാണ് കണക്ക്. ഇരുനൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഒട്ടേറെപ്പേര്‍ ഭവനരഹിതരാവുകയും പലരുടേയും ജീവനോപാധി നഷ്ടമാവുകയും ചെയ്തു. കലാപം രൂക്ഷമാകുന്നതിനിടെയാണ് ക്രിക്കറ്റ് താരങ്ങളുടെ പ്രതികരണം.

ഡല്‍ഹിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് വിരേന്ദര്‍ സെവാഗ് പ്രതികരിച്ചു. ഡല്‍ഹിയില്‍ സമാധാനം തിരിച്ചുകൊണ്ടുവരാന്‍ താന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുകയാണ്. മഹത്തായ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ് സംഭവങ്ങളെന്നും സെവാഗ് പറഞ്ഞു. ഹൃദയഭേദകമാണ് ഇതെന്നാണ് യുവരാജിന്റെ പ്രതികരണം. സമാധാനം തിരിച്ചുകൊണ്ടുവരാന്‍ ഏവരും സഹകരിക്കണം. നമ്മളെല്ലാം മനുഷ്യരാണ്. പരസ്പര ബഹുമാനവും സ്‌നേഹവും നിലനിര്‍ത്തണമെന്നും യുവി അഭ്യര്‍ഥിച്ചു.

rohit-sharma

ചാമ്പ്യന്‍സ് ലീഗില്‍ റയലിനെ വീഴ്ത്തി സിറ്റി; യുവന്റസിനെ ലിയോണ്‍ അട്ടിമറിച്ചുചാമ്പ്യന്‍സ് ലീഗില്‍ റയലിനെ വീഴ്ത്തി സിറ്റി; യുവന്റസിനെ ലിയോണ്‍ അട്ടിമറിച്ചു

ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്നത് നല്ല കാര്യങ്ങളല്ലെന്ന് രോഹിത് ശര്‍മ കുറിച്ചു. ഏവരും സമാധാനത്തിന്റെ പാതയിലെത്തണമെന്നാണ് രോഹിത്തിന്റെ അഭ്യര്‍ഥന. പോലീസ് ഇടപെടന്‍ വൈകിയതിനെ തുടര്‍ന്നാണ് കലാപം നിയന്ത്രിക്കാന്‍ കഴിയാതിരുന്നതെന്ന വിമര്‍ശമുണ്ട്. ബിജെപി നേതാക്കളുടെ കലാപാഹ്വാന പ്രസംഗങ്ങളും ആക്രമണത്തിന് ആക്കംകൂട്ടി. കലാപം നിയന്ത്രണവിധേയമായെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം.

Story first published: Thursday, February 27, 2020, 9:48 [IST]
Other articles published on Feb 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X